"ഹരപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,646 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
(ചെ.)
(ചെ.)No edit summary
 
ഹാരപ്പന്‍ സംസ്കൃതി എന്നും അറിയപ്പെട്ട [[Indus Valley civilization|സിന്ധൂ നദീതട നാഗരികതയുടെ]] തുടക്കം ഏകദേശം ക്രി.മു. 6000 വര്‍ഷം പഴക്കമുള്ള [[Mehrgarh|മേര്‍ഗഢ്]] തുടങ്ങിയ സംസ്കാരങ്ങളിലാണ്. സിന്ധൂ നദീതട സംസ്കാരത്തിലെ പ്രധാന നഗരങ്ങളായ ഹാരപ്പയും മോഹന്‍ജൊ-ദാരോയും [[Indus River|സിന്ധൂ നദീതീരത്ത്]] [[Punjab region|പഞ്ചാബ്]], [[Sindh|സിന്ധ്]] പ്രദേശങ്ങളുടെ താഴ്വരയില്‍ ഏകദേശം ക്രി.മു. 2600-ല്‍ നിലവില്‍ വന്നു. <ref>{{cite book | last = Beck | first = Roger B. | authorlink = | coauthors = Linda Black, Larry S. Krieger, Phillip C. Naylor, Dahia Ibo Shabaka, | title = World History: Patterns of Interaction | publisher = McDougal Littell | date = 1999 | location = Evanston, IL | pages = | url = | doi = | id = | isbn = 0-395-87274-X }}</ref>. ഒരു ലിഖിത ലിപിയും, നഗര കേന്ദ്രങ്ങളും, നാനാമുഖമായ സാമൂഹിക, സാമ്പത്തിക ക്രമങ്ങളും ഉണ്‍റ്റായിരുന്ന ഈ സംസ്കൃതിയെ വീണ്‍റ്റും കണ്ടെത്തിയത് 1920-കളില്‍ [[സിന്ധ്|സിന്ധിലെ]] [[സുക്കൂര്‍|സുക്കൂറിന്]] അടുത്തുള്ള [[മോഹന്‍ജൊ-ദാരോ]] ('''മരിച്ചവരുടെ കുന്ന്''' എന്നാന് മോഹന്‍ജൊ-ദാരോ എന്ന പദത്തിന്റെ അര്‍ത്ഥം), [[ലാഹോര്‍|ലാഹോറിനു]] തെക്ക് iപടിഞ്ഞാറേ [[Punjab (Pakistan)|പഞ്ചാബിലെ]] ഹാരപ്പ, എന്നിവിടങ്ങളിലെ ഖനനങ്ങളില്‍ ആയിരുന്നു. ഇതോട് അനുബന്ധിച്ച് വടക്ക് [[ഹിമാലയം|ഹിമാലയത്തിന്റെ]] മലയടിവാരങ്ങള്‍ മുതല്‍ (കിഴക്കേ [[Punjab (India)|പഞ്ചാബ്]]) തെക്കുകിഴക്ക് [[ഗുജറാത്ത്]] വരെയും, പടിഞ്ഞാറ് [[ബലൂചിസ്ഥാന്‍]] വരെയും പല പുരാവസ്തുസ്ഥലങ്ങളും കണ്ടെത്തുകയും പഠനവിധേയമാക്കുകയും ചെയ്തു. [[ലാഹോര്‍]]- [[മുള്‍ത്താന്‍]] റെയില്‍ പാത നിര്‍മ്മിക്കുന എഞ്ജിനിയര്‍മാര്‍ 1857-ല്‍ ഹാരപ്പന്‍ അവശിഷ്ടങ്ങളില്‍ നിന്നുള്ള [[brick|ചുടുകട്ടകള്‍]] [[track ballast|റെയില്‍ പാളങ്ങളെ]] താങ്ങിനിറുത്താന്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ഹാരപ്പയിലെ പുരാവസ്തു സ്ഥലം ഭാഗികമായി നശിച്ചു, എങ്കിലും ഹാരപ്പയില്‍ നിന്നും ധാരാളം പുരാവസ്തു അവശിഷ്ടങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്. <ref>[[Jonathan Mark Kenoyer|Kenoyer, J.M.]], 1997, Trade and Technology of the Indus Valley: New insights from Harappa Pakistan, World Archaeology, 29(2), pp. 260-280, High definition archaeology</ref>
 
== പുരാവസ്തു ഗവേഷണം ==
ഇന്നുവരെ ഖനനം ചെയ്ത് എടുത്തതില്‍ ഏറ്റവും വിശിഷ്ടവും, എന്നാല്‍ ദുര്‍ഗ്രാഹ്യവുമായ വസ്തുക്കള്‍ ചെറുതും, ചതുരത്തിലുള്ളതുമായ, മനുഷ്യന്റെയോ മൃഗങ്ങളുടെയോ ചിത്രങ്ങള്‍ മുദ്രണം ചെയ്ത [[steatite|സ്റ്റീറ്റൈറ്റ്]] അച്ചുകള്‍ (seals) ആണ്. ഇത്തരത്തിലുള്ള അനേകം അച്ചുകള്‍ മോഹന്‍ജൊ-ദാരോയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്, ഇവയില്‍ പലതിലും ചിത്രങ്ങള്‍ പോലെ തോന്നിപ്പിക്കുന്ന ലിഖിതങ്ങളും ഉണ്ട് - ഒരു ലിപിയായി ഇവയെ പൊതുവെ കരുതുന്നു. ഈ ലിഖിതങ്ങളെ ഇതുവരെ കുരുക്കഴിക്കുവാന്‍ കഴിഞ്ഞിട്ടില്ല. ഇവ പ്രോട്ടോ ദ്രവീഡിയന്‍ ആണോ, പ്രോട്ടോ-ശ്രമണിക്ക് ആണോ, അതോ ബ്രഹ്മിയുമായി ബന്ധമുള്ള വൈദികേതര ഭാഷയാണോ എന്ന് ഇപ്പോഴും അജ്ഞേയമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/317989" എന്ന താളിൽനിന്ന് ശേഖരിച്ചത്