"ഹോസ്ദുർഗ് താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9,543 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
{{prettyurl|Hosdurg Taluk}}
[[File:Hosdurg-thaluk.png|ഹോസ്ദുർഗ് താലൂക്കിലെ ബ്ലോക്കുകളും പഞ്ചായത്തുകളും|300px|right|thumb]][[കേരളം|കേരളത്തിൽ]] [[കാസർഗോഡ് ജില്ല|കാസർഗോഡ്]] ജില്ലയിലെ [[കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്|കാഞ്ഞങ്ങാട് ]], [[തൃക്കരിപ്പൂർ ബ്ലോക്ക് പഞ്ചായത്ത്|തൃക്കരിപ്പൂർ]] എന്നീ ബ്ലോക്കുകൾ ഉൾപ്പെടുന്ന പ്രദേശമാണ് '''ഹോസ്ദുർഗ് താലൂക്ക്'''. [[കാഞ്ഞങ്ങാട്|കാഞ്ഞങ്ങാടാണ്]] താലൂക്കാസ്ഥാനം. [[മഞ്ചേശ്വരം താലൂക്ക്]], [[കാസർഗോഡ് താലൂക്ക്]], [[വെള്ളരിക്കുണ്ട് താലൂക്ക്]] എന്നിയവാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവയാണ് ഈ താലൂക്കിലെ നഗരസഭകൾ.
 
ഹോസ്ദുർഗ്ഗ് താലൂക്കിന്റെ വടക്ക് ഭാഗം കാസർകോട് താലൂക്കും തെക്ക് [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയും]] കിഴക്ക് വെള്ളരിക്കുണ്ട് താലൂക്കും പടിഞ്ഞാറ്‌ അറബി കടലുമാണ്‌. [[ഹോസ്ദുർഗ്ഗ് ]] താലൂക്കിന്റെ ആകെ വിസ്തൃതി 900.3 കിലോമീറ്റർ സ്ക്വയറാണ്‌ (90030 ഹെക്ടർ). ഈ താലൂക്കിനെ രണ്ടായി വിഭജിച്ചിരിക്കുന്നു. ഫിർകസ് (Firkas)(ഹോസ്ദുർഗ്ഗും നീലേശ്വരവും).[[കാഞ്ഞങ്ങാട് നഗരസഭ|കാഞ്ഞങ്ങാടും]] [[നീലേശ്വരം നഗരസഭ|നീലേശ്വരവും]] ഈ താലൂക്കിനകത്തെ രണ്ട് മുൻസിപ്പാലിറ്റികളാണ്‌. ഹോസ്ദുർഗ്ഗ് കാഞ്ഞങ്ങാട് പട്ടണത്തിന്റെ തെക്കായി സ്ഥിതി ചെയ്യുന്നു. പിന്നീട് ഇത് താലൂക്ക് ആസ്ഥാനകേന്ദ്രമായി പ്രവർത്തിക്കുന്നു. മറ്റ് പ്രധാന സ്ഥലങ്ങളായ തൃക്കരിപ്പൂർ,[[ചെറുവത്തൂർ]], [[ചിറ്റാരിക്കൽ]], [[ബേക്കൽ കോട്ട]] എന്നിവ ഈ താലൂക്കിലാണ്‌.
[[ഹോസ്ദുർഗ്ഗ്]] എന്ന് വാക്ക് വന്നത് [[കന്നഡ ഭാഷ|കന്നഡയിൽ]] നിന്നാണ്‌ പുതിയ (ഹോസ്) കോട്ട (ദുർഗ്ഗ്) എന്നാണ്‌ ഈ വാക്കിനർഥം.
 
==ജനസംഖ്യ==
[[2001-ലെ കാനേഷുമാരി (കേരളം)|2001 സെൻസെസ്സ്]] പ്രകാരം ഹോസ്ദുർഗ്ഗിലെ ആകെ ജനസംഖ്യ 4,49,595 ആണ്‌. 2,17,083 ആണുങ്ങളും 232,512 പെണ്ണുങ്ങളും ഇതിൽ ഉൾപ്പെടുന്നു. 85.82% ആണ്‌ ഇവിടത്തെ സാക്ഷരത. ഇത് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്‌. ഹോസ്ദുർഗ്ഗ് താലൂക്കിലെ ജനസംഖ്യയുടെ 12.42% പേരും0-6 വയസ്സിനിടയിൽ പ്രായമുള്ളവരാണ്‌. [[മലയാളം|മലയാളമാണ്‌]] ഇവിടത്തെ പ്രാദേശിക ഭാഷയും ഭരണഭാഷയും<ref>Kasaragod district 2001 census</ref>
 
==ബേക്കൽ കോട്ട==
{{main|ബേക്കൽ കോട്ട }}
[[കേരളം|കേരളത്തിലെ]] [[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയിൽ]] സ്ഥിതി ചെയ്യുന്ന കോട്ടയാണ് '''ബേക്കൽ കോട്ട'''. കേരളത്തിലെ വലിയ കോട്ടയും [[ഏഷ്യ|ഏഷ്യയിലെ]] ഒരു പ്രധാന കോട്ടയും ആണിത്.
[[അറബിക്കടൽ|അറബിക്കടലിന്റെ]] തിരത്തായി 35 ഏക്കറിൽ പരന്നു കിടക്കുന്ന ഈ കോട്ട പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പണികഴിപ്പിച്ചതാണ്. ഈ കോട്ട നിർമ്മിച്ചിരിക്കുന്നത് [[ചെങ്കല്ല്|ചെങ്കല്ലുകൊണ്ടാണ്]]. [[കുംബ്ല]]യിലെ [[ഇക്കേരി നായ്ക്കന്മാർ]] എന്നുമറിയപ്പെടുന്ന ബദിനൂർ നായ്ക്കന്മാരിലെ [[ശിവപ്പ നായ്ക്ക്]] 1650-ൽ (1645-നും 1660-നും ഇടയ്ക്ക്) ഈ കോട്ട നിർമ്മിച്ചു എന്നാണ് പൊതുവെ കരുതപ്പെടുന്നത്.<ref name=description>[[:File:ബേക്കൽ കോട്ട വിവരഫലകം.JPG|കോട്ടക്കു മുമ്പിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിച്ചിട്ടുള്ള വിവരഫലകം]]</ref>
 
