"പി.പി. ഉമ്മർകോയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 43:
[[കേരളം|കേരളത്തിലെ]] മുൻമന്ത്രിയും [[ഒന്നാം കേരളനിയമസഭ|ഒന്നും]] രണ്ടും കേരളനിയമസഭകളിലെ അംഗവുമായിരുന്നു '''പരപ്പിൽ പുതിയപുരയിൽ ഉമ്മർകോയ''' എന്ന '''പി.പി. ഉമ്മർകോയ''' (01 ജൂലൈ 1922 - 1 സെപ്റ്റംബർ 2000). ഒന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്ന<ref>http://niyamasabha.org/codes/members/m712.htm</ref> പി.പി. ഉമ്മർകോയ രണ്ട് തവണ കേരളത്തിന്റെ മന്ത്രിയായിട്ടുണ്ട്.<ref>http://www.stateofkerala.in/niyamasabha/p%20p%20ummerkoya.php</ref>
 
1922 ജൂലൈ ഒന്നിന് [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിൽ]] ജനിച്ച ഉമ്മർകോയ ചെറുപ്പത്തിലെ പൊതുപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 1954-ൽ ഇദ്ദേഹം മദ്രാസ് നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരളസംസ്ഥാനം രൂപികൃതമായതിനു ശേഷം നടന്ന രണ്ട് നിയമസഭാതിരഞ്ഞെടുപ്പുകളിലും [[കോൺഗ്രസ്]] പ്രതിനിധിയായി [[മഞ്ചേരി നിയമസഭാമണ്ഡലം|മഞ്ചേരി നിയോജകമണ്ഡലത്തിൽ]] നിന്ന് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1960 ഫെബ്രുവരി 2 മുതൽ 1962 സെപ്റ്റംബർ 26 വരെ [[പട്ടം എ. താണുപിള്ള|പട്ടം താണുപിള്ള]] മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി, 1962 സെപ്റ്റംബർ 26 മുതൽ 1964 സെപ്റ്റംബർ 10 വരെ [[ആർ. ശങ്കർ]] മന്ത്രിസഭയിലെ [[പൊതുമരാമത്ത് വകുപ്പ്]] മന്ത്രിസ്ഥാനവും പി.പി. ഉമ്മർകോയ വഹിച്ചിട്ടുണ്ട്. [[കെ.പി.സി.സി.]] ഉപാധ്യക്ഷൻ, [[കേരള പബ്ലിക് സർവീസ് കമ്മീഷൻ]] അംഗം എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2000മാണ്ട് സെപ്റ്റംബർ ഒന്നിന് 78-ആം വയസ്സിൽ പി.പി. ഉമ്മർകോയ അന്തരിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/പി.പി._ഉമ്മർകോയ" എന്ന താളിൽനിന്ന് ശേഖരിച്ചത്