"കുറൈ ഒൻറും ഇല്ലൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
നിയമവിദഗ്ദ്ധൻ, രാഷ്ട്രതന്ത്രജ്ഞൻ, രാഷ്ട്രീയനേതാവു്, ഗ്രന്ഥകാരൻ, ഇന്ത്യയുടെ ഗവർണ്ണർ ജനറൽ എന്നിങ്ങനെ മറ്റു രംഗങ്ങളിൽ പ്രസിദ്ധനായിരുന്നെങ്കിലും രാജാജി ഒരു മുഖ്യധാരാ ഗാനരചയിതാവായിരുന്നില്ല<ref name="collaborators_thehindu" /><ref name="chennaionline">{{cite news|url=http://archives.chennaionline.com/musicnew/thamizhsongs/2004/song17.asp|title=രാജഗോപാലാചാരി|date=മാർച്ച് 31, 2004|publisher=ചെന്നൈ ഓൺലൈൻ}}</ref>. ഉറച്ച ഹിന്ദുമതവിശ്വാസിയും വൈഷ്ണവഭക്തനുമായിരുന്ന അദ്ദേഹം തമിഴിലും ഇംഗ്ലീഷിലുമായി മതം, തത്ത്വശാസ്ത്രം, പുരാണം, [[ചരിത്രം]] തുടങ്ങിയ വിഷയങ്ങളിൽ അനേകം പുസ്തകങ്ങൾ രചിച്ചിട്ടുണ്ടു്<ref name="rajaji_bio">{{cite book|title=അൺഫോൾഡിങ്ങ് രാജാജി|pages=49|first=സി. ആർ.|last=കേശവൻ|publisher=ഈസ്റ്റ് വെസ്റ്റ് ബുൿസ്, (ചെന്നൈ)|year=2003|id=ISBN 8188661104, ISBN 978-81-88661-10-7}}</ref><ref name="chennaionline" />. ഹൈന്ദവ ആരാധനാമൂർത്തിയായ കൃഷ്ണനെ പ്രശംസിക്കുന്ന രൂപത്തിലാണു് ഈ കീർത്തനത്തിന്റെ സാഹിത്യം. എന്നാൽ, പല ദക്ഷിണേന്ത്യൻ കീർത്തനങ്ങളിലും ഹൈന്ദവഗീതങ്ങളിലും പതിവുള്ളതുപോലെ പ്രകടമായ പ്രാർത്ഥനയുടെ യാതൊരു അംശവുമില്ലാതെ, യാതൊന്നും ആവശ്യപ്പെടാതെ, കൃതജ്ഞതാപൂർവ്വമായ ഒരു പ്രശംസപോലെ അതിലളിതമായ വാക്കുകൾ ഉപയോഗിച്ച് എഴുതിയിരിക്കുന്നു എന്നതാണു് ഈ കീർത്തനത്തിന്റെ പ്രത്യേകത<ref name="shivkumar">{{cite web|url=http://www.shivkumar.org/music/kurai-onrum-illai.htm|title=ശിവകുമാർ കല്യാണരാമൻ|date=ഫെബ്രുവരി 12, 2013}}</ref><ref name="rajaji_bio" /><ref name="chennaionline" />. 1925 ഡിസംബർ 25നു് രാജാജി അദ്ദേഹത്തിന്റെ ഭാവിമരുമകനും [[മഹാത്മാ ഗാന്ധി]]യുടെ പുത്രനുമായ [[ദേവദാസ് ഗാന്ധി]]യ്ക്കു് എഴുതിയ ഒരു കത്തിലെ സംഭവവിവരണാം അനുസരിച്ച് ആ സമയത്തായിരിക്കണം ഇതിന്റെ രചന നടന്നതെന്നു് വിശ്വസിക്കപ്പെടുന്നു.<ref name="collaborators_thehindu" />. 1969-ൽ [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയിൽ]] വെച്ച് [[എം.എസ്. സുബ്ബലക്ഷ്മി]]<ref name="chennaionline" /> ആലപിച്ചതോടെ, ഈ പാട്ടിനു് ഭാരതമാസകലം പെട്ടെന്നു് പ്രചാരം കൈവന്നു<ref name="thehindu_songnight">{{cite news|title=സോങ്ങ് നൈറ്റ്|url=http://www.hindu.com/yw/2004/08/21/stories/2004082100270300.htm|work=[[ദി ഹിന്ദു]]|date=August 21, 2004|first=K.|last=Jeshi}}</ref><ref name="frontline">{{cite journal | author=കെ. ജയന്തി, ആശ കൃഷ്ണകുമാർ | title=എൻഡ്യൂറിങ്ങ് മ്യൂസിൿ:എം.എസ്. സുബ്ബലക്ഷ്മി 1916 - 2004| journal=ഫ്രണ്ട് ലൈൻ| year=2004| volume=21| issue=26| url=http://www.hinduonnet.com/fline/fl2126/stories/20041231004900400.htm}}</ref><ref name="chennaionline" />. അന്നത്തെ ഐക്യരാഷ്ട്രസഭാ അണ്ടർസെക്രട്ടറി ജനറൽമാരിൽ ഒരാളായിരുന്ന സി.