"കർക്കടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
{{prettyurl|Malayalam_calendar}}{{നാനാർത്ഥം|കർക്കടകം}}
[[കൊല്ലവർഷം|കൊല്ലവർഷത്തിലെ]] 12-ആമത്തെ മാസമാണ് '''കർക്കടകം, പഞ്ഞമാസം അഥവാ രാമായണമാസം'''. സൂര്യൻ [[കർക്കടകം (നക്ഷത്രരാശി)|കർക്കടകം രാശിയിലൂടെ]] സഞ്ചരിക്കുന്ന സമയമാണ് കർക്കടകമാസം. [[ജൂലൈ]] - [[ഓഗസ്റ്റ്]] മാസങ്ങൾക്ക് ഇടക്കായി ആണ് കർക്കടക മാസം വരുന്നത്. ഈ മാസത്തിന്റെ പേർ ചിലർ 'കർക്കിടകം' എന്ന് തെറ്റായി ഉച്ചരിക്കുകയും മാസികകൾ അങ്ങനെ രേഖപ്പെടുത്തുകയും ചെയ്യാറുണ്ട്. മലയാളം മാസം ആയ കർക്കിടക മാസത്തിൽ തയാറാക്കുന്ന ഔഷധ കഞ്ഞി വിവിധ തരത്തിലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ളതാണ്.<ref>{{Cite web|url=https://www.manoramaonline.com/pachakam/readers-recipe/2019/07/16/karkidaka-kanji-recipe.html|title=Oushadha Kanji|access-date=|last=|first=|date=|website=|publisher=}}</ref>
 
[[കേരളം|കേരളത്തിൽ]] കനത്ത [[മഴ]] ലഭിക്കുന്ന മാസമാണ് കർക്കടകം. അപ്രതീക്ഷിതമായി മഴ പെയ്യുന്നു എന്നതിനാൽ "കള്ളക്കർക്കടകം" എന്ന ചൊല്ലുതന്നെ നിലവിലുണ്ട്. അതിനാൽ 'മഴക്കാല രോഗങ്ങൾ' ഈ കാലഘട്ടത്തിൽ കൂടുതലായി ഉണ്ടാകുന്നു. കാർഷിക മേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാൽ "പഞ്ഞമാസം" എന്നും വിളിക്കപ്പെടുന്നു. ഹൈന്ദവ കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും നടത്തിവരുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന രാമായണം വായന ഈ മാസമാണ് നടത്താറുള്ളത്. അതോടൊപ്പം ചിലർ വ്രതമെടുക്കുന്നു. അതിനാൽ കർക്കടകത്തിനെ രാമായണമാസം എന്നും അറിയപ്പെടുന്നു. തൃപ്പയാർ ശ്രീരാമസ്വാമി ക്ഷേത്രം കേന്ദ്രീകരിച്ചു നടക്കുന്ന പ്രസിദ്ധമായ 'നാലമ്പലദർശനം' എന്ന തീർത്ഥാടനം ഈ മാസത്തിലാണ് നടക്കാറുള്ളത്. പണ്ട് കാലത്ത് സ്ത്രീകൾ ദശപുഷ്പം ചൂടിയിരുന്നതും ഈ കാലത്താണ്. മലയാളികൾ ശരീരപുഷ്ടിക്കും ആയുരാരോഗ്യ വർദ്ധനവിനുമായി [[ഔഷധകഞ്ഞി]] കഴിക്കുന്നതും ആയുർവേദ/ നാട്ടുവൈദ്യ വിധിപ്രകാരം 'സുഖചികിത്സ' നടത്തുന്നതും കർക്കടകത്തിലാണ്.
"https://ml.wikipedia.org/wiki/കർക്കടകം" എന്ന താളിൽനിന്ന് ശേഖരിച്ചത്