"എം.എൻ. നമ്പ്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
added two more malayalam movies...
വരി 26:
അഭിനയിച്ച ചലച്ചിത്രങ്ങളിൽ ഭൂരിഭാഗവും [[തമിഴ്]] ആണ്. 1935-ൽ [[ബോളിവുഡ്|ഹിന്ദിയിലും]] തമിഴിലും ഇറങ്ങിയ ''ഭക്ത രാമദാസ്'' ആണ് ആദ്യചലച്ചിത്രം.<ref name="oned">{{cite news |title = M.N. Nambiar, the Legend passed away!|url = http://entertainment.oneindia.in/tamil/exclusive/2008/m-n-nambiar-died-191108.html|publisher =OneIndia|accessdate =നവംബർ 19, 2008|language =ഇംഗ്ലീഷ്}}</ref> ആറ് ദശകത്തോളം ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന് നമ്പ്യാർ പ്രമുഖ തമിഴ് ചലച്ചിത്രനടന്മാരായ [[എം.ജി. രാമചന്ദ്രൻ]], [[ശിവാജി ഗണേശൻ]], [[ജെമിനി ഗണേശൻ]], [[രജനികാന്ത്]], [[കമലഹാസൻ]] തുടങ്ങിയവരോടൊപ്പമെല്ലാം അഭിനയിച്ചു.<ref name="redd" /> 1950-ൽ പുറത്തിറങ്ങിയ എം.ജി.ആർ. ചിത്രമായ ''മന്ത്രികുമാരി''യാണ് നമ്പ്യാരുടെ ജീവിതത്തിൽ വഴിത്തിരിവായത്.<ref name="matdd" /> തമിഴ്, തെലുഗു, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലായി 350-ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. 'വേലൈക്കാരൻ', 'കാട്', 'മക്കളെ പെറ്റ മഹരാശി', 'കർപ്പൂരക്കരശി' തുടങ്ങിയ ഇദ്ദേഹത്തിന്റെചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. 'ദിഗംബര സ്വാമികൾ', 'എൻ തങ്കൈ', 'കല്യാണി' എന്നീ ചിത്രങ്ങളിൽ നായക കഥാപാത്രത്തെയാണവതരിപ്പിച്ചത്. 1952-ൽ പുറത്തിറങ്ങിയ ജംഗിൾ ആണ് ഇദ്ദേഹത്തിന്റെ ഏക ഇംഗ്ലീഷ് സിനിമ. അവസാനമായി അഭിനയിച്ചത് സ്വദേശി (2006) എന്ന തമിഴ് ചിത്രത്തിലാണ്.
 
1952-ൽ അമ്മ എന്ന ചിത്രത്തിലൂടെയാണ് എം.എൻ. നമ്പ്യാരുടെ മലയാളത്തിലേക്കുള്ള രംഗപ്രവേശം. 'ആത്മസഖി' (1952), 'കാഞ്ചന' (1952), 'ആനവളർത്തിയ വാനമ്പാടി' (1959) 'ജീസസ്' (1975), 'തച്ചോളി അമ്പു' (1978), 'ശക്തി' (1980), 'ചന്ദ്രബിംബം (1980)', 'തടവറ' (1981), 'ചിലന്തിവല' (1982), 'ഷാർജ ടു ഷാർജ' (2001) എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു മലയാളചിത്രങ്ങൾ.
 
== പ്രധാന ചലച്ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/എം.എൻ._നമ്പ്യാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്