==താലൂക്ക് ഓഫീസും മിനി സ്റ്റേഷനും==
മാന്തോപ്പ് മൈതാനിയിൽ 1915-ലാണ് ഹോസ്ദുർഗ്ഗ് താലൂക്ക് ഓഫീസ് കെട്ടിടം നിർമ്മിച്ചത്. മലബാർ ബ്രിട്ടീഷ് പ്രവിശ്യയുടെ ഭാഗമായിരുന്ന കാലത്താണ് ഹോസ്ദുർഗ്ഗ് താലൂക്ക് ഓഫീസിന്റെ നിർമ്മാണം. സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഓർമ്മകൾ വിളിച്ചോതുന്നതും ഒട്ടനവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായി നിലകൊളളുന്ന ഈ കെട്ടിടം ജില്ലയുടെ സാമൂഹ്യ-സാംസ്‌ക്കാരിക ചരിത്രത്തിന്റെ പ്രതീകമാണ്<ref>http://suprabhaatham.com/item/20141218545</ref>.
 
താലൂക്കിന്റെ 12-ഓളം സർക്കാർ ഓഫീസകുൾ മിനി സിവിൽ സ്റ്റേഷനിലാണ് പ്രവർത്തിക്കുന്നത്. ഹോസ്ദുർഗ്ഗ് താലൂക്ക് ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, ഹിന്ദുമത ധർമ്മസ്ഥാപന വകുപ്പ്, ഡ്രഗ് ഇൻസ്‌പെക്ടർ ഓഫീസ് , എ.ആർ.ഒ, താലൂക്ക് ഇൻഡസ്ട്രീസ് ഓഫീസ്, ജോയിന്റ് ആർടിഒ ഓഫീസ്, ഹോസ്ദുർഗ്ഗ് ജില്ലാ വിദ്യാഭ്യാസ ഓഫീസ്, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, ഹോസ്ദൂർഗ്ഗ് എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് ഓഫീസ്, അസിസ്റ്റന്റ് ലേബർ ഓഫീസ്, സോയിൽ കൺസർവേഷൻ ഓഫീസ്, എന്നീ ഓഫീസുകളാണ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നത്<ref>http://kasaragodchannel.com/%E0%B4%B9%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%A6%E0%B5%81%E0%B4%B0%E0%B5%8D%E2%80%8D%E0%B4%97%E0%B5%8D%E0%B4%97%E0%B5%8D-%E0%B4%A4%E0%B4%BE%E0%B4%B2%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%93/</ref>.
 
==വിദ്യാഭ്യാസ സ്ഥാപനങ്ങൾ==
*എഞ്ജിനിയറിംഗ് കോളെജ് (കോളെജ് ഓഫ് എഞ്ജിനിയറിംഗ്,തൃക്കരിപ്പൂർ)
*പോളി റ്റെക്നിക്
*വി.എച്.എസ്.സി വിദ്യാലയങ്ങൾ
*കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ സ്കൂൾ
*തൃക്കരിപ്പൂർ ഗവ.പോളി ടെക്‌നിക്
 
==പൊതുജനാരോഗ്യ കേന്ദ്രങ്ങൾ==
*ഗവണ്മെന്റ് ആശുപത്രി , തങ്കയം
*പ്രൈമറി ഹെൽത്ത്‌ സെന്റർ , ഉടുംബന്തല
*എം.സി ഹോസ്പിറ്റൽ , തൃക്കരിപ്പൂർ
*ലൈഫ് കെയർ ഹോസ്പ്പിറ്റൽ , തൃക്കരിപ്പൂർ
 
==ബീരിച്ചേരി ജുമാ മസ്ജിദ്==
നൂറ്റാണ്ട് പഴക്കമുള്ള ബീരിച്ചേരി ജുമാ മസ്ജിദ് ചരിത്ര പ്രസിദ്ധമാണ്. മതസൗഹാർദ്ദത്തിന് പേരുകേട്ട ജുമാമസ്ജിദിലെ നാലു ശുഹദാ മഖാമിൽ നാനാജാതി മതസ്ഥർ സന്ദർശനത്തിനായി എത്താറുണ്ട് എന്നത് ഏറെ വിശേഷതയുള്ളതാണ്.
 
==ഗ്രാമപഞ്ചായത്തുകൾ ==
[[ഉദുമ]], [[അജാനൂർ]], [[മടിക്കൈ]], പള്ളിക്കര, പുല്ലൂർ പെരിയ,[[കയ്യൂർ]] -[[ചീമേനി]] എന്നീ ഗ്രാമപഞ്ചായത്തുകൾ ഹോസ്ദുർഗ് താലൂക്കിൽ ഉൾപ്പെടുന്നു.Merging
 
==ഹോസ്ദുർഗ് താലൂക്കിലെ ബ്ലോക്കുകൾ==
9,085

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3149740" എന്ന താളിൽനിന്ന് ശേഖരിച്ചത്