"ആധുനിക വാസ്തുവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
പള്ളികളുടെയും, നിലവറകളുടെയും രചനകൾ നിർമ്മിച്ച് എറിക്ക് മണ്ടേൽസൺ തന്റെ ഔദ്യോഗിക ജീവിതം മുന്നോട്ട് നയിച്ചു, ഫാക്ടറികളും അദ്ദേഹം രചിച്ചെങ്കിലും അവ കൂടുതൽ സാങ്കൽപ്പികമായ അത്തരം കെട്ടിടങ്ങളെ നിർമ്മിക്കാനുള്ള അസംസ്കൃതവസ്തുക്കളില്ലാത്തകുൊണ്ട് 1920 -കളിൽ അവ നിർമ്മിക്കപ്പെട്ടേയില്ല. എങ്കിലും പോട്സ്ഡാം നഗരത്തിൽ തന്റെ ഒരു സ്വപ്ന നിർമ്മിതിയെ നിർമ്മിക്കാൻ എറിക്കിന് കഴിഞ്ഞു. ആൽബർട്ട് ഐൻസ്റ്റൈനിന് ബഹുമാനാർത്ഥം അതിന് ഐൻസ്റ്റീനിയം എന്ന് പേര് നൽകിയ ഒരു ശാസ്ത്ര ഗവേഷണശാല ആയിരുന്നു അത്. റീയിൻഫോർസഡ് കോൺക്രീറ്റ് ഉപയോഗിച്ച് കൊണ്ട് നിർമ്മിക്കപ്പെടേണ്ട ഐൻസ്റ്റീനിയം സാങ്കേതിക തകരാറുകൾകൊണ്ട് പ്ലാസ്റ്റർ കൊണ്ട് മൂടിക്കൊണ്ടുള്ള
പരമ്പരാഗത അസംസ്കൃത വസ്തുക്കൾകൊണ്ട് നിർമ്മിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ബെർലിനിലെ മോസീഹസ് ആധൂനിക ഓഫീസ് കെട്ടിടങ്ങളുടെ അടിസ്ഥാന രൂപമായിരുന്നു. പക്ഷെ പിന്നീടത് നശിപ്പിക്കപ്പെട്ടു. കാരണം ബെർലിൻ മതിൽ ഉയർന്ന കിഴക്ക് പടിഞ്ഞാറ് ബെർലിന്റെ നടുക്കായിരുന്നു അതിന്റെ സ്ഥാനം. നാസി ശക്തി ഉയർന്നുവന്നതിനോടനുബന്ധിച്ച് അദ്ദേഹം 1933 -ൽ ഇംഗ്ലണ്ടിലേക്കും പിന്നീട് 1941 ൽ യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കും മാറി.
 
ആ കാലഘട്ടത്തിലെ മറ്റൊരു പ്രധാന എക്സപ്രഷനിസ്റ്റ് വാസ്തുശിൽപ്പി ആയിരുന്നു ഫ്രിറ്റ്സ് ഹോഗർ. അദ്ദേഹത്തിന്റെ ചില്ലീഹോസ് ഒരു ഷിപ്പിംഗ് കമ്പനിയുടെ പ്രധാന കാര്യാലയമായിരുന്നു. കറുത്ത കല്ലുകൾ കൊണ്ട് വലിയ ആവിക്കപ്പലിന്റെ മാതൃകയിലാണ് അത് നിർമ്മിച്ചിരിക്കുന്നത്. ലംബ രൂപത്തെ കാണിക്കുന്നതിനുവേണ്ടി ഒരു പാലത്തൂൺ കൂടി അതിലുണ്ട്. ഗോതിക് കാത്രെഡലുകളിൽ നിന്ന് എടുത്ത അലങ്കാരങ്ങളാണത്. ഹാൻസ് പോയെൽസിഗ് മറ്റൊരു എക്സ്പ്രഷനിസ്റ്റ് വാസ്തുശിൽപ്പിയാണ്. 1919 -ൽ അദ്ദേഹം ഗ്രോബെസ് സ്കോസ്സ്പിൽഹോസ് നിർമ്മിച്ചു. അത് ബെർലിനിലെ ഒരു ഭീമാകാരമായ തിയേറ്റർ ആണ്. അയ്യായിരം കാണികളെ അതിൽ ഉൾക്കൊള്ളും. ഐജി ഫാർബെൻ കെട്ടിടവും അദ്ദേഹം രചിച്ചു, ഇപ്പോൾ ഫ്രാങ്ക്ഫർട്ടിലെ ഗോത്തെ യൂണിവേഴ്സിറ്റിയുടെ പ്രധാന കെട്ടിടമായി നിൽക്കുന്ന വലിയ കോർപറേറ്റ് കാര്യാലയമായിരുന്നു അത്. വലുപ്പത്തിൽ ഭീമാകരങ്ങളായ, കെട്ടിടങ്ങളിൽ വൈദഗ്ദ്ധ്യമുള്ള വാസ്തുശിൽപ്പിയാണ് ബ്രൂണോ തോട്ട്. പന്ത്രണ്ടായിരം ഏക യൂണിറ്റുകൾ അദ്ദേഹം പണിതിട്ടുണ്ട്. അവയിൽ ചിലത് വലിയ കുതിര ലാഡം പോലുള്ള അപൂർവ്വമായ ആകൃതികളായിരുന്നു. മറ്റ് ആധൂനിക വാസ്തുശിൽപ്പികളെപോലെ അല്ലാതെ തോട്ട്, തന്റെ കെട്ടിടങ്ങൾക്ക് ജീവൻ നൽകാൻ പ്രകാശമേറിയ നിറങ്ങൾ ഉപയോഗിച്ചിരുന്നു.
 
== അന്താരാഷ്ട്ര ശൈലി ==
"https://ml.wikipedia.org/wiki/ആധുനിക_വാസ്തുവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്