"മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,159 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
→‎മഴയുടെ തീവ്രത: പുതിയ ഉപ തലക്കെട്ട് ചേർത്തു
(→‎മഴയുടെ തീവ്രത: പുതിയ ഉപ തലക്കെട്ട് ചേർത്തു)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
മഴയിൽനിന്നു ലഭിക്കുന്ന ജലത്തിന് എന്തു സംഭവിക്കുന്നു എന്ന് തീരുമാനിക്കുന്നതിൽ മഴയുടെ തീവ്രതയ്ക്ക് വലിയ പങ്കുണ്ട്. തീവ്രത കുറഞ്ഞ മഴയിൽനിന്നുള്ള ജലം ഏതാണ്ട് മുഴുവനും തന്നെ മണ്ണിലേക്ക് ഇറങ്ങിച്ചെല്ലുന്നു. എന്നാൽ ശക്തമായ മഴയുള്ളപ്പോൾ ജലത്തിൽ നല്ലൊരു ഭാഗം ഒലിച്ചുപോകാനാണ് സാദ്ധ്യത. മാത്രമല്ല, അത് മേൽമണ്ണിന്റെ ഒരു ഭാഗം എടുത്തുകൊണ്ടു പോകുകയും ചെയ്യുന്നു. അതുകൊണ്ട് ചെടികൾ ധാരാളം ഇല്ലാത്ത ഇടങ്ങളിൽ ശക്തമായ മഴ മണ്ണൊലിപ്പിനു കാരണമാകുന്നു.
 
===മഴയുടെ തീവ്രത (വിഭാഗം തിരിച്ച്)===
 
മഴയെ അതിന്റെ അളവനുസരിച്ച് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം 6 വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
 
1. വളരെ നേരിയ മഴ (Very light rainfall).
 
മഴ മാപിനിയിൽ 0.1 mm മുതൽ 2.4 mm വരെ രേഖപെടുത്തുന്ന മഴയെയാണ് ഈ വിഭാഗത്തിൽ പെടുത്തുന്നത്.
 
2. ചാറ്റൽ മഴ (Light rainfall).
 
2.5 mm മുതൽ 15.5 mm വരെ മഴ മാപിനിയിൽ രേഖപ്പെടുത്തുന്ന മഴയാണിത്.
 
3. മിതമായ മഴ(Moderate)
 
15.6 mm മുതൽ 64.4 mm വരെ പെയ്യുന്ന മഴ
 
4. ശക്തമായ മഴ (Heavy rainfall)
 
64.5 mm മുതൽ 115.5 mm വരെ മഴ മാപിനിയിൽ രേഖപ്പെടുത്തുന്ന മഴയാണ് heavy rainfall എന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം നിർവചിക്കുന്നത്.
 
5. അതി ശക്തമായ മഴ (Very heavy rainfall).
 
115.6 mm മുതൽ 204.4 mm വരെ പെയ്യുന്ന മഴയാണ് very heavy rainfall കാറ്റഗറിയിൽ വരുന്നത്.
 
6. അതിതീവ്ര മഴ (Etxremely heavy rainfal)
 
ഏറ്റവും വില്ലനായ ഈ മഴയുടെ അളവ് എന്ന് പറയുന്നത് 204.4 mm മുകളിൽ പെയ്യുന്ന മഴയെന്നാണ്. Flash flood ഉറപ്പിക്കാവുന്ന തരത്തിലുള്ള മഴയാണിത്. 2018 ലെ പ്രളയക്കെടുതിക്ക് കാരണമായത് പലയിടങ്ങളിലും പെയ്ത 300 mm മുതൽ 400 mm വരെ മഴയായിരുന്നു.
 
==ഭാരതത്തിൽ മഴയുടെ വിതരണം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3170200" എന്ന താളിൽനിന്ന് ശേഖരിച്ചത്