"എ.പി.ജെ. അബ്ദുൽ കലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 170:
== വ്യക്തിജീവിതം ==
[[File:Crossing-nia-bridge.jpg|right|250px]]
പൂർണ്ണ [[സസ്യഭുക്ക്|സസ്യഭുക്കായിരുന്ന]] കലാമിന് മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളൊന്നുമുണ്ടായിരുന്നില്ല. പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്ന അബ്ദുൽ കലാം പ്രകൃതിയുടെ സംഹാരസ്വഭാവത്തെ മനസ്സിലാക്കാനിടവന്ന ഒരു സംഭവത്തെപ്പറ്റി തന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്. 1934ൽ1964ൽ മണിക്കൂറിൽ 100മൈലിലധികം വേഗതയുള്ള കൊടുങ്കാറ്റ് പിതാവിന്റെ യാനത്തേയും സേതുക്കരയുടെ ഏതാനും ഭാഗങ്ങളേയും തകർത്തുകളഞ്ഞു എന്നും [[പാമ്പൻ പാലം]], അതിലൂടെ ഓടിക്കൊണ്ടിരുന്ന യാത്രക്കാരുള്ള തീവണ്ടിസഹിതം തകർന്ന് സമുദ്രത്തിൽ പതിച്ചു എന്നും ഈ ഗ്രന്ഥത്തിൽ പരാമർശിക്കുന്നുണ്ട്.<ref>[[#wof99|വിംഗ്സ് ഓഫ് ഫയർ എ.പി.ജെ.അബ്ദുൾ കലാം]] പുറം.6</ref> അതുവരെ സമുദ്രത്തിന്റെ സൌന്ദര്യം മാത്രം ആസ്വദിച്ചിരുന്ന തനിക്ക് അതിന്റെ അനിയന്ത്രിതമായ ഊർജ്ജത്തെപറ്റി മനസ്സിലാക്കാൻ ഈ സംഭവം ഇടവരുത്തി എന്ന് കലാം ഓർമ്മിക്കുന്നു.<ref>[[#wof99|വിംഗ്സ് ഓഫ് ഫയർ എ.പി.ജെ.അബ്ദുൾ കലാം]] പുറം.6-7</ref>
 
തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനിൽ (ടി.ഇ.ആർ.എൽ.എസ്) റോക്കറ്റ് എൻജിനിയറായി 1961ലാണ് ഡോ.എ.പി.ജെ. അബ്ദുൾകലാം ജോലിയിൽ പ്രവേശിച്ചത്. ജോലിയിൽ ഏതാണ്ട് ഒരു വർഷം പിന്നിട്ട സന്ദർഭത്തിൽ അക്കാലത്ത് ടി.ഇ.ആർ.എൽ.എസിന്റെ ടെസ്റ്റ് ഡയറക്ടറായിരുന്ന ഡോ.എച്ച്.ജി.എസ്. മൂർത്തിക്ക് [[തമിഴ്|തമിഴിലുള്ള]] ഒരു [[കത്ത്]] ലഭിച്ചു. ഡോ.എ.പി.ജെ. അബ്ദുൾ കലാമിന്റെ പിതാവ് ജൈനുലാബ്ദീൻ മരയ്ക്കാറുടേതായിരുന്നു കത്ത്. തന്റെ മകൻ അബ്ദുൾകലാം അവിടെ ജോലിയിൽ പ്രവേശിച്ചതായി അറിയാമെങ്കിലും ഏതാണ്ട് ഒരു [[വർഷം|വർഷമായി]] മകനെക്കുറിച്ച് ഒരു വിവരവും ഇല്ലെന്നും അവൻ താങ്കളുടെ ഒപ്പം ജോലിയിലുണ്ടോ അതോ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് അറിയിക്കണമെന്നും ആവശ്യപ്പെട്ടുള്ളതായിരുന്നു കത്ത്. ഉടൻ തന്നെ ഡോ.മൂർത്തി കലാമിനെ വിളിച്ച് പിതാവിന്റെ കത്ത് കൈമാറി. അപ്പോഴാണ് ജോലിയിൽ പ്രവേശിച്ച വിവരമറിയിച്ച ശേഷം താൻ വീട്ടിലേക്ക് ഒരു കത്തുപോലും അയച്ചിട്ടില്ലെന്ന കാര്യം കലാം പോലും ഓർക്കുന്നത്. നൂതനമായ റോക്കറ്റ് സാങ്കേതികവിദ്യ സ്വായത്തമാക്കാനുള്ള കഠിനശ്രമത്തിൽ വിവാഹം കഴിക്കാൻ പോലും മറന്ന അദ്ദേഹത്തിന്റെ സമർപ്പിത മനസ്സിനെക്കുറിച്ച് വിശദമക്കുന്ന ഒരു ഉദാഹരണമാണ്‌ ഈ സംഭവം.
"https://ml.wikipedia.org/wiki/എ.പി.ജെ._അബ്ദുൽ_കലാം" എന്ന താളിൽനിന്ന് ശേഖരിച്ചത്