"മാപ്പിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

474 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(37.210.116.224 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2893819 നീക്കം ചെയ്യുന്നു ?)
റ്റാഗ്: തിരസ്ക്കരിക്കൽ
{{prettyurl|Mappila}}
മണവാളൻ, ജാമാതാവു്<ref name="EOI6"/>, [[സുറിയാനി ക്രിസ്ത്യാനികൾ|തെക്കൻ പ്രദേശത്തെ സുറിയാനി ക്രിസ്ത്യാനി]], വടക്കൻ പ്രദേശത്തെ [[മുസ്‌ലിം|മുസ്ലിം]] എന്നിങ്ങനെ നാലു് വ്യത്യസ്ത അർത്ഥങ്ങളിൽ '''മാപ്പിള''' എന്ന പദം [[മലയാളം|മലയാളഭാഷയിൽ]] ഉപയോഗത്തിലുണ്ടു്.<ref>
ശബ്ദതാരാവലി</ref>
[[File:മലബാറിലെ_മാപ്പിള_(1926_-_1933).jpg|thumb|ലബാറിലെമലബാറിലെ മുസ്ലീംമുസ്‌ലിം മാപ്പിള സമുദായക്കാരൻ. (1926നും 1931നും ഇടയിൽ)]]
 
== പേരിനു പിന്നിൽ ==
# മാർഗ്ഗ പിള്ള എന്ന പേരിൽ നിന്നാണ്‌ മാപ്പിള എന്ന പദം ഉണ്ടായത് എന്നും ചിലർ കരുതുന്നു.<ref> {{cite book | last = പി.കെ. | first = ബാലകൃഷ്ണൻ| authorlink = പി.കെ. ബാലകൃഷ്ണൻ | title = ജാതിവ്യവസ്ഥയും കേരള ചരിത്രവും| publisher = [[കറൻറ് ബുക്സ്]] തൃശൂർ| year = 2005 | doi = | isbn = ISBN 81-226-0468-4 }} </ref> കേരളത്തിൽ ദ്രാവിഡ സംസ്കാരം നിലനിന്നിരുന്ന കാലത്ത് ആദ്യത്തെ മതമായി ഇവിടെ പ്രചരിച്ചത് ബുദ്ധമതമായിരുന്നു. ചക്രവർത്തിയും രാജാക്കന്മാരും ബുദ്ധമതം സ്വീകരിക്കുകയുണ്ടായി.<ref> {{cite book |last=വാലത്ത്|first=വി.വി.കെ.|authorlink=വി.വി.കെ. വാലത്ത്|coauthors= |title=കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല |year=1991|publisher=കേരള സാഹിത്യ അക്കാദമി|location= തൃശ്ശൂർ|isbn= 81-7690-105-9 }} </ref> ജനങ്ങളിൽ നിരവധി പേരും ബുദ്ധമതാനുയായികളായി. ഇങ്ങനെ പുതുതായി ബുദ്ധമതം സ്വീകരിക്കേണ്ടവർ തലമുണ്ഡനം തുടങ്ങി നിരവധി ചടങ്ങുകൾ ആചരിക്കേണ്ടതുണ്ടായിരുന്നു. ഇതിനെ [[മാർഗ്ഗം കൂടൽ|മാർഗ്ഗം കൂടുക]] അഥവാ ധർമ്മ മാർഗ്ഗം ചേരുക എന്നാണ്‌ പറഞ്ഞിരുന്നത്. കാലക്രമേണ ഈ പദം മറ്റു മതങ്ങളിലേക്ക് ചേക്കേറുന്നതിനേയും മാർഗ്ഗപ്പിള്ള എന്ന പദം അത്തരം മതപരിവർത്തനം നടത്തിയവരേയും സൂചിപ്പിക്കാനുപയോഗിക്കപ്പെട്ടു. മാർഗ്ഗപ്പിള്ള ലോപിച്ച് മാപ്പിളയായിത്തീർന്നു.<ref> {{cite book |last=പി.ഒ. |first=പുരുഷോത്തമൻ |authorlink=പി.