"കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 69:
===എൻ.വി.കൃഷ്ണവാരിയർ===
1975 മാർച്ച് 31 ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകഡയറക്ടർ എൻ.വി.കൃഷ്ണവാരിയർ അദ്ദേഹത്തിന്റെ സേവനകാലം പൂർത്തിയാക്കി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിരമിച്ചു.
1975 ഏപ്രിൽ ലക്കത്തിൽ വിജ്ഞാനകൈരളിയിൽ 'വിട' എന്ന ശീർഷകത്തിലെഴുതിയ മുഖലേഖനത്തിൽ അതേവരെ നടന്ന പ്രവർത്തനങ്ങളെക്കുറിച്ച് എൻ.വി.:-
 
''ആധുനികവിജ്ഞാനത്തിന്റെ എല്ലാ ശാഖകളിലും സർവകലാശാലാനിലവാരത്തിലുളള ആധികാരിക ഗ്രന്ഥങ്ങൾ മലയാളത്തിൽ നിർമിച്ചു പ്രസിദ്ധപ്പെടുത്തുകയാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുമ്പിലുള്ള സുപ്രധാനമായ പരിപാടി. ഈ പരിപാടി നിറവേറ്റുന്നതിനു പറ്റിയ വിധത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്റ്റാഫിന്റെ രൂപം നിർണയിച്ചിരിക്കുന്നത്.നാലാം പദ്ധതിയിൽ ഈ പരിപാടിക്ക് കേന്ദ്ര ഗവൺമെന്റ് നൽകിയ സഹായം അഞ്ചാം പദ്ധതിയിൽ അതേ തോതിൽ തുടർന്ന് കിട്ടുമെന്ന് ഇനിയും തീർച്ചപ്പെട്ടിട്ടില്ലാത്തതിനാൽ ഇടക്കാലത്ത് വച്ച് സ്റ്റാഫിൽ ഗണ്യമായ കുറവ് വരുത്തേണ്ടിവന്നു. ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന പല വിദഗ്ദ്ധരെയും തിരികെ അയയ്‌ക്കേണ്ടി വന്നത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനത്തിൽ കുറെ മാന്ദ്യം ഉണ്ടാക്കിയെന്നത് പ്രതീക്ഷിതം മാത്രമാണ്. എങ്കിലും നിഷ്‌കൃഷ്ടമായ പഠനങ്ങൾക്കുശേഷം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ പുസ്തകനിർമ്മാണ പരിപാടി അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ അതേപടി പൂർത്തിയാക്കുവാൻ സാധിക്കുമെന്ന് ഞാൻ ദൃഢമായി വിശ്വസിക്കുന്നു. ആറരക്കൊല്ലം മുൻപ് ശാസ്ത്രീയ-മാനവിക-സാങ്കേതിക വിഷയങ്ങളെപ്പറ്റി സർവകലാശാലനിലവാരത്തിൽ എഴുതാൻ കഴിവുള്ള അറിയപ്പെട്ട ലേഖകന്മാർ കേരളത്തിൽ വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു. ഇന്ന് അവരുടെ സംഖ്യ, മുഖ്യമായും ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനഫലമായി ഗണ്യമായി വർധിച്ചിട്ടുണ്ട്. രണ്ടുലക്ഷത്തോളം വാക്കുകൾ അടങ്ങുന്ന സാങ്കേതിക ശബ്ദാവലികൾ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത് മലയാളത്തിലെ സാങ്കേതിക പദങ്ങളുടെ പ്രശ്‌നത്തെ ഏറെക്കുറെ പൂർണമായി പരിഹരിച്ചിരിക്കുന്നു. ശാസ്ത്രീയ-സാങ്കേതിക ഗ്രന്ഥങ്ങൾ അച്ചടിക്കുന്നതിനാവശ്യമായ മൂവായിരത്തിലേറെ പ്രത്യേക ചിഹ്നങ്ങളുടെ ടൈപ്പുകൾ ഫൗണ്ടറികളിൽ നിന്ന് ലഭ്യമാക്കാൻ ഇൻസ്റ്റിറ്റ്യൂട്ടിന് കഴിഞ്ഞിരിക്കുന്നു. മലയാളത്തിൽ വൈജ്ഞാനികഗ്രന്ഥങ്ങളുടെ അച്ചടി സംബന്ധിച്ച ചില പൊതുമാനകങ്ങൾ ഇതിനകം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്...
ഗവേണിങ് ബോർഡിന്റെ ആദ്യത്തെ അധ്യക്ഷനായിരുന്ന ശ്രീ.ഇ.എം.എസ്.നമ്പൂതിരിപ്പാടും ഇപ്പോഴത്തെ അധ്യക്ഷനായ ശ്രീ.സി.അച്യുതമേനോനും, മുഖ്യമന്ത്രിയെന്ന നിലയ്ക്കുള്ള ജോലിത്തിരക്കുകൾക്കിടയിലും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓരോ പ്രശ്‌നവും അത്യന്തം ക്ഷമയോടെ പരിഗണിക്കുകയും തങ്ങളുടെ സുശക്തമായ പിന്തുണകൊണ്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം സുഗമമാക്കുകയും ചെയ്തുതുവന്നു. വിദ്യാഭ്യാസമന്ത്രിയും ഉപാധ്യക്ഷനുമായ ശ്രീ.സി.എച്ച്.മുഹമ്മദുകോയയെ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരംഗമായാണ് ഞങ്ങൾ പരിഗണിക്കുന്നത്. പ്രശസ്തരായ എഴുത്തുകാർ കൂടിയായ ഈ മൂന്നു പേരുടെയും പരിലാളനം ആദ്യസംവൽസരങ്ങളിൽ ലഭിക്കാൻ കഴിഞ്ഞത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാര്യക്ഷമതയെ വളരെയധികം വർധിപ്പിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഉപാധ്യക്ഷനായ ശ്രീ.ചാക്കേരി അഹമ്മദ് കുട്ടിയും മറ്റ് ഔദ്യോഗിക-അനൗദ്യോഗിക അംഗങ്ങളും സാധരണയിൽ കവിഞ്ഞ താൽപര്യം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു. ശ്രീമാൻമാർ കുറ്റിപ്പുഴ കൃഷ്ണപിള്ള, വക്കം അബ്ദുൽ ഖാദർ, ജോസഫ് മുണ്ടശ്ശേരി, പി.ടി.ഭാസ്‌ക്കരപ്പണിക്കർ എന്നീ അനൗദ്യോഗികാംഗങ്ങളുടെ പേർ എടുത്തുപറയാതിരിക്കുന്നത് ഒരു കൃതഘ്‌നതയാവും.''
"https://ml.wikipedia.org/wiki/കേരള_ഭാഷാ_ഇൻസ്റ്റിറ്റ്യൂട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്