"ബുദ്ധിപൂർവ്വമായ രൂപസംവിധാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

136 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
 
വിശദീകരണത്തിൽ ലാളിത്വം പുലർത്തുക എന്നത് ഒരു ശാസ്ത്രസിദ്ധാന്തത്തിന്റെ ആവശ്യകതയാണ് ([[ഓക്കമിന്റെ കത്തി]] കാണുക). അനാവശ്യവും അദൃശ്യവുമായ പുതിയ പുതിയ കാരണങ്ങളെ വിശദീകരണത്തിൽ ഉൾപ്പെടുത്തുന്നതോടെ ഈ തത്വം ലംഘിക്കപ്പെടുന്നു. ശാസ്ത്രവിശദീകരണങ്ങളിൽ അതിഭൗതികമായ കാരണങ്ങളെ
സങ്കൽപ്പിച്ചു കൂട്ടുന്നത് ഒഴിവാക്കുന്നതിനെ 'മെതഡോളജിക്കൽ നാച്ചുറലിസം' എന്ന് പറയുന്നു.<ref>[[wikisource:Kitzmiller_v._Dover_Area_School_District#4. Whether ID is Science | Kitzmiller v. Dover: Whether ID is Science]]</ref> ഉദാഹരണത്തിന് ഒരു പാറയിൽ ഒരു കുഴി കണ്ടെത്തിയാൽ അത് ഒരു കുട്ടിച്ചാത്തനോ ജിന്നോ മനുഷ്യസങ്കൽപ്പത്തിലുള്ള മറ്റ് അതിഭൗതിക ശക്തികളോ ചെയ്തതാണ് എന്ന വിശദീകരണം ശാസ്ത്രം മുഖവിലയ്‌ക്കെടുക്കില്ല.
 
ശാസ്ത്രീയ വിശദീകരണത്തിന്റെ മറ്റൊരു സവിശേഷത അത് അന്തിമമല്ല എന്നതാണ്. ലഭ്യമാകുന്ന പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പരിഷ്കരിക്കപ്പെടാനും മെച്ചപ്പെടുത്താനും തക്കവിധം ആണ് ഒരു ശാസ്ത്രീയ സിദ്ധാന്തം രൂപപ്പെടുത്തുന്നത്. എന്നാൽ അന്തിമ വിശദീകരണമായി അജ്ഞാതമായ ഒരു സംവിധായകനെ പ്രതിഷ്ഠിക്കുന്നതോടെ തുടർന്നുള്ള ഗവേഷണങ്ങൾ മുഴുവൻ അസാധ്യമാകുന്നു.
216

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3143337" എന്ന താളിൽനിന്ന് ശേഖരിച്ചത്