"ചെമ്പരത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
 
 
ഏതെങ്കിലും ഒരു പൂവിൽ നിന്നും [[പൂമ്പൊടി]] എടുത്ത് വ്യത്യസ്തമായ മറ്റൊരു ചെമ്പരത്തി ചെടിയിലെ പൂവിന്റെ [[കേസരികേസരം|കേസരിയിൽകേസരത്തിൽ]] നിക്ഷേപിക്കണം. പൂമ്പൊടി നിക്ഷേപിക്കപ്പെടുന്ന പൂവിലെ പുമ്പൊടിയുമായി കലരാതെ പൂക്കൾ വിരിയുന്ന രാവിലെ തന്നെ വളരെ സൂക്ഷമതയോടെ ചെയ്യേണ്ടതാണ്. [[പ്രാണി|പ്രാണികളുടെ]] ശല്യത്തിൽ നിന്നും ഈ പൂവിനെ സംരക്ഷിക്കണം. ഈ പൂവ്‍ അതിന്റെ കാലാവധി കഴിയുമ്പോൾ ഉണങ്ങിപ്പോകുമെങ്കിലും [[ബീജസങ്കലനം]] നടന്നിട്ടുണ്ടെങ്കിൽ അതിന്റെ അടിഭാഗത്തുള്ള കവചത്തിനുള്ളിൽ ചെമ്പരത്തി കായ വളരാൻ തുടങ്ങും.
 
മൂന്നാഴ്ചക്കുള്ളിൽ ഈ കായ വിളഞ്ഞ് പാകമാകും. ഈ കായുടെ ഉള്ളിൽ [[വെണ്ട]] വിത്തിനു സമാനമായ കറുത്ത വിത്തുകൾ ഉണ്ടാവും. ഈ വിത്തുകൾ പാകി മുളപ്പിച്ച് പുതിയതരം ചെമ്പരത്തികൾ ഉണ്ടാക്കാം. കൊമ്പുകൾ മുറിച്ചുനട്ടുണ്ടാവുന്ന ചെടികളേക്കാൾ താമസിച്ചു മാത്രമെ വിത്തുകളിലൂടെ ഉണ്ടാവുന്ന ചെടികൾ പുഷ്പിക്കാറുള്ളു. ഗ്രാഫ്റ്റിംഗീലൂടെയും വിവിധ തരം ചെമ്പരത്തികൾ യോജിപ്പിക്കാൻ കഴിയും.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3171799" എന്ന താളിൽനിന്ന് ശേഖരിച്ചത്