"നീഡ് ഫോർ സ്പീഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
[[Image:Nfs-logo.png|thumb|right|256px|നീഡ് ഫോര്‍ സ്പീഡിന്റെ ചിഹ്നം]]
'''നീഡ് ഫോര്‍ സ്പീഡ്''' (എന്‍.എഫ്.എസ്.) ഒരു കാറോട്ട [[വീഡിയോ ഗെയിം]] പരമ്പരയാണ്. ഇതിന്റെ സൃഷ്ടാക്കള്‍ [[കാനഡ]] ആസ്ഥാനമായ ഇഎ ബ്ലാക്ക് ബോക്സും പ്രസാധകര്‍ ഇലക്ട്രോണിക് ആര്‍ട്ട്‌സുമാണ്. കനേഡിയന്‍ കമ്പനിയായ ഡിസ്റ്റിന്‍ക്ടീവ് സോഫ്റ്റ്വെയര്‍ (പിന്നീട് ഇഎ കാനഡ ആയി മാറി) ആണ് ഇതിന്റെ ആദ്യ സൃഷ്ടാക്കള്‍. 1994-ല്‍ വടക്കേ [[അമേരിക്ക]], [[ജപ്പാന്‍]], [[യൂറോപ്പ്]] എന്നിവിടങ്ങളില്‍ ആദ്യ കളിയായ ദ നീഡ് ഫോര്‍ സ്പീഡ് പുറത്തിറക്കിക്കൊണ്ടാണ് പരമ്പര തുടക്കം കുറിച്ചത്. ആദ്യകാലത്ത് അഞ്ചാം തലമുറ ഗെയിം കണ്‍സോളുകളില്‍ മാത്രം ലഭ്യമായിരുന്ന ഈ കളി 2008-ഓടെ എല്ലാ ഏഴാം തലമുറ ഗെയിം കണ്‍സോളുകളിലും ലഭ്യമായി. പല ട്രാക്കുകളില്‍ പല കാറുകള്‍ ഉപയോഗിച്ചുള്ള മത്സരങ്ങളാണ് ഈ കളികളില്‍ പ്രധാനമായും ഉള്‍പ്പെട്ടിരിക്കുന്നത്. പൊലീസിന്റെ പിന്തുടരല്‍ പോലെ മറ്റ് ചില പ്രത്യേകതകളും മത്സരങ്ങളിലുണ്ടാകും. ജപ്പാനില്‍ ഓവര്‍ ഡ്രൈവിന്‍ എന്ന പേരിലാണ് ഈ പരമ്പര പുറത്തിറങ്ങിയിരുന്നത്.നീഡ് ഫോര്‍ സ്പീഡ്: ഹൈ സ്റ്റേക്ക്‌സ് പുറത്തിറങ്ങിയ ശേഷം ജപ്പാനിലും പാശ്ചാത്യ പേര് സ്വീകരിക്കപ്പെട്ടു. നീഡ് ഫോര്‍ സ്പീഡ്: അണ്ടര്‍ഗ്രൗണ്ട് മുതല്‍ കാറിന്റെ ശരീരം രൂപകല്‍പ്പന ചെയ്യാനുള്ള സൗകര്യവും കളികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 
[[വിഭാഗം:വീഡീയോ ഗെയിം പരമ്പരകള്‍‍]]
"https://ml.wikipedia.org/wiki/നീഡ്_ഫോർ_സ്പീഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്