"കറുത്തീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
|}
 
[[അണുസംഖ്യ]] 82 ആയ മൂലകമാണ് '''കറുത്തീയം''' അഥവാ '''ലെഡ്'''. '''Pb''' എന്നാണ് [[ആവർത്തനപ്പട്ടിക|ആവർത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം. മൂലകത്തിന്റെ [[ലാറ്റിൻ]] പേരായ പ്ലംബത്തിൽ നിന്നാണ് ഈ പ്രതീകത്തിന്റെ ഉദ്ഭവംഉത്ഭവം. കറുത്തീയം മൃദുവും അടിച്ച് പരത്താവുന്നതുമായ ഒരു മൃദുലോഹാമാണ്മൃദു ലോഹമാണ്. മുറിച്ചയുടനെ ഇതിന് നീലകലർന്ന വെള്ള നിറമാണ്. എന്നാൽ വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ നാശനം സംഭവിക്കുകയും നിറം മങ്ങിയ ചാരനിറമായി മാറുകയും ചെയ്യും.
 
റേഡിയോ ആക്റ്റീവ് പദാർത്ഥങ്ങളെ സംബന്ധിച്ച എല്ലാ തുറകളിലും കറുത്തീയം വളരെ പ്രാധാന്യമുള്ള ഒരു ലോഹമാണു്ലോഹമാണ്. പലപ്പോഴും, റേഡിയേഷനുകൾ വലിച്ചെടുക്കുന്ന ഒരു കൂപം (sink) ആയി കറുത്തീയത്തെ പരിഗണിക്കുന്നു. താത്വികമായി പറഞ്ഞാൽ, മിക്കവാറും എല്ലാ റേഡിയോ-ആക്റ്റീവ് വിഘടനശൃംഖലകളുടെയും അവസാനഘട്ട സ്ഥിര-ഉൽപ്പന്നം കറുത്തീയമാണു്കറുത്തീയമാണ്.
 
കെട്ടിടനിർമ്മാണം, ലെഡ്-ആസിഡ് ബാറ്ററികൾ, ബുള്ളറ്റുകൾ, ഷോട്ടുകൾ, [[സോൾഡർ]], [[പെവ്റ്റെർ]], ഉരുക്കാവുന്ന ലോഹ സങ്കരങ്ങൾ എന്നിവയിൽ കറുത്തീയം ഉപയോഗിക്കുന്നു. റേഡിയോ-ആക്റ്റിവിറ്റിയുള്ള പദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന പരീക്ഷണശാലകളിലും വ്യവസായശാലകളിലും ചികിത്സാകേന്ദ്രങ്ങളിലും അതിന്റെ പ്രഭാവത്തിൽ നിന്നുമുള്ള സുരക്ഷയ്ക്കു് കറുത്തീയം കൊണ്ടുണ്ടാക്കിയ ഘനമുള്ള ഭിത്തികളും മറകളുമാണു്മറകളുമാണ് ഉപയോഗിക്കുന്നതു്ഉപയോഗിക്കുന്നത്. അർബ്ബുദത്തിനുള്ള റേഡിയേഷൻ ചികിത്സയിൽ, റേഡിയേഷൻ കിരണങ്ങൾ ശരിയായ ദിശയിൽ കേന്ദ്രീകരിക്കാനും മറ്റു ദിശകളിൽ പതിക്കാതിരിക്കാനും കറുത്തീയം കൊണ്ടുള്ള ഷീൽഡുകൾ ഉപയോഗിക്കുന്നു.
 
സ്ഥിരതയുള്ള മൂലകങ്ങളിൽവെച്ച് ഏറ്റവും വലിയ അണുസംഖ്യ കറുത്തീയത്തിനാണ്‌. ഇതിനുശേഷമുള്ള ബിസ്മത്തിന്റെ (Bi-209) അർദ്ധായുസ്സ് (1.9 × 10<sup>19</sup> വർഷം) വളരെ കൂടുതലായതിനാൽ (പ്രപഞ്ചത്തിന്റെ കണക്കാക്കപ്പെട്ടിട്ടുള്ള പ്രായത്തേക്കാളും - 1.375 × 10<sup>10</sup> വർഷം)) അതിനേയും പ്രായോഗികമായി സ്ഥിരതയുള്ള മൂലകമായി ഗണിക്കാവുന്നതാണ്‌. മറ്റൊരു ഭാരലോഹമായ രസത്തെപ്പോലെ കറുത്തീയവും നാഡീവിഷമാണ്‌, ഇത് മൃദുപേശികളിലും അസ്ഥികളിലും ഇത് കാലക്രമേണ പ്രവർത്തിക്കുന്നു. പുരാതന ചൈന, ഗ്രീസ്, റോം എന്നിവടങ്ങളിൽ ഇത് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
350

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3149756" എന്ന താളിൽനിന്ന് ശേഖരിച്ചത്