"ബുദ്ധിപൂർവ്വമായ രൂപസംവിധാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,779 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
No edit summary
}}</ref> <ref name=KvD26 group="n"/><ref name=CitizenLink group="n"/>
==പ്രതികരണം==
 
[[പരിണാമസിദ്ധാന്തം|പരിണാമവാദം]] ആദ്യം [[ചാൾസ് ഡാർവിൻ]] തുടങ്ങിവച്ചപ്പോൾ പരമ്പരാഗത ചിന്താഗതിക്കാർ എതിർത്തതുപോലെയാണ് തങ്ങളെ ഇന്ന് ശാസ്ത്രലോകം എതിർക്കുന്നതെന്ന് രൂപസംവിധാനവാദികൾ പറയുന്നു. ആയതിനാൽ കാലം മുന്നോട്ട് പോകുംതോറും തങ്ങൾ പറഞ്ഞതാണ് ശരിയെന്ന് ശാസ്ത്രലോകം മനസ്സില്ലാക്കുമെന്ന് അവർ കരുതുന്നു. [[അമേരിക്കൻ ഐക്യനാടുകൾ]] രൂപസംവിധാനവാദികൾക്ക് അമിത മാധ്യമപ്രാധാന്യം ലഭിച്ചത് പരിണാമസിദ്ധാന്തവാദികൾക്ക് തലവേദനയായിട്ടുണ്ട്. ഉദാഹരണത്തിനു, 1982-നു ശേഷം [[ദൈവം]] ഇല്ല എന്ന് വിശ്വസിക്കുന്നവരുടെ എണ്ണം ഐക്യനാടുകളിൽ 9% മുതൽ 14% മാത്രമേ ഉള്ളുവെന്ന് ഒരു കണക്കെടുപ്പ് കാണിക്കുന്നു. എന്നാൽ ജീവൻ പരിണമിപ്പിക്കുന്നതിൽ ദൈവം ഇടപെട്ടു എന്ന് കരുതുന്നവർ 35% മുതൽ 40% വരെയും, മനുഷ്യനെ കഴിഞ്ഞ 10,000 വർഷങ്ങൾക്കിടയിൽ ദൈവം നേരിട്ട് സൃഷ്ടിച്ചു എന്ന് വിശ്വസിക്കന്നവർ 43% മുതൽ 47% വരെയുള്ളതായും കാണപ്പെട്ടു.<ref>Gallup, [http://www.gallup.com/poll/21814/evolution-creationism-intelligent-design.aspx "Evolution, creationism, intelligent design,"]. Retrieved 24 August 2010.</ref> അവിടെ മുൻപ് ദൈവം ഇല്ല എന്ന് ചിന്തിച്ച ചില പ്രശസ്ത പരിണാമവാദികൾ വരെ ഇപ്പോൾ കൂറുമാറിയ ചരിത്രവും ഉണ്ട്.<ref>അസോസിയേറ്റ്സ് പ്രസ്സ് ന്യുസ്വയേഴ്സ്, "പ്രശസ്ത നിറിശ്വരവാദി ഇപ്പോൾ ദൈവത്തിൽ വിശ്വസിക്കുന്നു", റിച്ചാർഡ് എൻ.ഒസ്റ്റിലിനാലുള്ളത്, ഡിസംബർ 9,2009</ref> ശാസ്ത്രമല്ലാത്തതിനാൽ രൂപസംവിധാനവാദം വിദ്യാലയങ്ങളിൽ പഠിപ്പിക്കാനവില്ല എന്ന് അമേരിക്കയിലെ ഒരു കോടതി വിധിക്കുകയുണ്ടായി. പക്ഷേ പരിണാമസിദ്ധാന്തത്തിന്റെ പരിമിതികളും, തങ്ങളുടെ പുതിയ ശാസ്ത്രവും പഠിപ്പിക്കണമെന്ന് വാദിച്ചുകൊണ്ട് ഡിസ്ക്കവറി ഇൻസ്റ്റിറ്റുട്ട് "വിവാദം പഠിപ്പിക്കുക" (teach the controversy) എന്ന സമരമുറ പ്രയോഗിക്കുന്നുമുണ്ട്. [[യൂറോപ്പ്‌|യുറോപ്പിലും]] ഡിസ്ക്കവറി ഇൻസ്റ്റിറ്റ്യുട്ട് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ [[ടർക്കി]] പോലെയുള്ള [[ഇസ്ലാം|ഇസ്ലാമിക]] രാജ്യങ്ങൾ പരിണാമസിദ്ധാന്തത്തിന്റെ കൂടെ ബുദ്ധിപൂർവ്വമായ രൂപസംവിധാനം എന്ന ആശയവും പഠിപ്പിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്.<ref>{{vcite web
|url=http://www.hssonline.org/publications/Newsletter2008/NewsletterJanuary2008Creationism.html
|title=The History of Science Society : The Society
|date=March 12, 2008
}}</ref>
 
=== അശാസ്ത്രീയത ===
 
വിശദീകരണത്തിൽ ലാളിത്വം പുലർത്തുക എന്നത് ഒരു ശാസ്ത്രസിദ്ധാന്തത്തിന്റെ ആവശ്യകതയാണ് ([[ഓക്കമിന്റെ കത്തി]] കാണുക). അനാവശ്യവും അദൃശ്യവുമായ പുതിയ പുതിയ കാരണങ്ങളെ വിശദീകരണത്തിൽ ഉൾപ്പെടുത്തുന്നതോടെ ഈ തത്വം ലംഘിക്കപ്പെടുന്നു. ശാസ്ത്രവിശദീകരണങ്ങളിൽ അതിഭൗതികമായ കാരണങ്ങളെ
സങ്കൽപ്പിച്ചു കൂട്ടുന്നത് ഒഴിവാക്കുന്നതിനെ 'മെതഡോളജിക്കൽ നാച്ചുറലിസം' എന്ന് പറയുന്നു. ഉദാഹരണത്തിന് ഒരു പാറയിൽ ഒരു കുഴി കണ്ടെത്തിയാൽ അത് ഒരു കുട്ടിച്ചാത്തനോ ജിന്നോ മനുഷ്യസങ്കൽപ്പത്തിലുള്ള മറ്റ് അതിഭൗതിക ശക്തികളോ ചെയ്തതാണ് എന്ന വിശദീകരണം ശാസ്ത്രം മുഖവിലയ്‌ക്കെടുക്കില്ല.
 
ശാസ്ത്രീയ വിശദീകരണത്തിന്റെ മറ്റൊരു സവിശേഷത അത് അന്തിമമല്ല എന്നതാണ്. ലഭ്യമാകുന്ന പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പരിഷ്കരിക്കപ്പെടാനും മെച്ചപ്പെടുത്താനും തക്കവിധം ആണ് ഒരു ശാസ്ത്രീയ സിദ്ധാന്തം രൂപപ്പെടുത്തുന്നത്. എന്നാൽ അന്തിമ വിശദീകരണമായി അജ്ഞാതമായ ഒരു സംവിധായകനെ പ്രതിഷ്ഠിക്കുന്നതോടെ തുടർന്നുള്ള ഗവേഷണങ്ങൾ മുഴുവൻ അസാധ്യമാകുന്നു.
 
==കുറിപ്പ്==
216

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3143326" എന്ന താളിൽനിന്ന് ശേഖരിച്ചത്