"ലൂസിഫർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 4:
 
== ക്രിസ്തീയ വീക്ഷണം ==
സാത്താന്റെ മറ്റൊരു പേരാണ് ലൂസിഫർ എന്നും കരുതപ്പെടുന്നു. മനുഷ്യന്റെ ഉത്പ‌ത്തിക്ക് മുമ്പ് ദൈവനിഷേധം നടത്തിയതിന്റെ പേരിൽ സ്വർഗത്തിൽ നിന്നും പുറത്താക്കപ്പെട്ട ദൈവത്തിന്റെ പ്രിയപ്പെട്ട മാലാഖയായിരുന്നു ലൂസിഫറെന്നാണ് ബൈബിൾ പറയുന്നത്. ലോകത്ത് പാപത്തിന്റെ തുടക്കവും ലൂസിഫറിൽ നിന്നാണെന്ന് ബൈബിൾ പറയുന്നു. ദൈവത്തിന്റെ പറുദീസയിൽ ഗബ്രിയേൽ,​ മിഖായേൽ മാലാഖമാരേക്കൾ പ്രധാനിയായിരുന്ന ലൂസിഫർ ദൈവത്തേക്കാൾ ഉന്നതനാകാൻ ശ്രമിച്ചതിന്റെ പേരിലാണ് പുറത്താക്കപ്പെടുന്നതും ശപിക്കപ്പെടുന്നതും. പിന്നീട് ആദി മനുഷ്യരായ ആദത്തിനും ഹവ്വയ്‌ക്കും മുന്നിൽ സർപ്പത്തിന്റെ രൂപത്തിലെത്തിയതും ഇതേ ലൂസിഫർ തന്നെയാണ്. താൻ ദൈവത്തപ്പോലെ തന്നെ ആരാധിക്കപ്പെടേണ്ടവനാണെന്ന ചിന്ത പുലർത്തുന്ന ലൂസിഫർ ഇതിന് വേണ്ടി മനുഷ്യകുലത്തിനെയാകെ വരുതിയിലാഴ്‌ത്തണമെന്നും അതിയായി ആഗ്രഹിക്കുന്നു. ബൈബിൾ പുതിയ നിയമത്തിൽ തന്നെ ആരാധിക്കണമെന്ന് യേശുവിനോട് പോലും ലൂസിഫർ ആവശ്യപ്പെടുന്നുണ്ട്. ആദ്യകാലത്ത് ദൈവത്തെ അനുസരിച്ചുപോന്ന ലൂസിഫറിൽ പിന്നീട് ഗർവ്വ്, അസൂയ, അസംതൃപ്തി, ഉന്നതഭാവം, മുതലായവ ഉണ്ടായി എന്ന് ബൈബിൾ. ദൈവത്തെ സിംഹാസന ഭ്രഷ്ടനാക്കുവാൻ ശ്രമിക്കയും എല്ലാവരും തന്നെ ആരാധിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്യുകയും; ലൂസിഫറിൽ ആകൃഷ്ടരായ സ്വർഗ്ഗത്തിലെ മൂന്നിലൊന്നു ദൂതന്മാർ ലൂസിഫറിനൊപ്പം ചേരുകയും ചെയ്തു. തൻനിമിത്തം ലൂസിഫറിനേയും അവൻറെ അനുഗാമികളേയും സ്വർഗ്ഗത്തിൽ നിന്നും ദൈവം തള്ളിക്കളഞ്ഞു; എന്ന് ക്രിസ്തീയ വിശ്വാസം. <ref name="ref1">കേരള കൗമുദി [https://keralakaumudi.com/news/news.php?id=64123&u=who-is-lucifer-malayalam-lucifer-malayalam-movie-64123] ശേഖരിച്ചത് 2019-ജൂലൈ-05 </ref>
== പിശാചിനെ ആരാധിക്കുന്നവർ ==
പരിശുദ്ധമാക്കപ്പെട്ട മതചിഹ്നങ്ങളെ അവഹേളിച്ച് കൊണ്ടും ദൈവത്തിന്റെ ശപിക്കപ്പെട്ട മാലാഖയെ വാഴ്‌ത്തിക്കൊണ്ടും പിശാചിനെ ആരാധിക്കുന്നവർ ഇപ്പോഴുമുണ്ടെന്ന് ക്രിസ്‌തീയ സഭകളുടെ ആരോപണം. പ്രത്യേക രീതിയിലുള്ള കുരിശ് ഉപയോഗിച്ച് നടത്തപ്പെടുന്ന ഇത്തരം ആരാധനകളെ ബ്ലാക് മാസ് അഥവാ കറുത്ത കുർബാനയെന്നും അറിയപ്പെടുന്നു. എന്നാൽ ക്രൈസ്‌തവർക്കിടയിൽ മാത്രമല്ല,​ മുസ്‌ലിങ്ങൾക്കിടയിലും ഹിന്ദു വിശ്വാസികൾക്കിടയിലും ഇത്തരം ആചാരങ്ങൾ ഉണ്ടെന്നാണ് വിവരം. ചാത്തൻ സേവയും ജിന്ന് സേവയുമൊക്കെ ഇതിന് തെളിവുകളാണെന്ന് പറയപ്പെടുന്നു. അടുത്തിടെ തിരുവനന്തപുരം നന്തൻകോട് കേഡൽ എന്ന യുവാവ് തന്റെ മാതാപിതാക്കളെ കൊന്നൊടുക്കിയത് സാത്താൻ സേവയുടെ ഫലമായിട്ടാണെന്ന ആരോപണവും ഉയർന്നിരുന്നു. കേരളത്തിന്റെ പലഭാഗത്തും ഇപ്പോഴും പിശാച് ആരാധകർ ഉണ്ടെന്ന ആരോപണവുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
"https://ml.wikipedia.org/wiki/ലൂസിഫർ" എന്ന താളിൽനിന്ന് ശേഖരിച്ചത്