"മിന്നൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Lightning}}
[[പ്രമാണം:Lightnings sequence 2 animation.gif|thumb|300px|ഇടിമിന്നൽ]]
[[അന്തരീക്ഷം|അന്തരീക്ഷത്തിൽ]] ശേഖരിക്കപ്പെടുന്ന [[സ്ഥിതവൈദ്യുതി|സ്ഥിതവൈദ്യുതോർജ്ജം]] സ്വയം മോചനം നേടുന്നതിന്റെ ഫലമായുണ്ടാകുന്ന പ്രതിഭാസമാണ് '''മിന്നൽ''' അഥവാ '''ഇടിമിന്നൽ'''. മിക്കപ്പോഴും [[ഇലക്ട്രോൺ‍|ഇലക്ട്രോണുകളുടെ]] അഥവാ ഋണോർജ്ജകണങ്ങളുടെ പ്രവാഹമാണ് മിന്നൽ. (ധനോർജ്ജകണങ്ങളുടെ പ്രവാഹവും മിന്നലുണ്ടാക്കാറുണ്ട്, പക്ഷേ ഇവ കുറവായി (5% - ൽ കുറവായി) മാത്രം കാണപ്പെടുന്നുള്ളൂ.<ref>{{cite web | title = NWS JetStream - The Positive and Negative Side of Lightning | publisher = [[National Oceanic and Atmospheric Administration]] | url = http://www.srh.noaa.gov/jetstream/lightning/positive.htm | accessdate = 2007-09-25 }}</ref>) സാധാരണ [[മേഘം|മേഘങ്ങളിൽനിന്ന്മേഘങ്ങളിൽ]] നിന്ന് [[ഭൂമി|ഭൂമിയിലേക്കും]] മേഘങ്ങളിൽ നിന്ന് മേഘങ്ങളിലേക്കും മിന്നൽ പ്രവഹിക്കാം. മിന്നൽ‌പിണരുകൾ 60,000 മീ/സെ വരെ വേഗത്തിൽ സഞ്ചരിക്കുന്നു, ഊഷ്മാവ് 30,000 ഡിഗ്രി സെൽ‌ഷ്യസ് (54,000 ഡിഗ്രി ഫാരൻഹീറ്റ്) ഉയരുകയും ചെയ്യുന്നു. വേനലിൽ മഴക്കൊപ്പമാണ്‌ മിന്നൽ കൂടുതലായി കാണപ്പെടുന്നതെങ്കിലും മഴക്കാലത്ത് കുറഞ്ഞ തോതിലെങ്കിലും ഉണ്ടാകാം .
 
[[അഗ്നിപർവ്വതം|അഗ്നിപർവ്വത]] സ്ഫോടനസമയത്ത് തുടർച്ചയായ മിന്നലുകൾ ഉണ്ടാവാറുണ്ട്. <ref name="noaa1">{{Cite web|url=http://www.ngdc.noaa.gov/hazard/stratoguide/galunfeat.html|title=Volcanic Lightning|accessdate=September 21, 2007|publisher=National Geophysical Data Center - NOAA|author=NGDC - NOAA}}</ref> മിന്നൽ [[വായു|വായുവിനെ]] കീറി മുറിക്കുമ്പോൾ ഉണ്ടാകുന്ന ഭയാനകമായ [[ശബ്ദം|ശബ്ദത്തെ]] ഇടിമുഴക്കം എന്നു വിളിക്കുന്നു. [[കേരളം|കേരളത്തിൽ]] [[തുലാം]] മാസകാലത്ത് വൈകും നേരങ്ങളിൽ കൂടുതലായി മിന്നൽ ഉണ്ടാകുന്നു. വേനൽ മഴയോടനുബന്ധിച്ച് രാത്രിയിലും മിന്നൽ ഉണ്ടാകാം. ലോകത്തിൽ എല്ലാ വർഷവും ഏകദേശം 16 ദശലക്ഷം മിന്നലുണ്ടാകുന്നുണ്ട്.<ref name="noaa">{{Cite web|url=http://www.lightningsafety.noaa.gov/science.htm|title=Lightning Safety|accessdate=September 21, 2007|publisher=National Weather Service|year=2007|author=National Weather Service}}</ref>
"https://ml.wikipedia.org/wiki/മിന്നൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്