"കുക്കികട്ടർ സ്രാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 29:
''Squalus fulgens'' <small>Bennett, 1840</small>
}}
വളരെ ചെറിയ ഇനം [[സ്രാവ്|സ്രാവാണ്]] '''കൂക്കികട്ടർകുക്കികട്ടർ സ്രാവ്''' {{ശാനാ|Isistius brasiliensis}}. ഒരു ബാഹ്യപരാദം കൂടിയായ ഈ സ്രാവ് മറ്റു വലിയ സ്രാവുകളുടെയും തിമിംഗിലത്തിന്റെയും ശരീരത്തിൽ കടിച്ചുതൂങ്ങുന്നു.
 
വൃത്താകൃതിയിലുള്ള വായും അതിൽ നിറയെ പല്ലുകളും ഇവയുടെ പ്രത്യേകതയാണ്. തവിട്ട്, ചാര നിറത്തിലോ ആ നിറങ്ങളുടെ കലർപ്പിലോ ആണ് ഇവ കാണപ്പെടുന്നത്. ഇരുണ്ട വരയുള്ള കഴുത്തും നേർത്ത അരികുകളുള്ള ചിറകുകളുമാണ് ഇവയുടേത്. താഴത്തെ പല്ലുകൾ വലുതും ത്രികോണാകൃതിയിലുള്ളവയുമാണ്. തന്മൂലം ഇരയുടെ ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ കുഴിഞ്ഞതും വൃത്താകൃതിയിലുമാണ്. അതിനാലാണ് ഇവയ്ക്ക് ഈ പേരു ലഭിച്ചത്.
 
ആൺസ്രാവുകൾ 44 സെന്റീമീറ്ററും പെൺസ്രാവുകൾ 50 സെന്റീമീറ്ററും വരെ വലിപ്പം വയ്ക്കുന്നു<ref>http://australianmuseum.net.au/Smalltooth-Cookiecutter-Shark-Isistius-brasiliensis</ref>. കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ഇനമായ കൂക്കികട്ടർകുക്കികട്ടർ സ്രാവ് ഒറ്റപ്രസവത്തിൽ ആറോ ഏഴോ കുഞ്ഞുങ്ങൾക്കു ജന്മം നൽകുന്നു.
== ജൈവദീപ്തി ==
[[Image:Isistius brasiliensis belly.jpg|thumb|left|upright=1.2|alt=a small shark lying belly-up, with a clear dark brown band around the throat|ഇരുണ്ട തൊണ്ടഭാഗം ഇരകളെ ആകർഷിക്കാനാണെന്ന് കരുതപ്പെടുന്നു.]]
സ്രാവുകൾക്കിടയിലെ ഏറ്റവും തീവ്രതയുള്ള [[ജൈവദീപ്തി]]യാണ് കുക്കികട്ടർ ഷാർക്കിന്റെ പച്ചനിറത്തിലുള്ള ജൈവദീപ്തി. ഇത് കുക്കികട്ടറിനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തതിനു ശേഷവും മൂന്നു മണിക്കൂർ വരെ നിലനിൽക്കുന്നതായി കണ്ടിട്ടുണ്ട്. <ref name="bright"/><ref name="martin"/><ref>{{cite book |title=Fish Physiology: Reproduction and Growth, Bioluminescence, Pigments, and Poisons |author1=Hoar, W.S. |author2=D.J. Randall |author3=F.P. Conte |last-author-amp=yes |publisher=Academic Press |year=1969 |isbn=978-0-12-350403-6 |page=385}}</ref><ref name="glenday">{{cite book |title=Guinness World Records |editor=Glenday, C. |publisher=Random House LLC |year=2013 |isbn=978-0345547118 |page=63}}</ref> മുകളിൽ നിന്നുള്ള വെളിച്ചത്തിൽ തെളിയുന്ന നിഴൽരൂപത്തെ അവ്യക്തമാക്കിക്കൊണ്ട് ഉദരഭാഗത്ത് തെളിയുന്ന ജൈവദീപ്തി കൗണ്ടർ ഇല്ലൂമിനേഷനായി പ്രവർത്തിച്ച് ഇരപിടിയന്മാരിൽ നിന്ന് കുക്കി കട്ടറിനെ രക്ഷിക്കുന്നു. ഉദരഭാഗത്തുള്ള ഡെന്റിക്കിളുകൾക്ക് ചുറ്റുമായി വേർതിരിച്ചറിയാൻ പ്രയാസമുള്ള തരത്തിലാണ് സൂക്ഷ്മമായ ഫോട്ടോഫോറുകൾ വിന്യസിച്ചിട്ടുള്ളത്.<ref name="widder"/>
തൊണ്ടയ്ക്കിരുവശവും ഉള്ള തിളക്കമില്ലാത്ത ഭാഗം താഴെ നിന്ന് നോക്കുമ്പോൾ ചെറു മത്സ്യങ്ങളുടെ രൂപത്തോട് സാമ്യമുള്ളതാണ്. ഇത് ഇരകളെ ആകർഷിച്ച് അടുത്തേക്കെത്തിക്കുന്നതായും കരുതപ്പെടുന്നു.അങ്ങനെയാണെങ്കിൽ ജൈവദീപ്തിയുടെ വെളിച്ചം ഇരപിടിയന്മാരിൽ നിന്ന് രക്ഷപ്പെടാനും വെളിച്ചത്തിന്റെ അഭാവം ഇരയെ ആകർഷിക്കാനും ഉപയോഗിക്കുന്ന ഏക ജീവി കുക്കികട്ടർ ആണ്. <ref name="widder"/><ref name="milius">
Milius, S. (August 1, 1998). ''[http://www.readcube.com/articles/10.2307%2F4010732?r3_referer=wol&tracking_action=preview_click&show_checkout=1 Glow-in-the-dark shark has killer smudge]''. ''Science News.'' Retrieved on December 15, 2014.</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/കുക്കികട്ടർ_സ്രാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്