"ഒരു മേഖല, ഒരു പാത (ഒബോർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
പൗരാണിക വ്യാപാരപാതയായ സിൽക്ക് റൂട്ട് പുനരുജ്ജീവിപ്പിക്കുകയാണു ലക്ഷ്യം വെച്ചുള്ള
ചൈനയുടെ[[ചൈന]]യുടെ സ്വപ്നപദ്ധതിയാണ് '''വൺ ബെൽറ്റ്, വൺ റോഡ് (ഒരു മേഖല, ഒരു പാത)'''. മധ്യ ഏഷ്യയിലേക്കും [[യൂറോപ്പ്|യൂറോപ്പിലേക്കും]] സാമ്പത്തിക പാത തുറക്കാൻ ചൈന ഇതുവഴി ലക്ഷ്യമിടുന്നു.
ദക്ഷിണ-മധ്യ ഏഷ്യയിൽ ആധിപത്യവും യൂറോപ്പിൽ സാന്നിധ്യവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒരു മേഖല, ഒരു പാത ('''One Belt One Road''' ('''OBOR''')) പദ്ധതി ചൈന അവതരിപ്പിച്ചത്. <ref>https://www.theguardian.com/cities/ng-interactive/2018/jul/30/what-china-belt-road-initiative-silk-road-explainer</ref>
 
==പ്രത്യേകതകൾ==
[[ഏഷ്യ]][[യൂറോപ്പ്]]ആഫ്രിക്കൻ[[ആഫ്രിക്ക]]ൻ ഭൂഖണ്ഡങ്ങളിലായി ആറായിരത്തിലേറെ കിലോമീറ്റർ നീളമുണ്ടാകും പാതയ്ക്ക്. ചൈനയുടെ വ്യാപാരം വർധിപ്പിക്കാൻ സഹായക ഈ പദ്ധതിക്ക് ഏഷ്യൻ രാജ്യങ്ങളുമായി മികച്ച ബന്ധമുണ്ടാക്കാനാകും. ഉത്പാദനമേഖലയിലെ ആധിപത്യം ഊട്ടിയുറപ്പിച്ച് സാമ്പത്തിക ശാക്തീകരണം വർധിപ്പിക്കുക എന്നതാണ് ഒബോറിലൂടെ ചൈന ലക്ഷ്യമിടുന്നത്. [[പാകിസ്താൻ]], [[ശ്രീലങ്ക]], [[ബംഗ്ലാദേശ്]], [[നേപ്പാൾ]] എന്നീ രാജ്യങ്ങളിലെ അടിസ്ഥാനസൗകര്യവികസന മേഖലകളിൽ വൻനിക്ഷേപവും ഇറക്കിയിട്ടുണ്ട് ചൈന. <ref>https://economictimes.indiatimes.com/news/politics-and-nation/centre-outlines-plan-to-counter-chinas-bri/articleshow/70017176.cms?from=mdr</ref>
==ആശങ്ക==
പദ്ധതിയുടെ ഭാഗമായ പാക്കിസ്ഥാൻ – ചൈന സാമ്പത്തിക ഇടനാഴി കടന്നുപോകുന്നതു പാക്ക് അധിനിവേശ കശ്മീരിലൂടെയാണ്. ഇത് ഇന്ത്യയുടെ[[ഇന്ത്യ]]യുടെ പരമാധികാരത്തോടുള്ള വെല്ലുവിളിയിട്ടാണ് ഇന്ത്യ കാണുന്നത്. ഇന്ത്യയ്ക്കു തന്ത്രപരമായി പങ്കാളിത്തമുള്ള നിരവധി രാജ്യങ്ങളിൽ കടന്നുകയറാനുള്ള ശ്രമം കൂടിയാണു പദ്ധതിയിലൂടെ ചൈന നടത്തുന്നത്.
