"മാൾട്ടാപനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 32:
വിട്ടുമാറാത്ത പനി (ഏറിയും കുറഞ്ഞുമിരിക്കും), സന്ധിവേദന, ശരീരവേദന തുടങ്ങി രോഗം കൂടിയാൽ ഹൃദയം, തലച്ചോറ് എന്നിവയെയും ബാധിക്കാം. മനുഷ്യരിൽ ആന്റിബയോട്ടിക്കുകൾ, കാബിയൽ ഏജന്റ് തുടങ്ങിയവ ഉപയോഗിച്ച് ചികിത്സിക്കാം. ഒരിക്കൽ രോഗ ബാധയുണ്ടായ മനുഷ്യർക്ക് വീണ്ടും രോഗം വരാൻ സാധ്യത വളരെക്കുറവാണ്.
==രോഗലക്ഷണങ്ങളും വ്യാപനവും==
[[പ്രമാണം:BrucellosisGraph.png|right|thumb|200px|1993-2010 കാലഘട്ടത്തിൽ അമേരിക്കയിൽ റിപോർട്ട്ചെയ്ത മനുഷ്യരിലെ ബ്രൂസല്ലോസിസ് ബാധിത കേസുകൾ]]
ബ്രൂസല്ലോസിസ് രോഗബാധയേറ്റുള്ള മരണനിരക്ക് പശുക്കളിൽ കുറവാണെങ്കിലും, രോഗകാരണമായുണ്ടാകുന്ന വന്ധ്യതയും ഉത്പാദനക്കുറവുമെല്ലാം കർഷകർക്കും ക്ഷീരമേഖലക്കും കനത്ത നഷ്ടത്തിന് കാരണമാവും. പശുക്കളുടെ പ്രത്യുത്പാദന വ്യവസ്ഥയെയും അകിടുകളെയുമാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. മൃഗങ്ങളിൽ ഗർഭമലസൽ, വന്ധ്യത, ഉത്പാദന-പ്രത്യുൽപാദനക്ഷമതക്കുറവ് തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. മാൾട്ട രോഗം കറവപ്പാലിലൂടെയും ഇത്തരം പാലിൽ നിന്നുള്ള ഉൽപന്നങ്ങളിലൂടെയും ആണ് മുഖ്യമായും പകരുന്നത്. രോഗബാധയുള്ളവയുടെ ചാണകവും മൂത്രവും ഫാമിൽ തീറ്റപ്പുൽകൃഷിക്ക് ഉപയോഗിക്കുന്നതും രോഗവ്യാപനത്തിന് ഇടയാക്കുന്നുണ്ട്. <ref>https://www.webmd.com/a-to-z-guides/brucellosis-symptoms-treatment</ref>
 
"https://ml.wikipedia.org/wiki/മാൾട്ടാപനി" എന്ന താളിൽനിന്ന് ശേഖരിച്ചത്