"മലപ്പുലയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Malappulayan}}
[[File:Malappulayattam.jpg|thumb|മലപ്പുലയാട്ടം]]
കേരളത്തിൽ [[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] [[ദേവികുളം താലൂക്ക്|ദേവികുളം താലൂക്കിൽ]] ''അഞ്ചുനാട്, ചമ്പക്കാട്'', ''ചിന്നാർ'', ''മറയൂർ'' എന്നീ താഴ്‌വാരങ്ങളിലായി വനത്തിലും വനാതിർത്തിയിലും താമസിക്കുന്ന സമൂഹമാണു '''മലപ്പുലയൻ'''.<ref name="mala">[http://www.niyamasabha.org/codes/14kla/session_5/ans/u04701-190517-909000000000-05-14.pdf ഉൾവനങ്ങളിലെ ഗോത്ര വിഭാഗം]</ref> തമിഴ്നാട്ടിൽ (മധുരയിൽ) നിന്നും കുടിയേറിപ്പാർത്തവരാണിവർ എന്നു വിശ്വസിക്കുന്നു. ''കരവഴി പുലയൻ, കുറുമ്പ പുലയൻ, പമ്പ പുലയൻ'' എന്നീ മൂന്നു വംശങ്ങൾ ചേർന്നതാണു മലപ്പുലയൻ. കുറുമ്പ പുലയരുടെ തലവൻ അരശണെന്നാണ് അറിയപ്പെടുന്നത്. കുറുമ്പ പുലയരുടെ വിവാഹത്തിലെ ഒരു പ്രധാന ചടങ്ങ് വസ്ത്രം കൊടുക്കലാണ്. ഭാര്യ ഗർഭിണിയായിരിക്കുമ്പോൾ ഭർത്താവിന് മൃഗങ്ങളെ കൊല്ലാനോ ശവമഞ്ചം ചുമക്കാനോ വീടു മേയാനോ ക്ഷൗരം ചെയ്യാനോ പാടില്ല. കറുമ്പ പുലയറുടെ പ്രധാന തൊഴിൽ ആടുകൃഷി, വനത്തിൽ നിന്നും ലഭിക്കുന്ന വസ്തുകളുടെ വിപണനം എന്നിവയാണ്. കരവഴി പുലയർ കൃഷിയിൽ ഏർപ്പെടുന്നു. മറയൂരിനടുത്ത് സർക്കാർ നിർമ്മിച്ച ഒരു കോളനിയിൽ മലപ്പുലയൻ സമൂഹം താമസിക്കുന്നു. ഈ പ്രദേശത്ത് കരിമ്പ് വ്യാപകമായി ഇവർ കൃഷി ചെയ്യുന്നു.<ref name="pula01">[http://www.focusonpeople.org/major_tribals_in_kerala.htm#20 മലപ്പുലയർ]</ref>
 
"https://ml.wikipedia.org/wiki/മലപ്പുലയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്