"ലിബ്ര (ക്രിപ്റ്റോകറൻസി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യന്ത്രം ചേർത്തു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
അവലംബം ചേർത്തു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 53:
| footnotes =
}}
അമേരിക്കൻ [[സോഷ്യൽ മീഡിയ]] കമ്പനിയായ [[ഫേസ്ബുക്ക്]] അവതരിപ്പിച്ച [[ബ്ലോക് ചെയിൻ]] അധിഷ്ടിത [[ക്രിപ്റ്റോകറൻസികൾ|ക്രിപ്റ്റോകറൻസി]]യാണ് '''ലിബ്ര'''. 2020 ൽ ലിബ്ര കമ്പോളത്തിലെത്തും. സുതാര്യത, സ്വാകാര്യത, നാണയകൈമാറ്റത്തിലെ ഇടനിലക്കാരുടെ അഭാവം എന്നിവയാൽ പാശ്ചാത്യ ലോകത്തു ക്രിപ്റ്റോകറൻസിക്ക് പ്രചാരം വർധിക്കുന്നുണ്ട് എന്നത് ലിബ്രയുടെ വ്യാപനത്തിന് ആക്കം കൂട്ടും. [[കാലിബ്ര]] എന്ന ഡിജിറ്റൽ പേഴ്സിലായിരിക്കും ലിബ്ര സൂക്ക്ഷിക്കപെടുന്നത്. കാലിബ്ര വാലറ്റ് മെസഞ്ചർ, വാട്‌സാപ്പ് തുടങ്ങിയ സേവനങ്ങളിലും പ്രത്യേകം ആപ്ലിക്കേഷനായും പുറത്തിറക്കാനാണ് ഫെയ്‌സ്ബുക്ക് ഉദ്ദേശിക്കുന്നത്. ഫേസ്ബുക്കിൻറെ മെസഞ്ചർ മേധാവിയായിരുന്ന ഡേവിഡ് മാർകസ് ആണ് ഈ പദ്ധതിയുടെ മേധാവി. [[ഊബർ]], [[മാസ്റ്റർകാർഡ്‌]], [[വീസ ഇൻകോർപ്പറേഷൻ|വീസ]] തുടങ്ങിയ ആഗോളതലത്തിലെ വമ്പൻ കമ്പനികൾ ഈ കറൻസിയിൽ പങ്കാളികളാണ്. <ref>https://www.engadget.com/2019/06/18/facebook-calibra-libra-cryptocurrency-digital-wallet/?guccounter=1&guce_referrer=aHR0cHM6Ly9lbi53aWtpcGVkaWEub3JnLw&guce_referrer_sig=AQAAAAM26uNZ8k8SxOpaKq0arBjV-ixMqUW_RvduSyt3OgNKCIhmJaxqWSR0scnjSngWHxpdAhVMNkYDKOscaXYO6-8C5S74-a4J3cTgO6S5r67qMMJun0f-6c51niG2Qs-T_m3X6A6Vc6tTdkNc_B-CNC7wxhX9cCo5l9qkyTfdop6V</ref>
==ആശങ്കകൾ==
ഉപയോക്താക്കൾക്ക് സ്വകാര്യത ലിബ്ര ഉറപ്പ് നൽകുമോ എന്ന് സാമ്പത്തിക നിരീക്ഷകർ സംശയിക്കുന്നുണ്ട്. <ref>https://www.theverge.com/2019/6/18/18683867/facebook-cryptocurrency-libra-calibra-trust-banking</ref> ഫേസ്ബുക്ക് ഉപയോക്താക്കൾക്കായി ലിബ്ര കൈകാര്യം ചെയ്യാൻ അതിന്റെ അനുബന്ധ കമ്പനിയായ കാലിബ്രയെ അനുവദിക്കുക എന്നതാണ് ഫെയ്‌സ്ബുക്കിന്റെ പദ്ധതി. ഇതുവഴി അക്കൗണ്ട് ഉടമയുടെ ഇടപാടിന്റെ ചരിത്രം അവരുടെ ഫേസ്ബുക്ക് അക്കൗണ്ടുമായി സംയോജിപ്പിക്കാൻ കാലിബ്രയ്ക്ക് അനുമതി നൽകപ്പെടാം. <ref>https://www.nytimes.com/2019/06/18/technology/facebook-cryptocurrency-libra.html?action=click&module=Top%20Stories&pgtype=Homepage</ref>
==ഇന്ത്യയിൽ==
നിലവിൽ [[ഇന്ത്യ]]യിൽ ഒരുതരത്തിലുമുള്ള [[ബ്ലോക് ചെയിൻ]] ഇടപാടുകളും അനുവദിക്കുന്നില്ല അതിനാൽ തന്നെ [[ക്രിപ്റ്റോകറൻസികൾ|ക്രിപ്‌റ്റോകറൻസി]]ക്ക് നിരോധനമുള്ള ഇന്ത്യപോലുള്ള രാജ്യങ്ങളിൽ ഫേസ്ബുക്കിന്റെ [[ഡിജിറ്റൽ വാലറ്റ്|ഡിജിറ്റൽ വാലറ്റായ]] കാലിബ്ര ലഭ്യമാവില്ല. ഇന്ത്യയിൽ ക്രിപ്‌റ്റോകറൻസികൾ മൈൻ ചെയ്യുകയോ, കൈവശം വെയ്ക്കുകയോ, വിൽക്കുകയോ, ഇടപാട് നടത്തുകയോ ചെയ്താൽ 10 വർഷംവരെ തടവാണ് ക്രിപ്‌റ്റോകറൻസി നിരോധിക്കുന്ന '''ക്രിപ്‌റ്റോകറൻസി ആന്റ് റെഗുലേഷൻ ഓഫ് ഡിജിറ്റൽ കറൻസി ബിൽ 2019''' ന്റെ കരട് ശുപാർശ ചെയ്തിരിക്കുന്നത്. <ref>https://thenextweb.com/hardfork/2019/07/08/facebook-libra-india/</ref>
==ഇതും കാണുക==
* [[ബിറ്റ്കോയിൻ]]
"https://ml.wikipedia.org/wiki/ലിബ്ര_(ക്രിപ്റ്റോകറൻസി)" എന്ന താളിൽനിന്ന് ശേഖരിച്ചത്