"വിഷ്ണുവർധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
 
== കരിയർ ==
[[ഗിരീഷ് കർണാട്]] സം‌വിധാനം ചെയ്ത ദേശീയ അവാർഡ് നേടിയ ചിത്രം വംശവൃക്ഷ[[വംശ വൃക്ഷ]] ആണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം. എന്നാൽ നായകനായി അഭിനയിച്ച ആദ്യ ചിത്രം പുട്ടണ്ണ കനഗൽ സം‌വിധാനം ചെയ്ത ''നാഗരഹാവു'' എന്ന ചിത്രമാണ്. ഈ സിനിമയുടെ വിജയം വിഷ്ണുവർദ്ധനെ അറിയപ്പെടുന്ന ഒരു താരമാക്കി. ഈ ചിത്രത്തിലെ അഭിനയത്തിന് ഇദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയപുരസ്‌ക്കാരവും ലഭിച്ചു.
 
ഇരുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള വിഷ്ണുവർദ്ധന് ഏഴു തവണ മികച്ച നടനുളള കർണാടക സർക്കാരിന്റെ പുരസ്‌കാരവും ഏഴു തവണ ഫിലിംഫെയർ പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. നിരവധി കന്നഡ ചിത്രങ്ങൾക്കു വേണ്ടി പാടിയിട്ടുള്ള വിഷ്ണുവർദ്ധൻ അറിയപ്പെടുന്ന പിന്നണിഗായകൻ കൂടിയായിരുന്നു. ഭക്തി ഗാന ആൽബങ്ങളിലൂടെ ഗായകനായി മാറിയ അദ്ദേഹത്തിന്റേതായി ആദ്യം പുറത്തു വന്ന ആൽബം അയ്യപ്പസ്തുതിഗീതങ്ങളാണ്. നാഗരഹാവു, മുതിന ഹാര, ഹോംബിസിലു, ബന്ധന, നാഗറഹോളെ, യജമാന തുടങ്ങിയവ അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളാണ്. മണിച്ചിത്രത്താഴ്, ഹിറ്റ്‌ലർ, രാജമാണിക്യം എന്നീ മലയാള സിനിമകൾ കന്നഡയിൽ പുനർനിർമ്മിച്ചപ്പോൾ വിഷ്ണുവർദ്ധൻ ആയിരുന്നു നായകൻ. കൗരവർ എന്ന മലയാളചിത്രത്തിൽ ഇദ്ദേഹം ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/വിഷ്ണുവർധൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്