"മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,512 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
പുതിയ ശീർഷകം ചേർത്തു.
(→‎മഴയുടെ തീവ്രത: പുതിയ ഉപ തലക്കെട്ട് ചേർത്തു)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(പുതിയ ശീർഷകം ചേർത്തു.)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
കേരളത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന തിരുവനന്തപുരത്താണ് ഇന്ത്യയിൽ ആദ്യമായി [[തെക്കുപടിഞ്ഞാറൻ_കാലവർഷം|കാലവർഷം]] എത്തുന്നതു്. എന്നാൽ കേരളത്തിൽ ഏറ്റവും കുറച്ചു മഴ ലഭിക്കുന്നത് തെക്കൻ ഭാഗങ്ങളിലാണ്. ദീർഘകാലത്തെ ശരാശരി എടുക്കുമ്പോൾ [[തിരുവനന്തപുരം|തിരുവനന്തപുരത്തു്]] ലഭിക്കുന്നത് പ്രതിവർഷം ഏതാണ്ട് 1800 മില്ലിമീറ്ററാണെന്നു കാണാം. എന്നാൽ വടക്കോട്ടു പോകുംതോറും മഴ കൂടുതൽ ലഭിക്കുന്നു. കണ്ണുരിൽ ശരാശരി പ്രതിവർഷം ലഭിക്കുന്നത് 4000 മില്ലിമീറ്ററാണ്.
. ശക്തമായി മഴ പെയ്യുമ്പോഴും ചെറിയ തോതില് മാത്രമാണ് വെള്ളം ഭൂമിയിലേക്ക് ഇറങ്ങുന്നത്. കിണറുകളിലെ വെള്ളത്തിന്െറ തോത് വര്ഷംപ്രതി കുറയുകയാണെന്ന് സി.ഡബ്ള്യു.ആര്.ഡി.എം നടത്തിയ പഠനം പറയുന്നു.സംസ്ഥാനത്തെ 45 ലക്ഷത്തോളം കിണറുകളില് 48 ശതമാനം വേനല്ക്കാലത്ത് വറ്റുന്നവയാണ്. സംസ്ഥാനത്ത് ആഗസ്റ്റ് 14 വരെ 37 ശതമാനം വരെ അധിക മഴയാണ് ലഭിച്ചത്. എന്നാല്, മഴയുടെ 50 ശതമാനവും 30- 40 മണിക്കൂര് കൊണ്ട് പെയ്തുതീരുന്നു. ഇതിനാല് വടക്കന് ജില്ലകളില് ഭൂതലത്തില് പതിക്കുന്ന മഴയുടെ 80 ശതമാനവും തെക്കന്ജില്ലകളിലെ 70 ശതമാനവും ഉപരിതല നീരൊഴുക്കായി ഭവിക്കുകയാണ്.
==മഴ മുന്നറിയിപ്പുകൾ (കേരളത്തിൽ)==
 
1. '''പച്ച (Green)''' : ജാഗ്രത പാലിക്കേണ്ട സാഹചര്യം നിലവിലില്ല.
 
2. '''മഞ്ഞ (Yellow)''' : കാലാവസ്ഥയെ കരുതലോടെ നിരീക്ഷിക്കണം. സാഹചര്യങ്ങൾക്കനുസരിച്ച് അപ്‌ഡേറ്റ് ചെയ്യപ്പെടണം. ഭയപ്പെടേണ്ട സാഹചര്യമില്ല. അപകട സാധ്യത അപ്‌ഡേറ്റ് ചെയ്യപ്പെടുന്നതനുസരിച്ച് മുന്നൊരുക്കങ്ങൾ നടത്താം.
 
3. '''ഓറഞ്ച് (Orange)''' : അതീവ ജാഗ്രത മുന്നറിയിപ്പ്. സുരക്ഷാ തയ്യാറെടുപ്പുകൾ തുടങ്ങണം. വൾനറബിൾ പ്രദേശങ്ങളിൽ താമസിക്കുന്നവർ എമർജൻസി കിറ്റ് ഉൾപ്പെടെ തയ്യാറാക്കി അവസാനഘട്ട തയ്യാറെടുപ്പും പൂർത്തീകരിച്ചു ഒരു ആക്ഷന് തയ്യാറായി നിൽക്കണം. മാറ്റി താമസിപ്പിക്കൽ ഉൾപ്പെടെ അധികൃതർ ആരംഭിക്കേണ്ടതൊ അതിന് വേണ്ട മുന്നൊരുക്കങ്ങൾ പൂർത്തിയാക്കേണ്ടതോ ആയ ഘട്ടം. രക്ഷാ സേനകളോട് തയ്യാറെടുക്കാൻ ആവശ്യപ്പെടും.
 
4. '''റെഡ് (Red)''' : കർശന സുരക്ഷ നടപടി സ്വീകരിക്കേണ്ട ഘട്ടം. ആവശ്യമെങ്കിൽ മാറി താമസിക്കാൻ തയ്യാറാവാത്തവരെ ഫോഴ്‌സ് ഉപയോഗിച്ച് കൊണ്ട് പോലീസിനും ഭരണകൂടത്തിനും മാറ്റാൻ നിർദേശം നൽകപ്പെടുന്ന സമയം. രക്ഷാ സേനകളെ വിന്യസിക്കും. ക്യാമ്പുകൾ ആരംഭിക്കുക തുടങ്ങിയ എല്ലാ വിധ നടപടിക്രമങ്ങളും പൂർത്തീകരിക്കേണ്ട അപകട സൂചനയുള്ള സമയം പുറപ്പെടുവിക്കുന്ന അലെർട് ആണിത്.
 
ഇതിൽ '''റെഡ് അലെർട്ട്''' ഒഴികെയുള്ള അലെർട്ടുകളെ ഭീതിയോടെ കാണേണ്ടതില്ല. എന്നിരുന്നാലും യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു കഴിഞ്ഞാൽ കരുതലും ജാഗ്രതയും പ്രധാനമാണ്. കേരളത്തിന്റെ ഭൂമിശാസ്ത്ര, സാമൂഹിക ഘടന പരിശോധിക്കുമ്പോൾ ചിലപ്പോൾ യെല്ലോ അലർട്ടും അപകടകരമായ സാഹചര്യമാവാൻ സാധ്യതയുണ്ട്.
 
==വിചിത്രമഴ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3170201" എന്ന താളിൽനിന്ന് ശേഖരിച്ചത്