"മാൾട്ടാപനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

286 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
| deaths =
}}
രോഗം ബാധിച്ച മൃഗങ്ങളിൽ നിന്ന് പാസ്ചറൈസ് ചെയ്യാത്ത പാൽ, വേവിക്കാത്ത മാംസം എന്നിവ കഴിക്കുകയോ അല്ലെങ്കിൽ അവയുടെ സ്രവങ്ങളുമായി അടുത്ത ബന്ധം പുലർത്തുകയോ ചെയ്യുന്നതിലൂടെ മനുഷ്യരെയും, വളർത്തുമൃഗങ്ങളെയും ബാധിക്കാൻ ഇടയുള്ള പ്രധാനപ്പെട്ട സാംക്രമിക രോഗങ്ങളിലൊന്നും, പകർച്ചവ്യാധിയുമാണ് '''മാൾട്ടാപനി''' അഥവാ '''ബ്രൂസല്ലോസിസ്''' രോഗം. ബ്രൂസെല്ല കുടുംബത്തിലെ വിവിധയിനം [[ബാക്റ്റീരിയ]]കളാണ് രോഗഹേതു. രോഗാണുബാധയേറ്റ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരാൻ സാധ്യതയേറെയുള്ള [[ജന്തു ജന്യരോഗങ്ങൾ|ജന്തു ജന്യരോഗങ്ങളിലൊന്നു]] (Zoonotic Disease) കൂടിയാണ് ബ്രൂസല്ലോസിസ്. മെഡിറ്ററേനിയൻ പനി, മാൾട്ടാ പനി, ബാംഗ്സ് രോഗം തുടങ്ങി വിവിധ പേരുകളിൽ അറിയപ്പെടുന്ന, ലോകമെമ്പാടും വ്യാപകമായ അസുഖമാണിത്. സാധാരണ പശുക്കളെയാണ് ഈ രോഗം കൂടുതലായി ബാധിക്കാറുള്ളത്. പശുക്കളിൽ മാത്രമല്ല ആടുകളെയും [[കുതിര]]കളെയും [[പന്നി]]കളെയും തുടങ്ങി [[നായ]]കളെ വരെ ബ്രൂസല്ലോസിസ് രോഗം ബാധിക്കാം. മൃഗങ്ങളുടെ പ്രത്യുൽപ്പാദന വ്യവസ്ഥയെയാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. <ref>https://emedicine.medscape.com/article/213430-overview</ref>
==രോഗകാരണം==
ബ്രൂസല്ലഅബോർട്ടസ് എന്ന രോഗാണുവാണ് [[പശു]]ക്കളിൽ മുഖ്യമായും രോഗമുണ്ടാക്കുന്നത്. ബ്രൂസല്ലാമെലിട്ടൻസിസ് ആടുകളിലും ബ്രൂസല്ലാസുയിസ് രോഗാണു പന്നികളിലും രോഗമുണ്ടാക്കുന്നു. <ref>https://www.who.int/ith/diseases/brucellosis/en/</ref>
==രോഗനിർണ്ണയം==
രോഗബാധിത മ്യഗങ്ങളുടെ പാൽ, രക്തം, ഗർഭസ്രവങ്ങൾ ഇവ പരിശോധിച്ച് രോഗനിർണ്ണയം നടത്താം. രോഗം ചികിത്സിച്ചു ഭേദമാക്കാൻ സാധ്യമല്ല. അപകട-രോഗ ലക്ഷണങ്ങൾ കാണിക്കാത്ത കന്നുകാലികൾ രോഗ വാഹകരാകുകയും മനുഷ്യർക്കും മൃഗങ്ങൾക്കും രോബാധയുണ്ടാക്കുകയും ചെയ്യും. പല വികസിത രാജ്യങ്ങളും ഈ രോഗം നിർമ്മാർജനം ചെയ്തു കഴിഞ്ഞു. ആദ്യപടി രോഗം ബാധിച്ച മൃഗങ്ങളെ കണ്ടെത്തുക, പശുകിടാവുകളെ രോഗപ്രതിരോധ കുത്തിവെയ്പിനു വിധേയമാക്കുക, പാൽ പരിശോധന വഴി രോഗബാധയുള രക്തപരിശോധന നടത്തി രോഗം സ്ഥിരീകരിച്ച് അവയെ ദയാവധത്തിന് വിധേയമാക്കുക എന്നിവയാണ്.
