"ഷക്കീല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്ത്; 1977 ജനുവരിയിൽ ജനിച്ചെന്നാണ് മേൽപ്പറഞ്ഞ അഭിമുഖത്തിൽ പറയുന്നത്.
No edit summary
വരി 16:
| yearsactive = 1994 മുതൽ
}}
[[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യയിലെ]] ഒരു [[ചലച്ചിത്രം|ചലച്ചിത്ര]]നടിയാണ് '''ഷക്കീല''' (തമിഴ്: சகீலா; ഇംഗ്ലീഷ്: Shakeela)'''. 1990 കളിൽ [[മലയാളം]] [[തമിഴ്]] ചിത്രങ്ങളിലൂടെയായിരുന്നു രംഗപ്രവേശം. മാദകവേഷങ്ങളാണ് കൂടുതലും ചെയ്തിട്ടുള്ളത്. 1977-ൽ മദ്രാസിലാണ് ജനനം. [[സിൽക് സ്മിത]] പ്രധാനവേഷം അവതരിപ്പിച്ച [[പ്ലേഗേൾസ്]] എന്ന തമിഴ് സിനിമയിൽ വേഷം ചെയ്തുകൊണ്ട് പതിനെട്ടാം വയസ്സിലാണ് ഷക്കീല സിനിമാ ജീവിതം തുടങ്ങുന്നത്. [[ഇളമനസ്സേ കിള്ളാതെ]] എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തോടെ മുഖ്യധാരയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി<ref>[http://www.m3db.com/node/21744 M3DB.COMലെ ഷക്കീല എന്ന താളിൽ നിന്നും]</ref>
മലയാളത്തിൽ അഭിനയിച്ച ''[[കിന്നാരത്തുമ്പികൾ]]'' എന്ന ചലച്ചിത്രം വൻ വിജയമായിരുന്നു. ഒട്ടേറെ [[മലയാളചലച്ചിത്രം|മലയാളം സിനിമകളിൽ]] വേഷമിട്ടിട്ടുണ്ട്. ''കിന്നാരത്തുമ്പികൾ'', ''ഡ്രൈവിംഗ് സ്കൂൾ'', ''സിസ്റ്റർ മരിയ'' തുടങ്ങിയതിൽ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്തരം ചിത്രങ്ങൾക്ക് പ്രേക്ഷകർ കുറഞ്ഞതോടെ ഇവർ മുഖ്യധാരാചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു തുടങ്ങി. തമിഴിലായിരുന്നു കൂടുതലും. [[മോഹൻലാൽ|മോഹൻലാലിന്റെ]] [[ഛോട്ടാ മുംബൈ]] എന്ന ചിത്രത്തിലും ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. [[തേജാഭായി ആൻഡ് ഫാമിലി]] എന്ന ചിത്രത്തിലും അഭിനയിച്ചു. ''ഞാൻ നിങ്ങളുടെ രാത്രിയുടെ ഭാഗമയിരുന്നു'' എന്ന പേരിൽ [[ആത്മകഥ|ആത്മകഥയും]] ഷക്കീല പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവരുടെ പൂർണ്ണനാമം '''സി.ഷക്കീല ബീഗം''' എന്നാണ്. സാമൂഹിക പ്രവർത്തനത്തിലും ജീവകാരുണ്യ പ്രവർത്തനത്തിലും ഷക്കീല ഏറെ സജീവമാണ്. ട്രാൻസ്ജന്ഡർ കുട്ടികൾക്ക് വേണ്ടിയുള്ള അഭയകേന്ദ്രം അതിലൊന്നാണ്.
<ref name="പേർ">{{cite web|url=http://www.mathrubhumi.com/books/article/other_books/2735/|title=ഞാൻ നിങ്ങളുടെ രാത്രിയുടെ ഭാഗമായിരുന്നു|archiveurl=https://web.archive.org/web/20131209221212/http://www.mathrubhumi.com/books/article/other_books/2735|archivedate=2013-12-09 22:12:12|publisher=മാതൃഭൂമി|date=2013 ഡിസംബർ 07|accessdate=2013 ഡിസംബർ 12}}</ref>
"https://ml.wikipedia.org/wiki/ഷക്കീല" എന്ന താളിൽനിന്ന് ശേഖരിച്ചത്