വി. നരസിംഹന്റെ താല്പര്യത്തിലും മേൽനോട്ടത്തിലും ആയിരുന്നു ഈ ആലാപനം നടന്നതു്. രാജാജിയുടെ വരികൾക്കു് സുബ്ബലക്ഷ്മിയുടെ ചിരകാലസഹചാരിയായിരുന്ന കടയനല്ലൂർ വെങ്കടരാമനാണു് ഈണം ചിട്ടപ്പെടുത്തിയതു്<ref name="shivkumar" />. ആ സന്ദർഭത്തിനുവേണ്ടി ഈ പാട്ടിന്റെ അനുഗ്രഹസ്വഭാവമുള്ള (benedictory)ഒരു ഇംഗ്ലീഷ് പതിപ്പും രാജാജി എഴുതുകയുണ്ടായി.<ref name="shivkumar" />
 
[[ആദിതാളം|ആദിതാളത്തിൽ]] മൂന്നു ഖണ്ഡങ്ങളിൽ ഓരോന്നിനും ഓരോ രാഗത്തിൽ ([[ശിവരഞ്ജിനി]], [[കാപി (രാഗം)|കാപ്പികാപി]], [[സിന്ധുഭൈരവി]] എന്നീ ക്രമത്തിൽ) ചിട്ടപ്പെടുത്തിയ ''''കുറൈ ഒൻറും ഇല്ലൈ'''' തെക്കേ ഇന്ത്യയിലെ സംഗീതക്കച്ചേരികളിൽ വ്യാപകമായി ആലപിക്കപ്പെടാറുണ്ടു്.<ref name="shivkumar" />
 
രാജാജിയുടേയും മഹാത്മാ ഗാന്ധിയുടേയും പൗത്രനായ ഗോപാൽഗാന്ധിയുടെ കൈവശം ലഭിച്ച ഒരു കത്തിലെ വിവരങ്ങൾ അനുസരിച്ച് രാജാജിയ്ക്കു് ഈ ഗാനമെഴുതാൻ പ്രചോദനം ലഭിച്ചതു് അദ്ദേഹം 1925-ൽ ചിറ്റൂർ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിനുണ്ടായ ഒരനുഭവത്തിൽനിന്നാണത്രേ<ref name="collaborators_thehindu" />. രാജാജി ഒരു ദീർഘയാത്രയ്ക്കിടെ ഭാവിമരുമകൻ ദേവദാസിനെഴുതിയ കത്തായിരുന്നു അതു്. അതിലെ വിവരണമനുസരിച്ചു്, വർഷങ്ങളോളമായി ഭക്തിയോടെ തിരുപ്പതി ക്ഷേത്രദർശനം നടത്തിവന്നിരുന്ന കീഴ്ജാതിയിൽ പെട്ട ഒരു ഭക്തനു് [[അയിത്താചാരം]] മൂലം മതിൽക്കകത്തേക്കു പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നില്ല. മതിലിനുപുറത്തു് നാളികേരം ഉടച്ച് തിരിച്ചുപോകുവാൻ മാത്രമേ അയാൾക്കു് അവകാശമുണ്ടായിരുന്നുള്ളൂ. അങ്ങനെ വളരെക്കാലം തുടർന്നതിനുശേഷം, ഒടുവിൽ ഒരു ദിവസം ശ്രീകോവിലിനകത്തിരിക്കുന്ന ആരാധനാമൂർത്തിയെ നേരിട്ടു കാണാൻ ഭക്ത്യാവേശം പൂണ്ട് അയാൾ പെട്ടെന്നു് ക്ഷേത്രത്തിനകത്തേക്കു് ഓടിക്കയറി. ക്ഷേത്രാധികാരികൾ അയാളെ ബന്ധിച്ച് കോടതിയിൽ വിചാരണ ചെയ്യാൻ കൊണ്ടുപോയി. രാജാജി ഈ സമയത്തു് ചിറ്റൂരിലുണ്ടായിരുന്നു. ചില [[നിസ്സഹകരണപ്രസ്ഥാനം|നിസ്സഹരണസന്നദ്ധഭടന്മാർ]] ഈ വിവരം അദ്ദേഹത്തെ അറിയിച്ചു. വർഷങ്ങളായി വക്കീൽ പണി ഉപേക്ഷിച്ചിരുന്നതാണെങ്കിലും അദ്ദേഹം ആ ഭക്തനുവേണ്ടി കോടതിയിൽ ഹാജരായി വാദിക്കുകയും തദ്ഫലമായി ഭക്തനെ വെറുതെ വിടുകയും ചെയ്തു. അയാൾക്കു വേണ്ടി കോടതിയിൽ ഹാജരായപ്പോൾ അദ്ദേഹത്തിനുണ്ടായ വിചാരവികാരങ്ങളെക്കുറിച്ച് മേൽപ്പറഞ്ഞ കത്തിൽ വിശദമായി എഴുതിയിട്ടുണ്ടു്. "കുറൈ ഒന്നും ഇല്ലൈ" എന്ന ഗാനത്തിലെ വരികളുമായി ഏറേ ഒത്തുപോകുന്നതാണു് ഈ വിവരണം. അധഃകൃതനായ ആ ഭക്തനെ ഭഗവാന്റെ വിഗ്രഹം മറ്റുള്ളവർ കാണിക്കാത്തതുപോലെത്തന്നെയാണു് തനിക്കും മറ്റു ഭക്തന്മാർക്കും യഥാർത്ഥ ഈശ്വരനായ വിഷ്ണുവിനെ കാണാനാവാതിരിക്കുന്നതെന്നു് ഈ കൃതിയിലൂടെ അദ്ദേഹം ഓർമ്മപ്പെടുത്തുകയായിരുന്നു എന്നാണു് ഗോപാൽ ഗാന്ധിയുടെ അഭിപ്രായം.
"https://ml.wikipedia.org/wiki/കുറൈ_ഒൻറും_ഇല്ലൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്