"സി.എസ്. രാധാദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
ശ്യാമളമാണെങ്ങും കോമളമാണെങ്ങും' എന്ന പാട്ടായിരുന്നു ആദ്യം പാടിയത്. 69 വരെ അവകാശി, ഹരിചന്ദ്ര, മന്ത്രവാദി, പാടാത്ത പൈങ്കിളി, രണ്ടിടങ്ങഴി, പൂത്താലി, ഭക്തകുചേല തുടങ്ങി 14 സിനിമകളിൽ പിന്നണി പാടി. അവയിൽ അധികവും കമുകറയുമൊത്തുള്ള യുഗ്മഗാനങ്ങളായിരുന്നു. [[ബ്രദർ ലക്ഷ്മണ|ബ്രദർ ലക്ഷ്മണയായിരുന്നു]] സംഗീതസംവിധായകൻ.
== ആകാശവാണിയിൽ ==
ട്രാവൻകൂർ റേഡിയോ നിലയത്തിൽ 1942 ൽ സംഗീത നാടക പരിപാടികൾ അവതരിപ്പിച്ചു തുടങ്ങി. 1949ൽ [[ആകാശവാണി]] സ്ഥാപിതമായ കാലംമുതൽ സ്ഥിരം ആർട്ടിസ്റ്റായിരുന്നു. ആകാശവാണിയുടെ ലളിതസംഗീത പരിപാടിയുടെ ഉദ്ഘാടനം സി എസ് രാധാദേവിയുടെ അഞ്ജന ശ്രീധരാ എന്ന പാട്ടോടെയായിരുന്നു. [[ജഗതി എൻ.കെ. ആചാരി]], [[വീരരാഘവൻനായർ]], [[ശ്യാമളാലയം കൃഷ്ണൻനായർ]], [[കെ.ജി.ദേവകി അമ്മ]], [[ടി.പി. രാധാമണി|ടി.പി.രാധാമണി]] എന്നിവർ സഹപ്രവർത്തകരായിരുന്നു.
 
ഡബ്ബിങ് രംഗത്തു സജീവമായ രാധാദേവി മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ശബ്ദംനൽകി. മലയാളത്തിൽ ആനവളർത്തിയ വാനമ്പാടി എന്ന ചിത്രത്തിൽ സുജാതയ്ക്കും കടൽ എന്ന സിനിമയിൽ ശാരദയ്ക്കു വേണ്ടിയും ശബ്ദംനൽകിയിട്ടുണ്ട്. സീത, ജ്ഞാനസുന്ദരി, സ്നാപകയോഹന്നാൻ, ഭക്തകുചേല എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾക്കും ശബ്ദംനൽകി. പ്രൊഫഷണൽ നാടകരംഗത്ത് പ്രവർത്തിച്ചിരുന്ന രാധാദേവി നടൻ ബഹദൂർ സംവിധാനംചെയ്ത ബല്ലാത്ത പഹയൻ എന്ന നാടകത്തിൽ പ്രധാനറോളിൽ അഭിനയിച്ചു. [[യേശുദാസ്‌|യേശുദാസ്,]] [[എം.ജി. രാധാകൃഷ്ണൻ|എം.ജി.രാധാകൃഷ്ണൻ]], [[നെയ്യാറ്റിൻകര വാസുദേവൻ]], [[ചേർത്തല ഗോപാലൻനായർ]] എന്നിവർക്കൊപ്പം ചലച്ചിത്ര നാടകരംഗത്ത് പ്രവർത്തിച്ചു. <ref>https://www.deshabhimani.com/music/g-venugopal-on-c-s-radhadevi/609249</ref>
"https://ml.wikipedia.org/wiki/സി.എസ്._രാധാദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്