"ആധുനിക വാസ്തുവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56:
 
ആ കാലഘട്ടത്തിലെ മറ്റൊരു പ്രധാന എക്സപ്രഷനിസ്റ്റ് വാസ്തുശിൽപ്പി ആയിരുന്നു ഫ്രിറ്റ്സ് ഹോഗർ. അദ്ദേഹത്തിന്റെ ചില്ലീഹോസ് ഒരു ഷിപ്പിംഗ് കമ്പനിയുടെ പ്രധാന കാര്യാലയമായിരുന്നു. കറുത്ത കല്ലുകൾ കൊണ്ട് വലിയ ആവിക്കപ്പലിന്റെ മാതൃകയിലാണ് അത് നിർമ്മിച്ചിരിക്കുന്നത്. ലംബ രൂപത്തെ കാണിക്കുന്നതിനുവേണ്ടി ഒരു പാലത്തൂൺ കൂടി അതിലുണ്ട്. ഗോതിക് കാത്രെഡലുകളിൽ നിന്ന് എടുത്ത അലങ്കാരങ്ങളാണത്. ഹാൻസ് പോയെൽസിഗ് മറ്റൊരു എക്സ്പ്രഷനിസ്റ്റ് വാസ്തുശിൽപ്പിയാണ്. 1919 -ൽ അദ്ദേഹം ഗ്രോബെസ് സ്കോസ്സ്പിൽഹോസ് നിർമ്മിച്ചു. അത് ബെർലിനിലെ ഒരു ഭീമാകാരമായ തിയേറ്റർ ആണ്. അയ്യായിരം കാണികളെ അതിൽ ഉൾക്കൊള്ളും. ഐജി ഫാർബെൻ കെട്ടിടവും അദ്ദേഹം രചിച്ചു, ഇപ്പോൾ ഫ്രാങ്ക്ഫർട്ടിലെ ഗോത്തെ യൂണിവേഴ്സിറ്റിയുടെ പ്രധാന കെട്ടിടമായി നിൽക്കുന്ന വലിയ കോർപറേറ്റ് കാര്യാലയമായിരുന്നു അത്. വലുപ്പത്തിൽ ഭീമാകരങ്ങളായ, കെട്ടിടങ്ങളിൽ വൈദഗ്ദ്ധ്യമുള്ള വാസ്തുശിൽപ്പിയാണ് ബ്രൂണോ തോട്ട്. പന്ത്രണ്ടായിരം ഏക യൂണിറ്റുകൾ അദ്ദേഹം പണിതിട്ടുണ്ട്. അവയിൽ ചിലത് വലിയ കുതിര ലാഡം പോലുള്ള അപൂർവ്വമായ ആകൃതികളായിരുന്നു. മറ്റ് ആധൂനിക വാസ്തുശിൽപ്പികളെപോലെ അല്ലാതെ തോട്ട്, തന്റെ കെട്ടിടങ്ങൾക്ക് ജീവൻ നൽകാൻ പ്രകാശമേറിയ നിറങ്ങൾ ഉപയോഗിച്ചിരുന്നു.
 
ആസ്റ്റ്രിയൻ തത്വചിന്തകനും, വാസ്തുശിൽപ്പിയും, സാമൂഹിക നിരൂപകനുമായിരുന്നു റുഡോൾഫ് സ്റ്റെയിനർ പരമ്പരാകത രീതിയിലെ കെട്ടിട രചനകളിൽ നിന്നും മാറി ചിന്തിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്വിറ്റ്സർലാന്റ്, ബേസലിൽ 1926 നിർമ്മിക്കപ്പെട്ട സെക്കന്റ് ഗോത്തേനിയം, ജെർമനിയിലെ പോട്സ്ഡാമിലെ ഐൻസ്റ്റീനിയം എന്നിവ പരമ്പരാഗത രചനാ രീതികളെ പിൻതുടരാതിരിക്കുകയും, യഥാർത്ഥ രൂപം ഉൾക്കൊള്ളുകയും ചെയ്തിരുന്നു.
 
== അന്താരാഷ്ട്ര ശൈലി ==
"https://ml.wikipedia.org/wiki/ആധുനിക_വാസ്തുവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്