"മിസ് കുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
}}
 
ഒരു ആദ്യകാല മലയാളചലച്ചിത്ര അഭിനേത്രിയായിരുന്നു '''മിസ് കുമാരി'''.<ref>[http://www.hindu.com/mp/2010/08/30/stories/2010083050520400.htm NALLA THANKA 1950 ]</ref> 1940 മുതൽ 1960 വരെയായിരുന്നു മലയാളചലച്ചിത്രവേദിയിൽ ഇവർ സജീവമായി പ്രവർത്തിച്ചിരുന്നത്.

==ജീവചരിത്രം==
[[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[ഭരണങ്ങാനം|ഭരണങ്ങാനത്ത്]] 1932 ജൂൺ 1-ന് ജനിച്ചകൊല്ലംപറമ്പിൽ തോമസ് - ഏലിക്കുട്ടി ദമ്പതികളുടെ മകളായി പിറന്നു. മിസ് കുമാരിയുടെ യഥാർത്ഥനാമം ത്രേസ്യാമ്മ തോമസ് എന്നായിരുന്നു. [[ഉദയാ സ്റ്റുഡിയോ]] ആദ്യമായി നിർമ്മിച്ച് 1949-ൽ പുറത്തിറങ്ങിയ ''[[വെള്ളിനക്ഷത്രം (മലയാളചലച്ചിത്രം)|വെള്ളിനക്ഷത്രം]]'' എന്ന ചിത്രത്തിലൂടെയാണ് മിസ് കുമാരി മലയാളചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. 1950-ൽ പ്രദർശിപ്പിക്കപ്പെട്ട ''[[നല്ല തങ്ക (മലയാളചലച്ചിത്രം)|നല്ല തങ്ക]]'' എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ ഇവർ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.
 
1954-ൽ [[സത്യൻ]] നായകനായി പുറത്തിറങ്ങിയ ''[[നീലക്കുയിൽ]]'' എന്ന ചിത്രത്തിലൂടെ മിസ് കുമാരി ശ്രദ്ധേയ താരമായി മാറി. 50-ലധികം ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. 1969 ജൂൺ 9-ന് 37-ആം വയസ്സിൽ അന്തരിച്ചു. പിതാവ് തോമസിന്റെ കലാരംഗത്തെ സൗഹൃദങ്ങളാണ് ഇവരെ ചലച്ചിത്രമേഖലയിലേക്ക് എത്തിച്ചത്.
Line 44 ⟶ 47:
 
==കുടുംബം==
കൊല്ലംപറമ്പിൽ തോമസ് - ഏലിക്കുട്ടി ദമ്പതികളുടെ മകളായി പിറന്നു. മിസ്കുമാരി മൂന്നു് ആണ്മക്കൾക്കു് ജന്മം നൽകി: ജോണി തളിയത്ത്, തോമസ് തളിയത്ത്, ബാബു തളിയത്ത്. കേംബ്രിഡ്ജ് സർവ്വകലാശാലയിൽ മൗലികതത്വശാസ്ത്രത്തിൽ പോസ്റ്റ് ഡോക്ടൊറൽ പ്രൊഫസ്സറാണു് ബാബു തളിയത്തു്. തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജിൽ നിന്നും സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദമെടുത്തതിനുശേഷം അദ്ദേഹം ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽനിന്നും ജെർമ്മൻ സാഹിത്യത്തിലും തുടർന്നു് ജെർമ്മനിയിലെ ഫ്രെയ്ബർഗ് സർവ്വകലാശാലയിൽ നിന്നും ജർമ്മൻ ഭാഷയിലും തത്ത്വചിന്തയിലും ഡോക്ടറേറ്റുകളും കരസ്ഥമാക്കി. അടിസ്ഥാനശാസ്ത്രത്തിന്റെ ചരിത്രം, തത്ത്വശാസ്ത്രം എന്നീ രംഗങ്ങളിൽ ലോകത്തിലെ അറിയപ്പെടുന്ന ഒരു പ്രതിഭയാണു് ബാബു. കൂടാതെ, ഭാഷാശാസ്ത്രം, ചലച്ചിത്രം എന്നീ രംഗങ്ങളിലും അദ്ദേഹത്തിന്റേതായി ഗണ്യമായ സംഭാവനകളുണ്ടു്.<ref>http://www.thehindu.com/todays-paper/tp-national/tp-kerala/living-a-legacy-on-screen/article2803139.ece</ref><ref>http://www.babu-thaliath.com/</ref><ref>http://hu-berlin.academia.edu/babuthaliath</ref>
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/മിസ്_കുമാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്