"എ.പി.ജെ. അബ്ദുൽ കലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.230.162.109 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് MadPrav സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 60:
==രാഷ്ട്രപതി==
[[പ്രമാണം:Vladimir Putin with Abdul Kalam 25 January 2007.jpg|left|frameless|300x300px|പകരം=റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിൻ എ.പി.ജെ. അബ്ദുൽ കലാമിനെ ഹസ്തദാനം ചെയ്യുന്നു.|അതിർവര|റഷ്യൻ പ്രസിഡന്റ്‌ [[വ്ലാദിമിർ പുടിൻ]] എ.പി.ജെ. അബ്ദുൽ കലാമിനെ ഹസ്തദാനം ചെയ്യുന്നു.]]
[[കെ.ആർ. നാരായണൻ|കെ.ആർ.നാരായണനുശേഷം]] [[ഇന്ത്യ|ഇന്ത്യയുടെ]] പതിനൊന്നാമത്തെ രാഷ്ട്രപതിയായിട്ടാണ് കലാം [[രാഷ്ട്രപതി ഭവൻ|രാഷ്ട്രപതി ഭവനിൽ]] പ്രവേശിക്കുന്നത്. ഇന്ത്യയുടെ മുൻനിര രാഷ്ട്രീയകക്ഷികളായ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും]] [[ഭാരതീയ ജനതാ പാർട്ടി|ഭാരതീയ ജനതാ പാർട്ടിയും]] ഒരേ പോലെ പിന്തുണച്ച ഒരു സ്ഥാനാർത്ഥിയായിരുന്നു അബ്ദുൾ കലാം. തന്റെ എതിർ സ്ഥാനാർത്ഥിയായിരുന്ന [[ക്യാപ്റ്റൻ ലക്ഷ്മി|ക്യാപ്റ്റൻ ലക്ഷ്മിയേക്കാൾ]] 815548 വോട്ട് അധികം നേടിയാണ് കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയാവുന്നത്. 10 ജൂൺ 2002-ൽ അന്നത്തെ ഭരണകക്ഷിയായിരുന്ന ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള [[ദേശീയ ജനാധിപത്യ സഖ്യം]] പ്രതിപക്ഷപാർട്ടിയായിരുന്ന കോൺഗ്രസ്സിനോട് തങ്ങൾ രാഷ്‌ട്രപതി സ്ഥാനത്തേക്ക് അബ്ദുൾ കലാമിനെ പിന്തുണയ്ക്കാൻ പോകുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചു.<ref name=president3>{{cite news|title=എൻ.ഡി.എ സ്മാർട്ട് മിസ്സൈൽ-അബ്ദുൾ കലാം|url=http://archive.is/EUcNc|publisher=ദ ഇക്കണോമിക് ടൈംസ്|date=2002-06-11|accessdate=2013-11-25}}</ref> സമാജ് വാദി പാർട്ടി കൂടി കലാമിനുള്ള പിന്തുണ അറിയിച്ചതോടെ ഒരു രണ്ടാംവട്ടം സാധ്യത കൂടി കല്പിക്കപ്പെട്ടിരുന്ന [[കെ.ആർ. നാരായണൻ]] താൻ ഇനി രാഷ്ട്രപതിയായി മത്സരിക്കാനില്ല എന്നു പറഞ്ഞ് കലാമിനുള്ള വഴി സുഗമമാക്കി.<ref name=president4>{{cite web|title=എൻ.സി.പി. സപ്പോർട്ട്സ് കലാം|url=http://archive.is/h58lz|publisher=റിഡിഫ് വാർത്ത|date=2002-06-11|accessdate=2013-11-25}}</ref><ref name=president2>{{cite web|title=നാരായണൻ ഓപ്റ്റ്സ് ഔട്ട്, ഫീൽഡ് ക്ലിയർ ഫോർ കലാം|url=http://archive.is/dCLer|date=2002-06-11|accessdate=2013-11-25}}</ref> ജൂലൈ പതിനെട്ടിനായിരുന്നു വോട്ടെണ്ണൽ. കലാം ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെട്ടു. അബ്ദുൾ കലാം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായി മാറി. [[ഭാരതരത്നം|ഭാരതരത്ന]] പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ രാഷ്ട്രപതി എന്ന ബഹുമതി കൂടി അബ്ദുൾ കലാമിനുണ്ട്. [[എസ്. രാധാകൃഷ്ണൻ|ഡോക്ടർ.എസ്.രാധാകൃഷ്ണനും]] [[സാക്കിർ ഹുസൈൻ (രാഷ്ട്രപതി)|ഡോക്ടർ.സക്കീർ ഹുസ്സൈനുമായിരുന്നു]] കലാമിനു മുമ്പ് ഈ ബഹുമതിക്ക് അർഹരായവർ.ശേഷം പ്രണബ് മുഖർജിക്കും ഭാരതരത്ന ലഭിച്ചു.
