"ഐതിഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മറ്റു വിജ്ഞാനകോശങ്ങള്‍ അവലംബമാക്കരുത്
No edit summary
വരി 1:
ഒരു ജനതയ്ക്കിടയിലോ ഒരു പ്രദേശത്തോ ചെവിക്കുചെവിപറഞ്ഞറിയിച്ച് കേട്ടുഗ്രഹിച്ച് പ്രചരിച്ചു വരുന്ന കഥയാണ് '''ഐതിഹ്യം'''. "എന്നിങ്ങനെ" എന്നര്‍ഥം വരുന്ന "ഇതി" എന്ന പദവും "പോല്‍" എന്നര്‍ഥമുള്ള "ഹ" എന്ന ശബ്ദവും തമ്മില്‍ചേരുമ്പോള്‍ കിട്ടുന്ന "ഇതിഹ" എന്ന വാക്കില്‍നിന്നാണ് ഐതീഹ്യശബ്ദത്തിന്റെ നിഷ്പാദനം. 'പാരമ്പര്യോപദേശം' എന്ന് ''അമരകോശത്തില്‍'' ഇതിന് അര്‍ഥം പറഞ്ഞുകാണുന്നു. കേട്ടുകേഴ്വി അടിസ്ഥാനമാക്കി കഥ പറയുമ്പോള്‍''അങ്ങനെയാണത്രേ'' എന്നു ചേര്‍ക്കാറുള്ളതിനെയാണ് പദനിഷ്പത്തി സൂചിപ്പിക്കുന്നത്.
 
'പ്രവാദമാത്രശരണമായ വാക്യം ഐതിഹ്യം' എന്ന് നാരായണഭട്ടന്‍(1600) ''മനമേയോദയ''ത്തില്‍പ്രസ്താവിച്ചിട്ടുണ്ട്. ''പോരുന്ന ലോകരു പരമ്പരയാ പറഞ്ഞുപോരുന്ന വാക്കുകളെ''ന്ന നിലയ്ക്ക് അതിശയോക്തികളും അര്‍ധസത്യങ്ങളും അതില്‍ഏറിയിരിക്കും; ചാരത്തില്‍കനല്‍പോലെ കാതലായ ഒരു സത്യം അന്തര്‍ഭവിച്ചിരിക്കുകയും ചെയ്യും. അമാനുഷിക വ്യക്തികള്‍, സ്ഥലകാലങ്ങള്‍, സംഭവങ്ങള്‍എന്നിവയെപ്പറ്റിയെല്ലാം ഐതിഹ്യമുണ്ട്. പുരാതന വിശ്വാസങ്ങള്‍, സംസ്കാരങ്ങള്‍, ആചാരമര്യാദകള്‍, സാമൂഹികസ്ഥിതിഗതികള്‍എന്നിവ ഐതിഹ്യങ്ങളില്‍കടന്നുകൂടുന്നു. പുരാണങ്ങള്‍ക്കും ഇതിഹാസങ്ങള്‍ക്കും മൂലകാരണമായി നിന്നിട്ടുള്ളതും ഐതിഹ്യമാണ്.
"https://ml.wikipedia.org/wiki/ഐതിഹ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്