"എസ്കിലസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
(ചെ.) →‎ജീവിതം: One picture in higher resolution and with more details. Quality image on Commons - Athen Theatre of Dionysus BW 2017-10-09 14-29-49.jpg
 
വരി 24:
 
[[പ്രമാണം:Athen DionysosTheatre of Dionysus BW 2017-Theater10-09 14-29-49.JPGjpg|thumb|200px|right|എസ്കിലസിന്റെ പല നാടകങ്ങൾക്കും പ്രദർശനവേദിയായ ആഥൻസിലെ ഡയോണിഷ്യയിലെ നാടകശാലയുടെ ഇന്നത്തെ ദൃശ്യം]]
ക്രി.മു. അഞ്ചാം നൂറ്റാണ്ടിലെ മറ്റു പല [[ഗ്രീക്ക്]] എഴുത്തുകാരേയും പോലെ എസ്കിലിസും, എഴുത്തിനു പുറമേയുള്ള ജീവിതത്തിലും മികവു കാട്ടി. ക്രി.മു. 490-ൽ അദ്ദേഹവും രണ്ടു സഹോദരന്മാരും മാരത്തണിലെ [[യുദ്ധം|യുദ്ധത്തിൽ]] ധീരമായി പോരാടി. അവരുടെ നേട്ടങ്ങളുടെ സ്മരണക്കായി [[ആഥൻസ്]] ഒരു ചിത്രസമുച്ചയം ഏർപ്പാടു ചെയ്യുകപോലും ഉണ്ടായി. ഡയോനിഷ്യൻ നാടകമത്സരത്തിലെ ആദ്യപുരസ്കാരം എസ്കിലിസ് നേടിയത് ക്രി.വ. 484-ൽ ആയിരുന്നു.<ref name="Bates"/><ref name="freeman99"/> ക്രി.മു. 480-ൽ ആർട്ടെമീസിയത്തിലേയും സലാമിസിലേയും യുദ്ധങ്ങളിലും 479-ൽ പ്ലാറ്റെയായിലെ യുദ്ധത്തിലും അദ്ദേഹം പങ്കെടുത്തു. ക്രി.മു. 476-ലും 470-ലും [[ഇറ്റലി|ഇറ്റലിയിലെ]] സൈറാകൂസ് സന്ദർശിച്ച അദ്ദേഹം അവിടത്തെ ഹിയറോൻ ഒന്നാമൻ രാജാവിന്റെ സദസ്സിൽ ബഹുമാനിതനായി. ഒരു തലമുറക്കാലം [[ആഥൻസ്|ആഥൻസിലെ]] സാഹിത്യരംഗം അടക്കി വാണ എസ്കിലിസിനെ, ക്രി.മു. 468-ൽ ഡയോനിഷ്യയിലെ നാടകമത്സരത്തിൽ യുവനാടകകൃത്തായ സോഫോക്ലിസ് ആദ്യമായി പരാജയപ്പെടുത്തി. 458-ൽ "തീബ്സിനെതിരായ ഏഴുപേർ" എന്ന നാടകത്തിലൂടെ എസ്കിലിസ് വീണ്ടും ഒന്നാമനായി. 458-ൽ "ഒറീസ്റ്റീയ" എന്ന പ്രഖ്യാത നാടകത്രയത്തിലൂടെ അദ്ദേഹം തന്റെ ഏറ്റവും പ്രസിദ്ധവും അന്തിമവുമായ വിജയം നേടി.
 
"https://ml.wikipedia.org/wiki/എസ്കിലസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്