 
രാഷ്ട്രപതിയെക്കുറിച്ചുള്ള ചർച്ചകളിലെവിടെയും പരാമർശിക്കപ്പെടാതെ, ശാസ്ത്രത്തെക്കുറിച്ചുമാത്രം സംസാരിച്ച് കഴിഞ്ഞ അദ്ദേഹത്തിന്റെ രാഷ്ട്രപതിയായുള്ള സ്ഥാനാരോഹണത്തിനുപിന്നിൽ, രണ്ട് [[മലയാളി|മലയാളികളുണ്ട്]]. ഇരുധ്രുവങ്ങളിൽ നിൽക്കുന്ന രാഷ്ട്രീയനിലപാടുകളുള്ള [[ബി.ജെ.പി.]] നേതാവ് [[ഒ.രാജഗോപാൽ|ഒ.രാജഗോപാലും]] കോൺഗ്രസ് നേതാവ് [[എ.കെ. ആന്റണി|എ.കെ.ആന്റണിയും]]. 2002-ൽ [[രാഷ്ട്രപതി ഭവൻ|രാഷ്ട്രപതിഭവനിൽ]] [[കെ.ആർ. നാരായണൻ|കെ.ആർ.നാരായണന്റെ]] സേവനകാലാവധി തീരുന്നതിനുമുമ്പ് പുതിയ രാഷ്ട്രപതി ആരാകണമെന്ന ചർച്ച കേന്ദ്രത്തിൽ [[എ.ബി. വാജ്പേയി|എ.ബി.വാജ്പേയിയുടെ]] നേതൃത്വത്തിലുള്ള എൻ.ഡി.എ. സർക്കാർ ആരംഭിച്ചിരുന്നു. [[കോൺഗ്രസ്സ്|കോൺഗ്രസ്സിനുകൂടി]] സ്വീകാര്യനായ ആളിനുമാത്രമേ സാധ്യതയുണ്ടായിരുന്നുള്ളു. [[ഇന്ദിരാഗാന്ധി|ഇന്ദിരാഗാന്ധിയുടെയും]] [[രാജീവ് ഗാന്ധി|രാജീവ്ഗാന്ധിയുടെയും]] പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന മലയാളിയായ [[പി.സി. അലക്സാണ്ടർ|പി.സി.അലക്‌സാണ്ടറെ]] നിർദ്ദേശിക്കാൻ ബി.ജെ.പി. തീരുമാനിച്ചു. ന്യൂനപക്ഷ സമുദായാംഗമാകണം പുതിയ രാഷ്ട്രപതി എന്ന തീരുമാനമാണ് മലയാളിയായ അലക്‌സാണ്ടറെ പരിഗണിക്കാൻ ബി.ജെ.പി.യെ പ്രേരിപ്പിച്ചത്. കോൺഗ്രസ് ഹൈക്കമാൻഡ് അലക്‌സാണ്ടറുടെ പേരിനോട് താല്പര്യം കാട്ടിയില്ല. ശാസ്ത്രജ്ഞനും ദക്ഷിണേന്ത്യക്കാരനുമായ അബ്ദുൾ കലാമിന്റെ പേര് ആദ്യമായി മുന്നോട്ടുവെക്കുന്നത് വാജ്പേയ് ഗവൺമെന്റിൽ [[റെയിൽവേ]] വകുപ്പ് സഹമന്ത്രിയായിരുന്ന മലയാളിയായ ഒ.രാജഗോപാലാണ്. പ്രധാനമന്ത്രി വാജ്പേയിയെ നേരിൽക്കണ്ട് രാജഗോപാൽ നിർദ്ദേശം വെച്ചു. ന്യൂനപക്ഷ സമുദായാംഗം, ലോകം അംഗീകരിച്ച ശാസ്ത്രകാരൻ, 'കലാം അയ്യർ' എന്ന് വിളിപ്പേരു വീണ മതേതരവാദി തുടങ്ങിയ കാര്യങ്ങളൊക്കെ രാജഗോപാൽ പ്രധാനമന്ത്രിക്കുമുന്നിൽ വെച്ചു. രാഷ്ട്രീയം അറിയില്ല എന്നതായിരുന്നു ചിലർ കലാമിന്റെ ന്യൂനതയായി പറഞ്ഞിരുന്നത്. അതുതന്നെയാണ് അദ്ദേഹത്തിന്റെ യോഗ്യതകളിലൊന്നായി താൻ പ്രധാനമന്ത്രിക്കുമുന്നിൽ വെച്ചതെന്നും രാജഗോപാൽ പിന്നീട് പറഞ്ഞിരുന്നു. ഒ. രാജഗോപാലിന്റെ നിർദ്ദേശത്തെ, മറ്റൊരു മലയാളിയായ അന്നത്തെ കേരള മുഖ്യമന്ത്രി ആന്റണിയാണ്‌ കോൺഗ്രസ് പ്രതിനിധിയായി ആദ്യം ശരിവച്ചത്.{{അവലംബം}}
"https://ml.wikipedia.org/wiki/എ.പി.ജെ._അബ്ദുൽ_കലാം" എന്ന താളിൽനിന്ന് ശേഖരിച്ചത്