"വെറ്റില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 34:
===തണ്ട് നടൽ===
ഇതു പടർന്നു കയറുന്ന ഒരു ചെടിയാണ്. വെറ്റില പറിക്കാനുള്ള സൗകര്യത്തിനുവേണ്ടി ഇവയെ അധികം ഉയരത്തിലേക്ക് പടർത്താറില്ല. ഏറിയാൽ ഒരു '''ഏണിപ്പാട്''' (ഒരു മുളയുടെ ഏണിയുടെ നീളം - അതായത് ഏകദേശം ആറേഴു മീറ്റർ). ഇളംകൊടിയിലെയോ മുതുകൊടിയിലെയോ താഴേക്കു തൂങ്ങിനിൽക്കുന്ന നിലതെത്തെത്താറായ ആരോഗ്യമുള്ള തണ്ടുകൾ മുകളിൽവെച്ചു മുറിച്ചെടുത്ത് വെറ്റിലകൾ നുള്ളിക്കളഞ്ഞ്‌ 5 നാല്മു മുട്ടുകൾട്ടുകൾ വീതമുള്ള കഷണങ്ങളാക്കി അതിൻറെ 23 മുട്ടുകൾ മണ്ണിനടിയിലും 2 മുട്ടുകൾ മണ്ണിനു പുറത്തുമായിട്ടാണ് ഇവ നടാറ്. ഒരു തടത്തിൽ നാല് തണ്ടുകൾ വീതം. നട്ടുകഴിഞ്ഞാൽ തടത്തിൽ എപ്പോഴും ഈർപ്പം നിലനിർത്താൻ മൂന്നുനേരം നനച്ചുകൊടുക്കണം. പത്തുപതിനഞ്ചു ദിവസങ്ങൾക്കുള്ളിൽ തളിർ വരാൻ തുടങ്ങും. തടങ്ങളിൽ വെള്ളം കെട്ടിക്കിടക്കരുത് . പടരാൻ വേണ്ടി ഒരാൾ പൊക്കത്തിൽ ഉള്ള അധികം വണ്ണം ഇല്ലാത്ത മുളക്കഷണങ്ങൾ കുത്തിക്കൊടുക്കണം. ഇതിന്റെ അഗ്രഭാഗം ഒന്നിച്ചു ചൂടി കൊണ്ടോ '''പാന്തോം''' (തെങ്ങോലയുടെ മട്ടലിന്റെ പിൻഭാഗത്തെ തോല് ചീന്തിയെടുത്ത് ഉണക്കി കെട്ടാൻ പാകത്തിൽ ഒരു നിശ്ചിത അകലത്തിൽ വെച്ച് മുറിച്ച് വെള്ളത്തിൽ കുതിർത്ത് ചെറിയ നാരുകളാക്കി ചീന്തിയത്) കൊണ്ടോ കെട്ടണം.
 
===വളമിടലും നനയ്ക്കലും===
"https://ml.wikipedia.org/wiki/വെറ്റില" എന്ന താളിൽനിന്ന് ശേഖരിച്ചത്