"മാൾട്ടാപനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 32:
വിട്ടുമാറാത്ത പനി (ഏറിയും കുറഞ്ഞുമിരിക്കും), സന്ധിവേദന, ശരീരവേദന തുടങ്ങി രോഗം കൂടിയാൽ ഹൃദയം, തലച്ചോറ് എന്നിവയെയും ബാധിക്കാം. മനുഷ്യരിൽ ആന്റിബയോട്ടിക്കുകൾ, കാബിയൽ ഏജന്റ് തുടങ്ങിയവ ഉപയോഗിച്ച് ചികിത്സിക്കാം. ഒരിക്കൽ രോഗ ബാധയുണ്ടായ മനുഷ്യർക്ക് വീണ്ടും രോഗം വരാൻ സാധ്യത വളരെക്കുറവാണ്.
==രോഗലക്ഷണങ്ങളും വ്യാപനവും==
[[BrucellosisGraph.png|right|thumb|200px|1993-2010 കാലഘട്ടത്തിൽ അമേരിക്കയിൽ റിപോർട്ട്ചെയ്ത മനുഷ്യരിലെ ബ്രൂസല്ലോസിസ് ബാധിത കേസുകൾ]]
ബ്രൂസല്ലോസിസ് രോഗബാധയേറ്റുള്ള മരണനിരക്ക് പശുക്കളിൽ കുറവാണെങ്കിലും, രോഗകാരണമായുണ്ടാകുന്ന വന്ധ്യതയും ഉത്പാദനക്കുറവുമെല്ലാം കർഷകർക്കും ക്ഷീരമേഖലക്കും കനത്ത നഷ്ടത്തിന് കാരണമാവും. പശുക്കളുടെ പ്രത്യുത്പാദന വ്യവസ്ഥയെയും അകിടുകളെയുമാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. മൃഗങ്ങളിൽ ഗർഭമലസൽ, വന്ധ്യത, ഉത്പാദന-പ്രത്യുൽപാദനക്ഷമതക്കുറവ് തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. മാൾട്ട രോഗം കറവപ്പാലിലൂടെയും ഇത്തരം പാലിൽ നിന്നുള്ള ഉൽപന്നങ്ങളിലൂടെയും ആണ് മുഖ്യമായും പകരുന്നത്. രോഗബാധയുള്ളവയുടെ ചാണകവും മൂത്രവും ഫാമിൽ തീറ്റപ്പുൽകൃഷിക്ക് ഉപയോഗിക്കുന്നതും രോഗവ്യാപനത്തിന് ഇടയാക്കുന്നുണ്ട്. <ref>https://www.webmd.com/a-to-z-guides/brucellosis-symptoms-treatment</ref>
 
==നിയന്ത്രണം==
ബ്രൂസെല്ലോസിസ് രോഗം മൂലം ഇന്ത്യയിലെ ക്ഷീരമേഖലയിലെ പ്രതിവർഷ നഷ്ടം മുന്നൂറ് കോടി രൂപയ്ക്കും മുകളിലാണ്. പൊതുജനാരോഗ്യത്തിന് സൃഷ്ടിക്കുന്ന വെല്ലുവിളികൾ വേറെയും. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലയളവിൽ സമഗ്ര ബ്രൂസെല്ല നിയന്ത്രണ പദ്ധതി (Brucellosis Control Programme) ആരംഭിച്ചത്. പ്രതിരോധ കുത്തിവെപ്പിനൊപ്പംരോഗപരിശോധനയ്ക്കുള്ള (Sreening) പ്രവർത്തനങ്ങളും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായി കേരളത്തിൽ സമ്പൂർണ്ണ ബ്രൂസെല്ലോസിസ് വിമുക്തമാക്കുന്നതിനായി സമഗ്ര ഒറ്റതവണ പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്ക് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് തുടക്കമിട്ടിട്ടുണ്ട്. നാലിനും എട്ട് മാസത്തിനുമിടയിൽ പ്രായമുള്ള എല്ലാ പശുക്കിടാങ്ങൾക്കും ഒറ്റത്തവണ പ്രതിരോധ കുത്തിവെപ്പ് നൽകാം. പശുക്കിടാക്കൾക്ക് മാത്രം കുത്തിവെപ്പ് നൽകുന്നതിൽ '''കാഫ്ഹുഡ് വാക്സിനേഷൻ''' എന്നാണ് ഇതറിയപ്പെടുന്നത്. ഇത് വഴി ജീവിത കാലം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രതിരോധശേഷി പശുക്കൾക്ക് കൈവരുന്നു. <ref>https://www.medicinenet.com/brucellosis_facts/article.htm</ref>
"https://ml.wikipedia.org/wiki/മാൾട്ടാപനി" എന്ന താളിൽനിന്ന് ശേഖരിച്ചത്