"ന്യൂ ഡെൽഹി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎കാലാവസ്ഥ: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
ഹിന്ദി നാമം നീക്കം ചെയ്യുന്നു. സ്ഥലങ്ങൾക്കും രാജ്യങ്ങൾക്കും ഓരോ ഭാഷകളിലും പല പേരുകളുണ്ടാകും. ഇത് മലയാളം വിക്കിപ്പീഡിയ ആണെന്ന് ഓർമിപ്പിക്കുന്നു.
വരി 70:
| footnotes=
}}
[[ഇന്ത്യ|ഇന്ത്യയുടെ]] തലസ്ഥാനനഗരമാണ്‌ '''ന്യൂ ഡെൽഹി''' അഥവാ '''നയി ദില്ലി''' ([[ഇംഗ്ലീഷ്]]: New Delhi). [[ന്യൂ ഡെൽഹി മുനിസിപ്പൽ കൗൺസിൽ]] അഥവാ എൻ.ഡി.എം.സി.-യാണ്‌ ഇവിടത്തെ ഭരണനിർ‌വഹണം നടത്തുന്നത്. [[ദില്ലി]] സംസ്ഥാനത്തെ മൂന്നു മേഖലകളിൽ ഒന്നാണ്‌ ന്യൂ ഡെൽഹി. [[മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡെൽഹി]] (എം.സി.ഡി.), [[ഡെൽഹി കന്റോണ്മെന്റ്]] എന്നിവയാണ്‌ മറ്റുള്ളവ. ന്യൂ ഡെൽഹി എന്നത് എൻ.ഡി.എം.സി. പ്രദേശത്തെയാണ്‌ ഉദ്ദേശിക്കുന്നതെങ്കിലും, [[ഓൾഡ് ഡെൽഹി]] (പഴയ ദില്ലി) ഒഴികെയുള്ള ദില്ലിയിലെ എല്ലാ പ്രദേശങ്ങളേയും ന്യൂ ഡെൽഹി എന്നു പരാമർശിക്കാറുണ്ട്.
== ചരിത്രം ==
1577 മുതൽ 1911 വരെ [[കൊൽക്കത്ത|കൊൽക്കത്തയായിരുന്നു]] [[ബ്രിട്ടീഷ് ഇന്ത്യ|ബ്രിട്ടീഷ് ഇന്ത്യയുടെ]] തലസ്ഥാനം. എന്നാൽ ഇതിനു മുൻപുതന്നെ പുരാതന ഇന്ത്യയിലെ രാജാക്കന്മാരുടെ <!--പ്രത്യേകിച്ച് [[മുഗൾ സാമ്രാജ്യം|മുഗളന്മാരുടെ]]--> രാഷ്ട്രീയമായും തന്ത്രപരമായും <ref name=ncert>Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 3 (The Delhi Sultans) , Page 30, ISBN 817450724</ref>.പ്രാധാന്യമുള്ള നഗരമായിരുന്നു ദില്ലി. 1900-മാണ്ടുകളുടെ ആദ്യപാദത്തിലാണ്‌ കൊൽക്കത്തയിൽ നിന്നും തലസ്ഥാനം ദില്ലിയിലേക്ക് മാറ്റാനുള്ള നിർദ്ദേശം ബ്രിട്ടീഷ് ഭരണാധികാരികൾ മുന്നോട്ടു വച്ചത്. രാജ്യത്തിന്റെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന കൊൽക്കത്തയെ അപേക്ഷിച്ച് ഇന്ത്യയുടെ മധ്യഭാഗത്തേക്ക് തലസ്ഥാനം മാറ്റുന്നത് ഭരണനിർ‌വഹണത്തിന്‌ കൂടുതൽ അനുയോജ്യമായതിനാലാണ്‌ ഇത് ചെയ്തത്.{{Fact}} ദില്ലിയുടെ ചരിത്രപരമായും സാംസ്കാരികവുമായുള്ള പ്രാധാന്യം കണക്കിലെടുത്ത് അന്നത്തെ [[ബ്രിട്ടൺ|ബ്രിട്ടീഷ്]] രാജാവായിരുന്ന [[ജോർജ്ജ് അഞ്ചാമൻ]] കൊൽക്കത്തയിൽ നിന്നും ദില്ലിയിലേക്ക് തലസ്ഥാനം മാറ്റുന്നതായുള്ള പ്രഖ്യാപനം നടത്തി.
"https://ml.wikipedia.org/wiki/ന്യൂ_ഡെൽഹി" എന്ന താളിൽനിന്ന് ശേഖരിച്ചത്