"ഇ. അഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 53:
== മരണം ==
 
2017 ഫെബ്രുവരി ഒന്നിന് പുലർച്ചെ രണ്ടേകാലോടെ [[ഡൽഹി]]യിലെ രാംമനോഹർ ലോഹ്യ ആശുപത്രിയിൽ വച്ചാണ് അഹമ്മദ് അന്തരിച്ചത്. തലേന്ന് ഉച്ചയ്ക്ക് തുടങ്ങിയ ബജറ്റ് സമ്മേളനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം കേട്ടുകൊണ്ടിരിക്കേ പെട്ടെന്ന് [[ഹൃദയാഘാതം]] വന്ന് കുഴഞ്ഞുവീണ അഹമ്മദിനെ ഉടനെ ആശുപത്രിയിലെത്തിച്ചു. വിദഗ്ദ്ധചികിത്സകൾ നടത്തിയെങ്കിലും ഒന്നിന് പുലർച്ചെ രണ്ടേകാലോടെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. മൃതദേഹം ആദ്യം ഡൽഹിയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചശേഷം നാട്ടിലെത്തിക്കുകയും, പിറ്റേന്ന് ഉച്ചയ്ക്ക് പൂർണ ഔദ്യോഗികബഹുമതികളോടെ കണ്ണൂർ സിറ്റി ജുമാ മസ്ജിദിൽ കബറടക്കുകയും ചെയ്തു. അഹമ്മദിന്റെ ഭാര്യ സുഹറ 1999-ൽ ഒരു വാഹനാപകടത്തിൽ മരിച്ചുമരിച്ചിരുന്നു. രണ്ട് ആണ്മക്കളും ഒരു മകളുമടക്കം മൂന്ന് മക്കളുണ്ട്.
 
ഡൽഹി റാംമനോഹർ ലോഹ്യ ആശുപത്രിയിൽ എത്തിയ സോണിയ ഗാന്ധിക്കും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കും അഹമ്മദിനെ കാണാനുളള അനുമതി ആശുപത്രി അധികൃതർ നിഷേധിചിരുന്നു. ബജറ്റ് പ്രഖ്യാപനം കാരണമാണ് ആരെയും ആശുപത്രിക്കകത്തേക്ക് കടത്തി വിടാത്തതെന്ന് ആരോപണമുയർന്നു. ഓപ്പൺ ഐസിയുവിലായിരുന്ന അഹമ്മദിനെ ട്രോമ കെയറിലേക്ക് മാറ്റിയ ശേഷമാണ് എംപിമാരായ വയലാർ രവി, ഇ.ടി മുഹമ്മദ് ബഷീർ, എം.കെ രാഘവൻ, പി.വി വഹാബ് എന്നിവർക്ക് സന്ദർശനത്തിന് അനുമതി ലഭിച്ചതും. ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ ഇ. അഹമ്മദിൻറെ മക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.ഇ അഹമ്മദ് അന്തരിച്ചതിനെ തുടർന്ന് മലപ്പുറം ലോക സഭ മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ [[പി.കെ. കുഞ്ഞാലിക്കുട്ടി]] 171038 വോട്ടുകൾക്ക് വിജയിച്ചു <ref>[http://www.manoramaonline.com/news/just-in/01-mpm-by-election-counting-day.html Malappuram Election Result 2017]</ref>
"https://ml.wikipedia.org/wiki/ഇ._അഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്