"ഭാർഗ്ഗവീനിലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
 
== പ്രത്യേകതകൾ ==
മലയാള സിനിമാചരിത്രത്തിലെ ആദ്യത്തെ പ്രേതകഥയായിരുന്നു ഭാർഗ്ഗവീനിലയം. പ്രേത ബാധയുള്ളതോ ഒഴിഞ്ഞുകിടക്കുന്നതോ ആയ ഭവനങ്ങളെ '''ഭാർഗ്ഗവീനിലയങ്ങൾ''' എന്നു പേരിട്ട് വിളിക്കുവാൻ വരെ കാരണമായ നിലയിൽ കേരളീയരെ സ്വാധീനിച്ച ഒരു സിനിമയും ഇതായിരുന്നു. പ്രശസ്ത മലയാള നടനായിരുന്ന [[കുതിരവട്ടം പപ്പു|കുതിരവട്ടം പപ്പുവിന്]] ആ പേര് ലഭിക്കുന്നതും ഈ സിനിമയിലെ കഥാപാത്രത്തിൽ നിന്നാണ്. മലയാള സിനിമയിലെ പിൽക്കാല പ്രേതങ്ങൾക്ക് വെള്ള സാരിയും ഉടുപ്പുകളും മാത്രം ഉപയോഗിക്കുന്ന രീതിയും ഈ ചിത്രത്തിന്റെ സംഭാവനയായി ഗണിക്കുന്നു. പില്ക്കാല മലയാള സിനിമാ പ്രേതങ്ങളുടെ പല മാനറിസങ്ങളും ഈ സിനിമയുടെ സംഭാവനയായാണ് കരുതപ്പെടുന്നത്. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട സിനിമാ-പ്രേതസ്വഭാവങ്ങളിൽ ചിലത് കാല് നിലം തൊടാതെ സഞ്ചരിക്കുക, ചിലങ്ക കിലുക്കി നടക്കുക, നിശ്ശബ്ദതയിൽ ഓരിയിടുക, പെട്ടെന്ന് പൊട്ടിച്ചിരിക്കുക, എന്നിങ്ങനെയാണ്.<ref name="mathrubhumi-ക">{{cite news|title=അൻപതു വാസന്തപഞ്ചമികൾ...|url=http://www.mathrubhumi.com/books/article/nostalgia/3050/|accessdate=2014 ഒക്ടോബർ 22|newspaper=മാതൃഭൂമി|date=2014 ഒക്ടോബർ 21|author=ബോബി|archiveurl=http://web.archive.org/web/20141022085043/http://www.mathrubhumi.com/books/article/nostalgia/3050/|archivedate=2014-10-22 08:50:43|language=മലയാളം|format=പത്രലേഖനം}}</ref><ref name="mathrubhumi-ഖ">{{cite news|title='നീലവെളിച്ചം' ഭാർഗവീനിലയമായ കഥ|url=http://www.mathrubhumi.com/books/article/nostalgia/3049/|accessdate=2014 ഒക്ടോബർ 22|newspaper=മാതൃഭൂമി|date=2014 ഒക്ടോബർ 21|author=വി.അബ്ദുള്ള|archiveurl=http://web.archive.org/web/20141022085243/http://www.mathrubhumi.com/movies/welcome/story/flash_back/493428/44000|archivedate=2014-10-22 08:52:43|language=മലയാളം|format=പത്രലേഖനം}}</ref>
 
==അഭിനേതാക്കൾ==
"https://ml.wikipedia.org/wiki/ഭാർഗ്ഗവീനിലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്