വിട്ടുമാറാത്ത പനി (ഏറിയും കുറഞ്ഞുമിരിക്കും), സന്ധിവേദന, ശരീരവേദന തുടങ്ങി രോഗം കൂടിയാൽ ഹൃദയം, തലച്ചോറ് എന്നിവയെയും ബാധിക്കാം. മനുഷ്യരിൽ ആന്റിബയോട്ടിക്കുകൾ, കാബിയൽ ഏജന്റ് തുടങ്ങിയവ ഉപയോഗിച്ച് ചികിത്സിക്കാം. ഒരിക്കൽ രോഗ ബാധയുണ്ടായ മനുഷ്യർക്ക് വീണ്ടും രോഗം വരാൻ സാധ്യത വളരെക്കുറവാണ്.
==രോഗലക്ഷണങ്ങളും വ്യാപനവും==
ബ്രൂസല്ലോസിസ്രോഗബാധയേറ്റുള്ളബ്രൂസല്ലോസിസ് രോഗബാധയേറ്റുള്ള മരണനിരക്ക് പശുക്കളിൽ കുറവാണെങ്കിലും, രോഗകാരണമായുണ്ടാകുന്ന വന്ധ്യതയും ഉത്പാദനക്കുറവുമെല്ലാംകർഷകർക്കുംക്ഷീരമേഖലക്കുംഉത്പാദനക്കുറവുമെല്ലാം കർഷകർക്കും ക്ഷീരമേഖലക്കും കനത്ത നഷ്ടത്തിന് കാരണമാവും. പശുക്കളുടെ പ്രത്യുത്പാദന വ്യവസ്ഥയെയും അകിടുകളെയുമാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. മൃഗങ്ങളിൽ ഗർഭമലസൽ, വന്ധ്യത, ഉത്പാദന-പ്രത്യുൽപാദനക്ഷമതക്കുറവ് തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. മാൾട്ട രോഗം കറവപ്പാലിലൂടെയും ഇത്തരം പാലിൽ നിന്നുള്ള ഉൽപന്നങ്ങളിലൂടെയും ആണ് മുഖ്യമായും പകരുന്നത്. രോഗബാധയുള്ളവയുടെ ചാണകവും മൂത്രവും ഫാമിൽ തീറ്റപ്പുൽകൃഷിക്ക് ഉപയോഗിക്കുന്നതും രോഗവ്യാപനത്തിന് ഇടയാക്കുന്നുണ്ട്. <ref>https://www.webmd.com/a-to-z-guides/brucellosis-symptoms-treatment</ref>
==നിയന്ത്രണം==
ബ്രൂസെല്ലോസിസ് രോഗം മൂലം ഇന്ത്യയിലെ ക്ഷീരമേഖലയിലെപ്രതിവർഷക്ഷീരമേഖലയിലെ പ്രതിവർഷ നഷ്ടം മുന്നൂറ് കോടി രൂപയ്ക്കും മുകളിലാണ്. പൊതുജനാരോഗ്യത്തിന് സൃഷ്ടിക്കുന്ന വെല്ലുവിളികൾ വേറെയും. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലയളവിൽ സമഗ്ര ബ്രൂസെല്ല നിയന്ത്രണ പദ്ധതി (Brucellosis Control Programme) ആരംഭിച്ചത്. പ്രതിരോധ കുത്തിവെപ്പിനൊപ്പംരോഗപരിശോധനയ്ക്കുള്ള (Sreening) പ്രവർത്തനങ്ങളും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായി കേരളത്തിൽ സമ്പൂർണ്ണ ബ്രൂസെല്ലോസിസ് വിമുക്തമാക്കുന്നതിനായി സമഗ്ര ഒറ്റതവണ പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്ക് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് തുടക്കമിട്ടിട്ടുണ്ട്. നാലിനും എട്ട് മാസത്തിനുമിടയിൽ പ്രായമുള്ള എല്ലാ പശുക്കിടാങ്ങൾക്കും ഒറ്റത്തവണ പ്രതിരോധ കുത്തിവെപ്പ് നൽകാം. പശുക്കിടാക്കൾക്ക് മാത്രം കുത്തിവെപ്പ് നൽകുന്നതിൽ '''കാഫ്ഹുഡ് വാക്സിനേഷൻ''' എന്നാണ് ഇതറിയപ്പെടുന്നത്. ഇത് വഴി ജീവിത കാലം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രതിരോധശേഷി പശുക്കൾക്ക് കൈവരുന്നു. <ref>https://www.medicinenet.com/brucellosis_facts/article.htm</ref>
==കേരളത്തിൽ==
മാൾട്ടാപനി കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് എറണാകുളം ജില്ലയിലാണ്.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3178274" എന്ന താളിൽനിന്ന് ശേഖരിച്ചത്