"പ്രോട്ടോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 55:
}}</ref>
 
സ്വതന്ത്രപ്രോട്ടോൺ സ്ഥിരതയുള്ള പദാർത്ഥമാണ്. അത് സ്വാഭാവികമായി വിവിധ ചുറ്റുപാടുകളിൽ കാണപ്പെടുന്നു. [[ഇലക്ട്രോൺ|ഇലക്ട്രോണുകളുമായി]] യോജിക്കാൻ സാധിക്കാത്തവിധം ഉയർന്ന താപനിലയായതിനാൽ [[പ്ലാസ്മ|പ്ലാസ്മയിൽ]] സ്വതന്ത്രപ്രോട്ടോണുകൾ കാണാം. ശൂന്യതയിലൂടെ നക്ഷത്രാന്തരദൂരങ്ങൾ താണ്ടുന്ന [[കോസ്മിക് വികിരണം|കോസ്മിക് വികിരണങ്ങളുടെ]] 90 ശതമാനവും ഉയർന്ന ഊർജ്ജവും പ്രവേഗവുമുള്ള സ്വതന്ത്രപ്രോട്ടോണുകളാണ്. അപൂർവ്വയിനത്തിൽപ്പെട്ട ചില [[റേഡിയോ ആക്റ്റീവ് ക്ഷയം [[|ആണവവികിരണം]] മൂലം അണുകേന്ദ്രത്തിൽനിന്ന് സ്വതന്ത്രപ്രോട്ടോൺ നേരിട്ട് ഉൽസർജ്ജിക്കപ്പെടാം. അസ്ഥിരമായ സ്വതന്ത്രന്യൂട്രോണുകളുടെ ക്ഷയം മൂലവും ഇവയുണ്ടാകുന്നു. ഈയവസരങ്ങളിലെല്ലാം ഇലക്ട്രോണുമായി കൂടിച്ചേരാൻ സാധ്യമല്ലാത്തവിധം പ്രവേഗവും [[ഗതികോർജ്ജം|ഗതികോർജ്ജവും]] നഷ്ടമായാലേ അത് സ്വതന്ത്രപ്രോട്ടോണായി നിലനിൽക്കുകയുള്ളൂ.<!--In all such cases, protons must lose sufficient velocity and ([[kinetic energy]]) to allow them to become associated with electrons, since this is a relatively low-energy interaction.--> ഇലക്ട്രോണുകളുമായുള്ള അത്തരം ബന്ധനത്തിലും പ്രോട്ടോണിന്റെ സ്വഭാവത്തിൽ യാതൊരു മാറ്റവും വരുകയില്ല. അത് പ്രോട്ടോണായിത്തന്നെ നിലകൊള്ളൂന്നു.
 
കുറഞ്ഞ ഊർജനിലയിലുള്ള പ്രോട്ടോണുകളും ഇലക്ട്രോണുകളും (സ്വതന്ത്ര ഇലക്ട്രോണുകളോ സാധാരണപദാർത്ഥങ്ങളിലുള്ള ഇലക്ട്രോണുകളോ) തമ്മിലുള്ള ആകർഷണം രാസബന്ധങ്ങളിലേക്ക് നയിക്കുന്നു. കുറഞ്ഞ താപനിലയിലാണ് (സൂര്യന്റെ ഉപരിതലതാപനിലയുമായി താരതമ്യപ്പെടുത്തുമ്പോൾ) ഇത് സംഭവിക്കുക. സാധാരണ (പ്ലാസ്മാരൂപത്തിലല്ലാത്ത) പദാർത്ഥങ്ങളുമായുള്ള പ്രതിപ്രവർത്തനത്തിൽ, കുറഞ്ഞ പ്രവേഗമുള്ള സ്വതന്ത്രപ്രോട്ടോണുകൾ ഏതെങ്കിലും അണുവിലേയോ തന്മാത്രയിലേയോ ഇലക്ട്രോണുകളിലേക്ക് ആകർഷിക്കപ്പെടുകയും അവ കൂടിച്ചേരുകയും ചെയ്യുന്നു. ശൂന്യതയിൽ, പര്യാപ്തമാംവിധം മന്ദമായ പ്രോട്ടോൺ ഒരു സ്വതന്ത്ര ഇലക്ട്രോണുമായി ചേർന്ന് നിഷ്ക്രിയമായ ഒരു ഹൈഡ്രജൻ അണുവായി മാറുന്നു.
"https://ml.wikipedia.org/wiki/പ്രോട്ടോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്