"നിശാശലഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ ശീർഷകങ്ങൾ ചേർത്തു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 14:
[[ചിത്രശലഭം|ചിത്രശലഭവുമായി]] വളരെ സാമ്യമുള്ളതും അവ ഉൾക്കൊള്ളുന്ന ലെപിഡോപ്‌ടീറ (Lepidoptera) എന്ന ഓർഡറിൽപ്പെടുന്നതുമായ ജീവികളാണ്‌ '''നിശാശലഭങ്ങൾ''' (Moth). [[File:Eudocima_homaena_(Hübner,_1816).jpg|thumb|നിശാശലഭം]]
ചിത്രശലഭങ്ങളും നിശാശലഭങ്ങളും തമ്മിൽ പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. ഇവയെ തമ്മിൽ തിരിച്ചറിയാൻ പല മാർഗ്ഗങ്ങളുണ്ട്. നിശാശലഭങ്ങളെ സാധാരണ രാത്രികാലങ്ങളിലാണ് കാണാറുള്ളത് ചിത്രശലഭങ്ങളെ പകലും. നിശാശലഭങ്ങളുടെ സ്പർശിനികളിലും ശരീരത്തിലും‍ സൂക്ഷ്മങ്ങളായ രോമങ്ങൾ ഉണ്ടാകും. എന്നാൽ ചിത്രശലഭങ്ങളിൽ അങ്ങനെ തന്നെ രോമങ്ങൾ ഉണ്ടാകാറില്ല. നിശാശലഭങ്ങൾ സ്പർശകങ്ങൾ തറക്ക് സമാന്തരമായി പിടിക്കുമ്പോൾ ചിത്രശലഭങ്ങൾ അവ കുത്തനെ പിടിക്കുന്നു. നിശാശലഭങ്ങൾ എവിടെയെങ്കിലും ഇരിക്കുമ്പോൾ ചിറകുവിടർത്തിയിരിക്കുന്നു. ചിത്രശലഭങ്ങളാകട്ടെ ചിറകുകൾ മുകളിലേയ്ക്ക് കൂട്ടിവയ്ക്കുന്നു.
==നിശാശലഭങ്ങളുടെ പ്രാധാന്യം==
 
ജൈവവൈവിദ്ധ്യത്തിലെ ഒരു പ്രധാനകണ്ണിയാണ് നിശാശലഭങ്ങൾ. നിശാശലഭങ്ങളും അവയുടെ പുഴുക്കളും പക്ഷികളുടെയും ചിലന്തികളുടെയും പല്ലികളുടെയും തവളകളുടെയും വവ്വാലുകളുടെയും ആഹാരമാണ്. രാത്രിയിലും പകലും വിരിയുന്ന പല പൂക്കളുടെയും പ്രധാന പരാഗണ സഹായികളാണ് ഇവർ. ചില ചെടികളുടെ കൃഷിക്ക് നിശാശലഭങ്ങളുടെ പരാഗണസഹായം അത്യാവശ്യമാണ്.  ഈ ശലഭങ്ങളുടെ പുഴുക്കൾ മിക്കവാറും ചെടികളുടെ ഇലകൾ തിന്നാണ് വളരുന്നത്, ഇത് പല കളകളുടെയും പ്രകൃത്യാലുള്ള നിയന്ത്രണത്തിന് സഹായകരമാണ്. 
നിശാശലഭങ്ങളുടെ എണ്ണം ഒരിടത്തെ ജൈവവൈവിധ്യത്തെ കൂടുതൽ അറിയുന്നതിന് ഉപകരിക്കുന്ന ഒരു പ്രധാന സൂചകമാണ്. ജീവദൈർഘ്യം കുറവായതിനാലും ജീവിതം പലഘട്ടങ്ങളിലൂടെ കടന്നുപോകുന്നതിനാലും പ്രകൃതിയിലുള്ള ചെറിയമാറ്റങ്ങൾ ഇവയുടെ എണ്ണത്തെ പെട്ടെന്ന് ബാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ നിശാശലഭങ്ങളെ നിരീക്ഷിക്കൽ പ്രകൃതിയിലുണ്ടാവുന്ന മാറ്റങ്ങൾ വേഗത്തിൽ അറിയാൻ നമ്മെ സഹായിക്കുന്നു.
 
 
വളർച്ചയും ജീവിതദശകളും ചിത്രശലഭത്തിന്റേതുതന്നെയാണ്. അതിനാൽ കൂടുതൽ വിവരങ്ങൾക്ക് [[ചിത്രശലഭം]] താളിനെ ആശ്രയിക്കുക.
"https://ml.wikipedia.org/wiki/നിശാശലഭം" എന്ന താളിൽനിന്ന് ശേഖരിച്ചത്