"മിസ് കുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
 
==ജീവചരിത്രം==
[[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[ഭരണങ്ങാനം|ഭരണങ്ങാനത്ത്]] 1932 ജൂൺ 1-ന് കൊല്ലംപറമ്പിൽ തോമസ് - ഏലിക്കുട്ടി ദമ്പതികളുടെ മകളായി പിറന്നു. മിസ് കുമാരിയുടെ യഥാർത്ഥനാമം ത്രേസ്യാമ്മ തോമസ് എന്നായിരുന്നു. ഭരണങ്ങാനം ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സിസ്റ്റേഴ്സ് നടത്തുന്ന പെൺകുട്ടികൾക്കുള്ള സ്കൂളായ ഭരണങ്ങാനം സേക്രഡ് ഹാർട്ട്സ് ഹൈസ്കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പഠനത്തിന് ശേഷം അതേ സ്കൂളിൽ തന്നെ അദ്ധ്യാപികയായി ജോലി ചെയ്തു. [[ഉദയാ സ്റ്റുഡിയോ]] ആദ്യമായി നിർമ്മിച്ച് 1949-ൽ പുറത്തിറങ്ങിയ ''[[വെള്ളിനക്ഷത്രം (മലയാളചലച്ചിത്രം)|വെള്ളിനക്ഷത്രം]]'' എന്ന ചിത്രത്തിലൂടെയാണ് മിസ് കുമാരി മലയാളചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. ഈ ചിത്രം പരാജയപ്പെട്ടു. ഉദയായുടെ രണ്ടാം ചിത്രമായ നല്ലതങ്കയിൽ ത്രേസ്യാമ്മയായിരുന്നു നായിക. അതിന്റെ നിർമാതാക്കളിലൊരാളായ [[കെ.വി. കോശി]]യാണ് മിസ് കുമാരി എന്ന പേരു നൽകിയത്. ''[[നല്ല തങ്ക (മലയാളചലച്ചിത്രം)|നല്ല തങ്ക]]''യിലൂടെ ഇവർ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. പിതാവ് തോമസിന്റെ കലാരംഗത്തെ സൗഹൃദങ്ങളാണ് ഇവരെ ചലച്ചിത്രമേഖലയിലേക്ക് എത്തിച്ചത്. 1963 ഫെബ്രുവരി 7-ന് എറണാകുളം സ്വദേശിയായ [[ഫാക്ട്]] കെമിക്കൽ എഞ്ചിനീയർ ഹോർമിസ് തളിയത്തുമായുള്ള വിവാഹശേഷം കുറച്ചു കാലം സിനിമയിൽ നിന്നു വിട്ടു നിന്നു.
 
1954-ൽ [[സത്യൻ]] നായകനായി പുറത്തിറങ്ങിയ ''[[നീലക്കുയിൽ]]'' എന്ന ചിത്രത്തിലൂടെ മിസ് കുമാരി ശ്രദ്ധേയ താരമായി മാറി. 50-ലധികം ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. 1969 ജൂൺ 9-ന് 37-ആം വയസ്സിൽ രോഗബാധയാൽ അന്തരിച്ചു.<ref>{{cite web |title=ആദ്യകാല നടി മിസ് കുമാരിയുടെ ഓർമകൾക്ക് അമ്പതാണ്ട് |url=https://www.mathrubhumi.com/print-edition/kerala/pala-1.2673 |website=മാതൃഭൂമി |accessdate=28 ജൂലൈ 2019 |archiveurl=http://archive.is/VQlEw |archivedate=28 ജൂലൈ 2019}}</ref> പിതാവ് തോമസിന്റെ കലാരംഗത്തെ സൗഹൃദങ്ങളാണ് ഇവരെ ചലച്ചിത്രമേഖലയിലേക്ക് എത്തിച്ചത്. 1984 ൽ ഭരണങ്ങാനത്തെ തറവാട്ടു വീടിനോടു ചേർന്ന് സ്ഥാപിച്ച മിസ് കുമാരി മിനി സ്റ്റേഡിയം പ്രേംനസീർ ഉദ്ഘാടനം ചെയ്തു. നടിയുടെ ഓർമ്മക്കായി അൽഫോൻസാമ്മയുടെ പള്ളിക്കു മുന്നിലെ റോഡിന‌് 2019-ൽ മിസ‌് കുമാരി റോഡ‌് എന്നു പേരു നൽകി.
 
===മരണം===
"https://ml.wikipedia.org/wiki/മിസ്_കുമാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്