"റിപ്പബ്ലിക്ക് ഓഫ് വെനീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 59:
എട്ടാം നൂറ്റാണ്ടിനും പതിനെട്ടാം നൂറ്റാണ്ടിനും ഇടയ്ക്ക് നിലനിന്നിരുന്ന വടക്കുകിഴക്കൻ [[Italy|ഇറ്റലിയിലെ]] ഒരു പരമാധികാര രാഷ്ട്രവും ഭരണകൂടവുമായിരുന്നു '''റിപ്പബ്ലിക്ക് ഓഫ് വെനീസ്''' (ഇറ്റാലിയൻ: Repubblica di Venezia, പിന്നീട്: Repubblica Veneta; വെനീഷ്യൻ: República de Venècia, പിന്നീട്: República Vene) പരമ്പരാഗതമായി '''ലാ സെരെനിഷിമ''' എന്ന് അറിയപ്പെടുന്നു.(English: Most Serene Republic of Venice) (Italian: Serenissima Repubblica di Venezia; Venetian: Serenìsima Repùblica Vèneta) [[lagoon|ലഗൂൺ]] സമൂഹത്തെ അടിസ്ഥാനമാക്കി [[Venice|വെനിസ്]] നഗരം ചരിത്രപരമായി സമ്പന്ന നഗരമാകുകയും മധ്യകാലഘട്ടങ്ങളിലെയും നവോത്ഥാന കാലത്തിലെയും പ്രമുഖ യൂറോപ്യൻ സാമ്പത്തിക, വ്യാപാര ശക്തിയായി മാറുകയും ചെയ്തു.
 
റോമൻ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം യൂറോപ്യൻ ഭൂഖണ്ഡത്തിൽ പീഡനത്തിന് വിധേയരായ ജനങ്ങൾക്ക് സുരക്ഷിതമായ ഒരു തുറമുഖമായിട്ടാണ് വെനീസിലെ [[നഗര രാഷ്ട്രങ്ങൾ]] രൂപീകരിക്കപ്പെട്ടത്. ആദ്യകാലങ്ങളിൽ ഇവിടെ [[Salt road|ഉപ്പുവ്യാപാരമായിരുന്നു]] ([[സാൾട്ട് റോഡ്]]) നടന്നിരുന്നത്. തുടർന്നുള്ള നൂറ്റാണ്ടുകളിൽ നഗര സംസ്ഥാനം [[Thalassocracy|തലസോക്രസി]] സ്ഥാപിച്ചു. യൂറോപ്പും വടക്കേ ആഫ്രിക്കയും ഏഷ്യയും തമ്മിലുള്ള വാണിജ്യം ഉൾപ്പെടെ മെഡിറ്ററേനിയൻ കടലിലെ വ്യാപാരത്തിൽ അത് ആധിപത്യം പുലർത്തി. വെനീഷ്യൻ നാവികസേനയെ കുരിശുയുദ്ധത്തിൽ ഉപയോഗിച്ചിരുന്നു, പ്രത്യേകിച്ച് [[Fourth Crusade|നാലാമത്തെ കുരിശുയുദ്ധത്തിൽ]]. വെനീസ് [[അഡ്രിയാറ്റിക് കടൽ|അഡ്രിയാറ്റിക് കടലിനടുത്തുള്ള]] പ്രദേശങ്ങൾ കീഴടക്കി. നഗരത്തിലെ ലഗൂൺ തടാകങ്ങളിൽ പ്രശസ്തമായ കലയെയും വാസ്തുവിദ്യയെയും സംരക്ഷിച്ച വെനീസ് വളരെ സമ്പന്നമായ ഒരു വ്യാപാര വിഭാഗത്തിന്റെ ഭവനമായി മാറി. വെനീഷ്യൻ വ്യാപാരികൾ യൂറോപ്പിലെ സ്വാധീനമുള്ള ധനകാര്യ സ്ഥാപനങ്ങളായിരുന്നു. [[മാർക്കോ പോളോ]] പോലുള്ള മികച്ച യൂറോപ്യൻ പര്യവേക്ഷകരുടെയും ബറോക്ക് സംഗീതജ്ഞരായ [[അന്റോണിയോ വിവാൾഡി|വിവാൾഡി]], [[Benedetto Marcello|ബെനെഡെറ്റോ മാർസെല്ലോ]] എന്നിവരുടെയും ജന്മസ്ഥലം കൂടിയായിരുന്നു ഈ നഗരം.
 