ഒ. പുരുഷോത്തമൻ |coauthors= |title=ബുദ്ധന്റെ കാല്പാടുകൾ-പഠനം |year=2006 |publisher=പ്രൊഫ. വി. ലൈല |location= കേരളം |isbn= 81-240-1640-2 }} </ref> കൊച്ചിയിൽ ജൂതന്മാരേയും സുറിയാനി ക്രിസ്ത്യാനികളേയും മുഹമ്മദീയരേയും യഥാക്രമം ജൂതമാപ്പിള, നസ്രാണിമാപ്പിള, ജോനകമാപ്പിള എന്ന് വിളിച്ചിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നത് ഈ വാദത്തിന്‌ ശക്തി പകരുന്നു. <ref name="pkm"> {{cite book |last=മുഹമ്മദ്കുഞ്ഞി|first=പി.കെ.|authorlink=പി.കെ. മുഹമ്മദ് കുഞ്ഞി|coauthors= |title=മുസ്ലീമിങ്ങളും കേരള സംസ്കാരവും|year=1982|publisher=കേരള സാഹിത്യ അക്കാദമി|location= തൃശൂർ|isbn= }} </ref>
# [[അറബി]] പദമായ മ‍അ്ബറ് എന്നതിൽ നിന്നാണ് മാപ്പിളയുടെ ഉത്ഭവം എന്നും അഭിപ്രായം ഉണ്ട്. മ‍അ്ബറിന് വെളളം കടൽ എന്നൊക്കെയാണ്‌ അർത്ഥം. മറ്റു ചിലരാകട്ടേ മഫ്‌ലഹ് എന്ന അറബി പദത്തിൽ നിന്നാണെന്ന് ഊഹിക്കുന്നു. ഇതിനർത്ഥം കൃഷിപ്പണി എന്നാണ്‌. ഇതെല്ലാം പരസ്പരവിരുദ്ധങ്ങളായ ചിന്താഗതികളാണ്‌ എന്നാണ്‌ പി.കെ. മുഹമ്മദ് കുഞ്ഞി അഭിപ്രായപ്പെടുന്നത്.<ref name="pkm"> {{cite book |last=മുഹമ്മദ്കുഞ്ഞി|firs=പി.കെ.|authorlink=പി.കെ.മുഹമ്മദ്കുഞ്ഞി|coauthors= |title=മുസ്ലീമിങ്ങളും കേരള സംസ്കാരവും|year=1982|publisher=കേരള സാഹിത്യ അക്കാദമി|location= തൃശൂർ|isbn= }} </ref>
# മഹാപിള്ള എന്നതിന്റെ ചുരുക്കരൂപമാണ് മാപ്പിള എന്നും ചിലർ കരുതുന്നു<ref name="EOI6">{{cite book |last1=എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം-വാള്യം 6 |title=മാപ്പിള |publisher=Brill |page=458 |url=https://archive.org/stream/EncyclopaediaDictionaryIslamMuslimWorldEtcGibbKramerScholars.13/06.EncycIslam.NewEdPrepNumLeadOrient.EdEdComCon.BosDonLewPel.etc.UndPatIUA.v6.Mah-Mid.Leid.EJBrill.1990.1991.#page/n479/mode/1up |accessdate=18 ജൂലൈ 2019}}</ref>. അറബിവ്യാപാരികളേ മഹാൻ എന്ന് വിളിച്ചിരുന്നു എന്നും അവരുടെ മക്കളേ മഹാപിള്ള എന്ന് വിളിച്ചിരിക്കാം എന്നും അവർ കരുതുന്നു. <ref>പദ്മനാഭമേനോന്ന്, ഹിസ്റ്ററി ഓഫ് കേരള വോള്യം 1 പേജ് 420, 467</ref>പിന്നെ ഉള്ളത് നായർ സമുദായത്തിൽ നിന്ന് ഒരുപാട് പേരു മുസ്ലിമിങ്ങൾ ആവുകയും ചെയ്തപ്പോൾ ഇവരെ "മുസ്ലിം പിള്ളമാർ " എന്നു വിളിച്ചിരിക്കാമെന്നും ഈ പദത്തിൽ നിന്ന് മാപ്പിള എന്ന് പേരു ഉണ്ടായേത് എന്നും മറ്റൊരു പ്രബലമായ അഭിപ്രായം.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3168545" എന്ന താളിൽനിന്ന് ശേഖരിച്ചത്