"കുറിച്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 9:
 
=== ആരാധന ===
[[മലോൻ]], [[മലകാരി]], [[കരിമ്പിലിപൊവുതി]], [[കരമ്പിൽ ഭഗവതി]], [[അതിരാളൻ തെയ്യം]] എന്നിവയെ ആരാധിക്കുന്നു. കൂടാതെ [[മുത്തപ്പൻ]], [[ഭദ്രകാളി]], [[ഭഗവതി]] തുടങ്ങിയവരുമുണ്ട്. ഇതിൽ തങ്ങളുടെ കാണപ്പെട്ട ദൈവമായി മലക്കാരിയെ വിശ്വസിക്കുന്നു. [[ശിവൻ|പരമശിവനാണ്]] വേടന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട മലക്കാരി ദൈവമെന്നാണ് ഇവരുടെ വിശ്വാസം. ദൈവത്തിന്റെ പ്രതിനിധികളെന്ന് വിശ്വസിക്കുന്ന [[വെളിച്ചപ്പാട്|വെളിച്ചപ്പാടുകൾ]] ഇവർക്കിടയിലുണ്ട്. ആഭിചാരപ്രയോഗങ്ങളിൽ നിന്നുള്ള മോചനം, ബാധയിൽ നിന്നുള്ള രക്ഷ, നായാട്ടിനു ഫലം ലഭിക്കൽ എന്നിവയാണ്‌ മലക്കാരിയുടെ അനുഗ്രഹങ്ങൾ.കുറിച്യരുടെ പ്രധാന ദേവനായ മലക്കാരിയെ പ്രീതിപ്പെടുത്താനായി വർഷത്തിലൊരിക്കൽ മലക്കാരിദേവൻ്റെ തെയ്യം കെട്ടിയാടുന്നു.കുംഭം എഴുന്നള്ളത്ത് ഇതിൻ്റെ ഒരു ഭാഗമാണ്.വലിയ നീളമേറിയ പച്ചമുളകൾ ചെത്തി അതിൻ്റെ ഇടഭാഗം കീറി അൽപ്പം കള്ള് നിറക്കുന്നതാണ് കുംഭം നിറക്കൽ.ശേഷം ഇത് കെട്ടി വെക്കുന്നു.പിറ്റേ ദിവസം തെയ്യം നടക്കുന്നസ്ഥലത്തേക്ക് വാദ്യമേളങ്ങളോടെ കുംഭങ്ങൾ എഴുന്നള്ളിക്കുന്നു.കുംഭം നിറച്ച് പിറ്റേ ദിവസം മലക്കാരി തെയ്യം രംഗത്തേക്ക് വരുന്നതു വരെ കുറിച്യർ പ്രത്യേക താളത്തിൽ ഒറ്റച്ചെണ്ടയുടെ അകമ്പടിയിൽ പാട്ടുപാടി ചാരി വച്ചിരിക്കുന്ന കുംഭങ്ങൾക്ക് ചുറ്റും ചുവടുവെക്കുന്നു.ഇതാണ് കുംഭപ്പാട്ട് എന്നറിയപ്പെടുന്നത്. ഇവരുടെ മറ്റൊരു പ്രധാനദേവതയായ കരിമ്പിൽ ഭഗവതി സ്ത്രീകൾക്ക് [[പ്രസവം|സുഖപ്രസവം]], പാതിവ്രത്യസം‌രക്ഷണം എന്നിവ നിർവഹിക്കുന്നു.
 
കുറിച്യർ ആരാധിക്കുന്ന [[മലോൻ]] ദൈവം ശങ്കരാചാര്യരാണു കാട്ടിൽ പ്രതിഷ്ഠിച്ചതെന്നാണ് ഇവരുടെ വിശ്വാസം.
"https://ml.wikipedia.org/wiki/കുറിച്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്