സിറ്റി-സ്റ്റേറ്റ് പാർലമെന്റായ [[Great Council of Venice|ഗ്രേറ്റ് കൗൺസിൽ ഓഫ് വെനീസിലെ]] അംഗങ്ങൾ റിപ്പബ്ലിക്കിനെ ഭരിച്ചിരുന്ന ഡോഗ് തിരഞ്ഞെടുത്തു. വ്യാപാരികളുടെയും പ്രഭുക്കന്മാരുടെയും ഒരു പ്രഭുവർഗ്ഗമായിരുന്നു ഭരണവർഗം. മുതലാളിത്തത്തെ വളർത്തിയെടുക്കുന്നതിൽ വെനീസും മറ്റ് ഇറ്റാലിയൻ സമുദ്ര റിപ്പബ്ലിക്കുകളും പ്രധാന പങ്ക് വഹിച്ചു. വെനീഷ്യൻ പൗരന്മാർ പൊതുവെ ഭരണവ്യവസ്ഥയെ പിന്തുണച്ചിരുന്നു. നഗര-സംസ്ഥാനം കർശന നിയമങ്ങൾ നടപ്പാക്കുകയും അതിന്റെ ജയിലുകളിൽ നിഷ്‌കരുണം സൈന്യവിന്യാസതന്ത്രങ്ങൾ പ്രയോഗിക്കുകയും ചെയ്തു.
 
അറ്റ്ലാന്റിക് സമുദ്രം വഴി അമേരിക്കയിലേക്കും ഈസ്റ്റ് ഇൻഡീസിലേക്കും പുതിയ വ്യാപാര റൂട്ടുകൾ തുറന്നത് വെനീസിലെ ശക്തമായ സമുദ്ര റിപ്പബ്ലിക്കിന്റെ തകർച്ചയുടെ തുടക്കമായി. ഓട്ടോമൻ സാമ്രാജ്യത്തിന്റെ നാവികസേനയുടെ മുമ്പിൽ നഗര സംസ്ഥാനം പരാജയപ്പെടുകയും. നെപ്പോളിയൻ ബോണപാർട്ടെയുടെ ആക്രമണത്തെത്തുടർന്ന് ഫ്രഞ്ച് സൈന്യം 1797-ൽ ഓസ്ട്രിയനെ പിൻവാങ്ങി റിപ്പബ്ലിക് കൊള്ളയടിച്ചു. വെനീസ് റിപ്പബ്ലിക്ക് ഓസ്ട്രിയൻ വെനീഷ്യൻ പ്രവിശ്യ, സിസാൽപൈൻ റിപ്പബ്ലിക്, ഒരു ഫ്രഞ്ച് ക്ലയന്റ് സ്റ്റേറ്റ്, ദ ലോണിയൻ ഫ്രഞ്ചു ഡിപ്പാർട്ട്മെന്റ് ഓഫ് ഗ്രീസ് എന്നിങ്ങനെ വിഭജിക്കപ്പെട്ടു. പത്തൊൻപതാം നൂറ്റാണ്ടിൽ വെനീസ് ഒരു ഏകീകൃത [[ഇറ്റലി]]യുടെ ഭാഗമായി.
== ചിത്രശാല ==
<gallery>
"https://ml.wikipedia.org/wiki/റിപ്പബ്ലിക്ക്_ഓഫ്_വെനീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്