==നിക്ഷേപം==
പദ്ധതിയിൽ ചൈന 12,400 കോടി ഡോളർ (എട്ടു ലക്ഷം കോടി രൂപ) നിക്ഷേപിച്ചിട്ടുണ്ട്. ഏഷ്യയും ആഫ്രിക്കയും യൂറോപ്പും അതിനപ്പുറമുള്ള രാജ്യങ്ങളും തമ്മിൽ വാണിജ്യബന്ധം സ്ഥാപിക്കുന്നതിനുള്ള ഈ സ്വപ്നപദ്ധതി 2013-ലാണ് ചൈന പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഭാഗമായി വികസ്വരരാജ്യങ്ങൾക്ക്[[വികസ്വരരാജ്യങ്ങൾ]]ക്ക് ചൈന 900 കോടി ഡോളറിന്റെ (57,757 കോടി രൂപ) സഹായം നൽകുന്നുണ്ട്. വാണിജ്യത്തിനാവശ്യമായ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനായാണ് ഇത്. <ref>https://www.worldscientific.com/doi/abs/10.1142/9781783269303_0008</ref>
==സിപെക്==
ഒബോറിന്റെ ഭാഗമായുള്ള [[ചൈന]]-[[പാകിസ്താൻ]] സാമ്പത്തിക ഇടനാഴിയാണ് '''സിപെക്''' (China-Pakistan Economic Corridor-CPEC). <ref>https://economictimes.indiatimes.com/news/defence/pakistan-diverts-bri-funds-china-ties-under-pressure/articleshow/68663216.cms?from=mdr</ref> ചൈനയുടെ [[ഷിൻജിയാങ്]] പ്രവിശ്യയെ പാകിസ്താനിലെ ഗ്വദർ തുറമുഖവുമായി ബന്ധിപ്പിക്കുകയാണ് സിപെക് വഴി ലക്ഷ്യമിടുന്നത്. 3000 കി.മീ. നീളമുള്ള ഈ ഇടനാഴി ഗിൽജിത് ബാൾട്ടിസ്താനിലൂടെയാണ് കടന്നുപോകുന്നത്. <ref>https://economictimes.indiatimes.com/topic/One-Belt-One-Road</ref>
പാകിസ്താനിലെ [[താലിബാൻ|താലിബാന്റെ]] കേന്ദ്രമായ [[ബലൂചിസ്ഥാൻ, പാകിസ്താൻ|ബലൂചിസ്താനിലാണ്]] [[ഗ്വാദർ തുറമുഖം]]. ഷിൻജിയാങ് ആകട്ടെ ചൈനയിലെ [[മുസ്ലിം]] ന്യൂനപക്ഷമായ ഉയിറുക്കളുടെ കേന്ദ്രവും. ഇവിടം ചൈനീസ് തീവ്രവാദത്തിന്റെ കേന്ദ്രമായും അറിയപ്പെടുന്നു. ഭീകരരുടെ സഞ്ചാരപാതയായി ഇതുമാറാൻ എളുപ്പമാണെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. മാത്രമല്ല, ഗ്വാദർ തുറമുഖം ഭാവിയിൽ പാകിസ്താന്റെ നാവിക ആസ്ഥാനമായി മാറാൻ ഇടയുണ്ട്. ചൈനീസ് പങ്കാളിത്തത്തോടെ പണിയുന്ന ഈ തുറമുഖത്ത് ചൈനീസ് നാവികസേനയ്ക്കും ഇടമുണ്ടാകും. പാകിസ്താനും [[ശ്രീലങ്ക]]യും നേപ്പാളും ഒബോറിൽ പങ്കാളികളാകുന്നുണ്ട്. ഇതിൽ നിന്നുവിട്ടുനിന്നാലും ഫലത്തിൽ കരമാർഗവും ജലമാർഗവും ഇന്ത്യ വളയപ്പെടാം.
 
==അവലംബം==
"https://ml.wikipedia.org/wiki/ഒരു_മേഖല,_ഒരു_പാത_(ഒബോർ)" എന്ന താളിൽനിന്ന് ശേഖരിച്ചത്