"മിസ് കുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
 
1954-ൽ [[സത്യൻ]] നായകനായി പുറത്തിറങ്ങിയ ''[[നീലക്കുയിൽ]]'' എന്ന ചിത്രത്തിലൂടെ മിസ് കുമാരി ശ്രദ്ധേയ താരമായി മാറി. 50-ലധികം ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. 1969 ജൂൺ 9-ന് 37-ആം വയസ്സിൽ രോഗബാധയാൽ അന്തരിച്ചു.<ref>{{cite web |title=ആദ്യകാല നടി മിസ് കുമാരിയുടെ ഓർമകൾക്ക് അമ്പതാണ്ട് |url=https://www.mathrubhumi.com/print-edition/kerala/pala-1.2673 |website=മാതൃഭൂമി |accessdate=28 ജൂലൈ 2019 |archiveurl=http://archive.is/VQlEw |archivedate=28 ജൂലൈ 2019}}</ref> പിതാവ് തോമസിന്റെ കലാരംഗത്തെ സൗഹൃദങ്ങളാണ് ഇവരെ ചലച്ചിത്രമേഖലയിലേക്ക് എത്തിച്ചത്. 1984 ൽ ഭരണങ്ങാനത്തെ തറവാട്ടു വീടിനോടു ചേർന്ന് സ്ഥാപിച്ച മിസ് കുമാരി മിനി സ്റ്റേഡിയം പ്രേംനസീർ ഉദ്ഘാടനം ചെയ്തു. നടിയുടെ ഓർമ്മക്കായി ഭരണങ്ങാനത്ത് 'മിസ് കുമാരി റോഡു'മുണ്ട്.
 
===മരണം===
മിസ് കുമാരിയുടെ മൃതദേഹം, മരണം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷം പുറത്തെടുത്ത് പരിശോധിച്ചിരുന്നു. മൃതദേഹം അഴുകിയിരുന്നില്ലെന്നും അതിനുള്ള കാരണമെന്തെന്നും ബി. ഉമാദത്തൻ എന്ന പോലീസ് സർജന്റെ ‘ഒരു പോലീസ് സർജന്റെ ഓർമക്കുറിപ്പുകൾ’ എന്ന പുസ്തകത്തിലുണ്ട്. മിസ് കുമാരിയുടെ മരണം കൊലപാതകമാണെന്ന ആരോപണം പോലീസിന്റെ അന്വേഷണത്തിൽ തെളിയിക്കാൻ സാധിച്ചില്ല.<ref>{{cite web |title=മിസ് കുമാരി മുതൽ ചാക്കോ വധം വരെ...ഡോ. ബി. ഉമാദത്തൻ കുറ്റാന്വേഷകരുടെ വഴികാട്ടി |url=https://www.mathrubhumi.com/crime-beat/crime-special/umadathan-forensic-offcier-1.3925999 |website=മാതൃഭൂമി |accessdate=28 ജൂലൈ 2019 |archiveurl=http://archive.is/gWL0y |archivedate=28 ജൂലൈ 2019}}</ref>
 
==ചലച്ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/മിസ്_കുമാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്