"മിസ് കുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
 
==ജീവചരിത്രം==
[[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[ഭരണങ്ങാനം|ഭരണങ്ങാനത്ത്]] 1932 ജൂൺ 1-ന് കൊല്ലംപറമ്പിൽ തോമസ് - ഏലിക്കുട്ടി ദമ്പതികളുടെ മകളായി പിറന്നു. മിസ് കുമാരിയുടെ യഥാർത്ഥനാമം ത്രേസ്യാമ്മ തോമസ് എന്നായിരുന്നു. [[ഉദയാ സ്റ്റുഡിയോ]] ആദ്യമായി നിർമ്മിച്ച് 1949-ൽ പുറത്തിറങ്ങിയ ''[[വെള്ളിനക്ഷത്രം (മലയാളചലച്ചിത്രം)|വെള്ളിനക്ഷത്രം]]'' എന്ന ചിത്രത്തിലൂടെയാണ് മിസ് കുമാരി മലയാളചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. 1950-ൽ പ്രദർശിപ്പിക്കപ്പെട്ട ''[[നല്ല തങ്ക (മലയാളചലച്ചിത്രം)|നല്ല തങ്ക]]'' എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ ഇവർ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. 1963 ഫെബ്രുവരി 7-ന് എറണാകുളം സ്വദേശിയായ കെമിക്കൽ എഞ്ചിനീയർ ഹോർമിസ് തളിയത്തുമായുള്ള വിവാഹശേഷം കുറച്ചു കാലം സിനിമയിൽ നിന്നു വിട്ടു നിന്നു.
 
1954-ൽ [[സത്യൻ]] നായകനായി പുറത്തിറങ്ങിയ ''[[നീലക്കുയിൽ]]'' എന്ന ചിത്രത്തിലൂടെ മിസ് കുമാരി ശ്രദ്ധേയ താരമായി മാറി. 50-ലധികം ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. 1969 ജൂൺ 9-ന് 37-ആം വയസ്സിൽ അന്തരിച്ചു. പിതാവ് തോമസിന്റെ കലാരംഗത്തെ സൗഹൃദങ്ങളാണ് ഇവരെ ചലച്ചിത്രമേഖലയിലേക്ക് എത്തിച്ചത്.
"https://ml.wikipedia.org/wiki/മിസ്_കുമാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്