"കലിംഗസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

A letter
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Kalinga (India)}}
[[ചിത്രം:Kalinga.GIF|right|thumb|250px|കലിംഗ, ക്രി.മു 265-ൽ]]
കിഴക്കേ ഇന്ത്യയിലും മദ്ധ്യമധ്യ ഇന്ത്യയിലുമായി വ്യാപിച്ചുകിടന്ന ഒരു സാമ്രാജ്യം ആയിരുന്നു '''കലിംഗ'''. ഇന്നത്തെ [[ഒറീസ്സ]], [[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിന്റെ]] ചില ഭാഗങ്ങൾ എന്നിവയായിരുന്നു കലിംഗസാമ്രാജ്യത്തിലെ ഭൂവിഭാഗങ്ങൾ. [[സുബർണ്ണരേഖ]] നദി മുതൽ [[ഗോദാവരി]] നദിവരെയും [[ബംഗാൾ ഉൾക്കടൽ]] മുതൽ പടിഞ്ഞാറ് [[അമർഖണ്ഡക് മലനിരകൾ]] വരെയും ഉള്ള ഭലഭൂയിഷ്ഠമായ ഭുമി കലിംഗ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ഒരു ശക്തമായ നാവികസേന കലിംഗസാമ്രാജ്യത്തിനു ഉണ്ടായിരുന്നു. [[ശ്രീലങ്ക]], [[ബർമ്മ]], [[തായ്‌ലാന്റ്]], [[വിയറ്റ്നാം]], [[ബോർണിയോ]], [[ബാലി]], [[സുമാത്ര]], [[ജാവ ദ്വീപ്]] എന്നിവിടങ്ങളിലേക്ക് കലിംഗരാജ്യത്തിനു കടലിലൂടെ കച്ചവട പാതകൾ ഉണ്ടായിരുന്നു. കലിംഗരാജ്യത്തുനിന്നുള്ള സൈനികർ [[ശ്രീലങ്ക]], [[ബർമ്മ]], [[ഇന്തോനേഷ്യൻ ദ്വീപുസമൂഹം]] എന്നിവിടങ്ങളിൽ താവളം ഉറപ്പിച്ചു. ഇതിനാൽ ഇന്നും മലേഷ്യയിൽ ഇന്ത്യക്കാർ ''[[കീലിങ്ങ്]]'' എന്ന് അറിയപ്പെടാറുണ്ട്. പല ശ്രീലങ്കൻ രാജാക്കന്മാരും, ([[സിംഹളർ|സിംഹള]], തമിഴ് രാജാക്കന്മാർ ഉൾപ്പെടെ) തങ്ങളുടെ തായ്‌വേരുകൾ കലിംഗ രാജവംശത്തിൽ നിന്നാണെന്ന് അവകാശപ്പെട്ടു.
 
[[മഹാഭാരതം|മഹാഭാരതത്തിലെ]] [[ആദിപർവ്വം]], [[ഭീഷ്മപർവ്വം]], [[സഭാപർവ്വം]], [[വാനപർവ്വം]] എന്നീ പർവ്വങ്ങളിൽ കലിംഗ രാജ്യത്തെക്കുറിച്ച് പരാമർശങ്ങളുണ്ട്. [[കർണ്ണൻ|കർണ്ണന്റെ]] യുദ്ധവിജയങ്ങളിലും കലിംഗത്തെ പരാമർശിക്കുന്നു. കലിംഗരാജാ‍വായ [[ശ്രുതായു]] [[മഹാഭാരതയുദ്ധം|മഹാഭാരതയുദ്ധത്തിൽ]] [[കൗരവർ|കൌരവർക്കുവേണ്ടി]] പടപൊരുതി. [[മെസെസ്തെനീസ്|മെഗസ്തെനീസിന്റെ]] ഇന്ത്യയെക്കുറിച്ചുള്ള പുസ്തകമായ [[ഇൻഡിക്ക|ഇൻഡിക്കയിൽ]] കലിംഗയെ ''കലിംഗേ'' എന്ന് വിശേഷിപ്പിക്കുന്നു:
"https://ml.wikipedia.org/wiki/കലിംഗസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്