"ഭാഷാഗോത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
ഒരു പൊതുപൂർവിക ഭാഷയിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതിനാൽ വ്യക്തമായ പാരമ്പര്യ ബന്ധം പുലർത്തുന്ന ഒരു കൂട്ടം ഭാഷകളെ ആണ് ഒരു '''ഭാഷാഗോത്രം''' അഥവാ '''ഭാഷാകുടുംബം''' എന്ന് പറയുന്നത്. ഈ പൂർവിക ഭാഷയെ ആ ഗോത്രത്തിന്റെ പ്രോട്ടോ-ലാങ്ഗ്വേജ്‌ (proto-language) എന്ന് വിളിക്കുന്നു.<ref>{{cite book|first1=Bruce M. |last1=Rowe |first2=Diane P. |last2=Levine|title=A Concise Introduction to Linguistics|date=2015|publisher=Routledge|isbn=1317349288|pages=340–341|url=https://books.google.com/books?id=ePQ5CgAAQBAJ&pg=PA340|accessdate=26 January 2017}}</ref>
 
ലോകത്തിൽ‍ ഇന്ന് ഉപയോഗിക്കുന്ന [[ഭാഷ|ഭാഷകളും]] മൊഴി ഭേദങ്ങളും കൂടി 7111 എണ്ണം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. 141 വ്യത്യസ്ത ഭാഷാഗോത്രങ്ങളെ ഇവയിൽ കണ്ടെത്താൻ കഴിയും.<ref>{{cite web |url=https://www.ethnologue.com/statistics/family |title=Summary by language family |website=Ethnologue}}</ref> മറ്റൊരു ഭാഷയുമായും ബന്ധം കണ്ടെത്താൻ കഴിയാത്തതിനാൽ ഒരു ഭാഷാഗോത്രത്തിലും ഉൾപ്പെടുത്താൻ കഴിയാത്ത ഭാഷകളെ ഐസൊലേറ്റ് (language isolate) എന്ന് വിളിക്കുന്നു.
 
ഒരു ഗോത്രത്തിൽ പെട്ട ഭാഷകളിൽ, [[ശബ്ദാവലി]], [[വ്യാകരണം|വ്യാകരണരീതി]], എന്നിവയിൽ വളരെയധികം സമാനതകൾ ഉണ്ടാകും. ഒരേ ഗോത്രത്തിൽ പെട്ട ഭാഷകളിൽ വ്യാകരണത്തിൽ പ്രധാനമായും സാമ്യം കാണുന്നത് [[സർവ്വനാമം|സർവ്വനാമങ്ങളുടേയും]], [[ക്രിയ|ക്രിയാപദങ്ങളുടേയും]] രൂപത്തിലാണ്‌. അന്യഭാഷകളിൽ നിന്നും പദങ്ങൾ സ്വീകരിക്കുമ്പൊൾ കഴിവതും തദ്ഭവങ്ങളാക്കുന്നതാണ്‌ ഭാഷയ്ക്ക് യുക്തമാകുന്നത്. അങ്ങനെ ലഭിക്കുമ്പോൾ വ്യാകരണരീതിക്ക് മൂന്ന് കാര്യങ്ങളാണ്‌ ശ്രദ്ധേയമായിട്ടുള്ളത്
"https://ml.wikipedia.org/wiki/ഭാഷാഗോത്രങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്