"അലക്സാണ്ടർ ഗ്രഹാം ബെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
 
===ആദ്യത്തെ കണ്ടുപിടിത്തം===
ചെറു പ്രായത്തിൽ തന്നെ ബെല്ലിനു ലോകത്തോട് ഒരു കൗതുകം ഉണ്ടായിരുന്നു. ചെറുപ്പത്തിൽ തന്നെ പരീക്ഷണങ്ങളൊക്കെ ചെയ്യുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അയൽവാസിയായ ബെൻ ഹെർട്മാൻ. അവരുടെ കുടുംബത്തിനു ഒരു ധാന്യം പോടിപിക്കുന്നപൊടിപ്പിക്കുന്ന മില്ല് ഉണ്ടായിരുന്നു. അവിടെ കുറെ കവർച്ചകൾ നടക്കാറുണ്ടായിരുന്നു. ബെൽ മില്ലിൽ എന്തൊക്കെയാ ചെയ്യാറുള്ളത് എന്ന് ചോദിച്ചു. അവിടെ ഗോതമ്പിന്റെ തോട് കളയുന്ന ഒരു കഠിനമായ പണി ചെയ്യണം എന്നറിഞ്ഞു. പന്ത്രണ്ടാമത്തെ വയസിൽ ബെൽ ഇതിനായി ഒരു ഉപകരണം ഉണ്ടാക്കി. ഇത് അവർ കുറേ വർഷത്തേക്ക് ഉപയോഗിക്കുകയും ചെയ്തു. <ref name="test7">Bruce 1990, p. 16.</ref>.
 
ചെറുപ്പം മുതലെ ബെൽ കലയ്ക്കും, കവിതയ്ക്കും, സംഗീതത്തിനും താൽപര്യവും പ്രതിഭയും കാണിച്ചിരുന്നു. ഔപചാരികമായ പരിശീലനം ഇല്ലെങ്കിലും അദ്ദേഹം പിയാനോ പഠിക്കുകയും കുടുംബത്തിലെ പയാനിസ്റ്റ് ആവുകയും ചെയ്തു<ref name="test8">Gray 2006, p. 8.</ref>. സാധാരണ ശാന്തസ്വരൂപനായിരുന്നെങ്കിലും അദ്ദേഹം മിമിക്രിയും ശബ്ദം കൊണ്ടുള്ള സൂത്രങ്ങളും കൊണ്ട് വീട്ടിൽ വരുന്ന അതിഥികളെ രസിപ്പിക്കുമായിരുന്നു <ref name="test8">Gray 2006, p. 8.</ref>. ബെല്ലിന്റെ അമ്മ അദ്ദേഹത്തിന് 12 വയസ്സായപ്പോ മുതൽ കേൾവിശക്തി കുറഞ്ഞു തുടങ്ങിയായിരുന്നു. ഇത് അദ്ദേഹത്തെ വല്ലാതെ ബാധിച്ച ഒരു പ്രശ്നമായിരുന്നു. അദ്ദേഹം കൈ കൊണ്ടുള്ള ഒരു ഭാഷ പഠിച്ചിട്ടു അമ്മയുടെ അടുത്തിരുന്നു അവിടെ നടക്കുന്ന സംഭാഷണങ്ങൾ പറഞ്ഞു കൊടുക്കുമായിരുന്നു<ref name="test9">Gray 2006, p. 9.</ref>. മാത്രമല്ല, അമ്മയുടെ നെറ്റിയിൽ സംസാരിക്കാനുള്ള ഒരു വിദ്യയും അദ്ദേഹം വികസിപ്പിച്ചെടുത്തു. ഇങ്ങനെ സംസാരിക്കുമ്പോൾ അവർക്ക് അത്യാവശ്യം നല്ല രീതിയിൽ കേൾക്കാമായിരുന്നു<ref name="test10">Mackay 1997, p. 25.</ref>. അമ്മയുടെ കേൾവികുറവിനോടുള്ള വ്യഗ്രതയാണ് അദ്ദേഹത്തെ അകുസ്ടിച്സ് (ശബ്‌ദക്രമീകരണശാസ്‌ത്രം) പഠിക്കാൻ പ്രേരിപ്പിച്ചു.
"https://ml.wikipedia.org/wiki/അലക്സാണ്ടർ_ഗ്രഹാം_ബെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്