"മൈക്കിൾ കോളിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

90 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
അമേരിക്കൻ മുൻ ബഹിരാകാശയാത്രികനും ടെസ്റ്റ് പൈലറ്റും യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ് റിസർവിലെ വിരമിച്ച മേജർ ജനറലുമാണ് മൈക്കൽ കോളിൻസ് (ജനനം: ഒക്ടോബർ 31, 1930). 1963 ൽ തിരഞ്ഞെടുക്കപ്പെട്ട പതിനാല് ബഹിരാകാശയാത്രികരുടെ സംഘത്തിന്റെ ഭാഗമായി അദ്ദേഹം രണ്ടുതവണ ബഹിരാകാശത്തേക്ക് പറന്നു. അദ്ദേഹത്തിന്റെ ആദ്യത്തെ ബഹിരാകാശ യാത്ര ജെമിനി 10 ലായിരുന്നു. മനുഷ്യനെ ആദ്യമായി ചന്ദ്രോപരിതലത്തിൽ എത്തിച്ച അപ്പോളോ 11-ന്റെ കമാൻഡ് മൊഡ്യൂൾ പൈലറ്റ് എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ ബഹിരാകാശ യാത്ര. കോളിൻസ് ചന്ദ്രനുചുറ്റും ഭ്രമണപഥത്തിൽ കഴിയുമ്പോൾ, [[നീൽ ആംസ്ട്രോങ്|നീൽ ആംസ്ട്രോങ്ങും]] [[എഡ്വിൻ ആൾഡ്രിൻ|ബസ്സ് ആൽഡ്രിനും]] അപ്പോളോ ചാന്ദ്ര മൊഡ്യൂളിൽ പുറപ്പെട്ടു അതിന്റെ ഉപരിതലത്തിൽ ആദ്യത്തെ ലാൻഡിംഗ് നടത്തി<ref>https://www.mathrubhumi.com/specials/technology/chaandrayugam40years/--1.217557</ref><ref>https://www.manoramaonline.com/technology/science/nasa-apollo-moon-astronauts.html</ref>.
ചാന്ദ്രയാത്ര നടത്തിയ 24 പേരിൽ ഒരാളാണ് കോളിൻസ്. 30 തവണ അദ്ദേഹം ചന്ദ്രനെ പരിക്രമണം ചെയ്തു. ബഹിരാകാശത്ത് നടന്ന നാലാമത്തെ വ്യക്തി, ഒന്നിലേറെത്തവണ ബഹിരാകാശത്ത് നടന്ന ആദ്യ മനുഷ്യൻ, ഒറ്റയ്ക്ക് ചന്ദ്രനെ വലം വച്ച രണ്ടാമത്തെ വ്യക്തി എന്നീ ബഹുമതികൾ കോളിൻസ് നേടി.
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3150390" എന്ന താളിൽനിന്ന് ശേഖരിച്ചത്