"ആധുനിക വാസ്തുവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61:
=== നിർമ്മാണ വാസ്തുവിദ്യ ===
1917 ലെ റഷ്യൻ വിപ്ലവത്തിന് ശേഷം, റഷ്യൻ കലാകാരന്മാരും, വാസ്തുശിൽപ്പികളും പരമ്പരാഗത നിയോക്ലാസിസത്തിന് പകരമായി പുതിയ സോവിയറ്റ് ശൈലിയ്ക്കായുള്ള തിരിച്ചിലിലായിരുന്നു. കവിയായിരുന്ന വ്ലാഡ്മിർ മയാക്കോവ്സ്ക്കി യുടെ പോയറ്റിസം, പെയിന്ററായിരുന്ന കാശിമിർ മലേവിക്കിന്റെ സൂപ്പർമാറ്റിസം, മിക്കായിൽ ലോറിയോനൊവിന്റെ റയോണിസം എന്നീ അന്ന് രൂപംകൊണ്ട കലാ എഴുത്ത് രീതികളോട് പുതിയ വാസ്തുവിദ്യ ശൈലിക്ക് സാമ്യുണ്ടായിരുന്നു. ചിത്രകാരനും, ശിൽപ്പിയുമായിരുന്ന വ്ലാഡ്മിൽ ടാറ്റിലിന്റെ, 1920 -ൽ മോസ്കോവിൽ വച്ച് നടന്ന മൂന്നാമത് കമ്മ്യൂണിസ്റ്റ് ഇന്റർനാഷ്ണലിനുവേണ്ടിയുള്ള ഒരു ടവറിന്റെ രചനയായിരുന്നു അതിന് ചലനം ഉണ്ടാക്കിയത്. ഇണഞ്ഞുകിടക്കുന്ന, നൂറ് മീറ്റർ ഉയരമുള്ള, കേബിളുകളിൽ തൂങ്ങികിടക്കുന്ന നാല് രൂപങ്ങളുള്ള രണ്ട് ലോഹ ടവറുകളാണ് അദ്ദേഹം നിർദ്ദേശിച്ചത്. അലെക്സാണ്ടർ റോഡ്ചെങ്കോ നയിച്ച ഒരു കൂട്ടം കലാകാരന്മാർ 1921 -ൽ റഷ്യൻ കൺസ്റ്റ്രക്ടിവിസ്റ്റ് ആർക്കിടെക്ചർ സ്ഥാപിച്ചു. "കമ്മ്യൂണിസ്റ്റ് ആശയങ്ങൾ രൂപങ്ങളിൽ സൃഷ്ടടിക്കുക."എന്നതായിരുന്നു അവരുടെ മാനിഫെസ്റ്റോ മുന്നിൽവക്കുന്ന ആശയം. സോവിയറ്റ് വാസ്തുശിൽപ്പികൾ ക്ലബുകളും, കമ്മ്യണൽ അപ്പാർട്മെന്റ് വീടുകളും, കമ്മ്യൂൺ അടുക്കളകളും (ഒരു വലിയ അയൽപ്പക്കത്തിന് ഭക്ഷം നൽ‍കുന്ന) നിർമ്മിക്കാൻ തുടങ്ങി.
 
കോൺസ്റ്റന്റിൻ മെൽനിക്കോവ് അതിനോടനുബന്ധിച്ച മോസ്കോവിൽ വളർന്നുവന്ന ഒരു പ്രധാനപ്പെട്ട വാസ്തുശിൽപ്പിയായിരുന്നു. റസ്കോവ് വർക്കേഴ്സ് ക്ലബ് (1928) തന്റെ സ്വന്തം വീട് തന്നെയായ മെൽനിക്കോവ് ഹൗസ് (1929) എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ദേയമായ നിർമ്മിതികൾ. 1925 ൽ അദ്ദേഹം പാരീസിലേക്ക് യാത്ര ചെയ്തു. അവിടെവച്ചാണ് 1925-ലെ ഇന്റർനാഷ്ണൽ എക്സിബിഷൻ ഓഫ് മോഡേൺ ഡെക്കറേറ്റീവ് ആന്റ് ഇന്റസ്റ്റ്രിയൽ ആർട്ട്സ് നുവേണ്ടി സോവിയറ്റ് പവില്ല്യോൺ അദ്ദേഹം നിർമ്മിക്കുന്നത്. അത് ഏറെ ജ്യാമിതീയമായ സ്റ്റീലും, കണ്ണാടിയും കൊണ്ടുള്ള നിർമ്മിതായായിരുന്നു. വെസ്നിൻ സഹോദരന്മാർ, മോയ്സൽ ഗിൻസ്ബർഗ് എന്നിവർ നയിച്ചിരുന്ന ഒരു ശ്രദ്ധേയമായ വാസ്തുശിൽപ്പികളുടെ ഒരു കൂട്ടം കണ്ടംബ്രറി ആർക്കിടെക്ചർ ജേർണലുകൾ പ്പസിദ്ധീകരിക്കുകയായിരുന്നു. ഈ സംഘം ഒരുപാട് പ്രധാനപ്പെട്ട നിർമ്മാണങ്ങൾ ചെയ്തു. കോളേസൽ ദ്നീപ്പർ ഹൈഡ്രോ ഇലക്ട്രിക് സ്റ്റേഷൻ (1932), ഗിൻസൻബർഗിന്റെ നാർകോംഫിൻ കെട്ടിടത്തിനെ വാസയോഗ്യമാക്കുന്ന ശ്രമങ്ങൾ അതിലുൾപ്പെടുന്നു. മുൻപുള്ള സോവിയറ്റ് വാസ്തുശിൽപ്പികളും നിർമ്മാണ വാസ്തുവിദ്യ രീതി ഉപയോഗിച്ചുതുടങ്ങി. അലെക്സ് ഷോഷെവിന്റെ മോസ്കോ യിലെ ലെനിൻ മുസോളിയം (1924) അതിലെ ശ്രദ്ധേയമായ ഒന്നാണ്.
 
== അന്താരാഷ്ട്ര ശൈലി ==
"https://ml.wikipedia.org/wiki/ആധുനിക_വാസ്തുവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്